അൻപതു വർഷത്തിനുള്ളിൽ ഹിന്ദു സമുദായം ലോകത്ത് നിന്ന് അപ്രത്യക്ഷമാകും; മുസ്ലീം ക്രൈസ്തവ സഭകൾ പ്രതിദിനം വളരുന്നു; ഹിന്ദു സമുദായത്തിന്റെ വളർച്ച കീഴോട്ട്

സ്വന്തം ലേഖകൻ

മധുര: ഹിന്ദുസമുദായം അടുത്ത അൻപതു വർഷത്തിനുള്ളിൽ ലോകത്തു നിന്നു തുടച്ചു നീക്കപ്പെടുമെന്ന് പഠനം. ക്രൈസ്തവ, മുസ്ലീം സമുദായങ്ങൾ ലോകത്തിൽ പ്രതിദിനം പത്തുശതമാനം വച്ച് വളരുമ്പോൾ, ഹൈന്ദവ സമൂഹം ഇന്ത്യയിലും നേപ്പാളിലുമായി ചുരുങ്ങുകയാണ്. പ്രതിദിനം ഹൈന്ദവ സമൂഹത്തിൽ നിന്നുമറ്റു മതങ്ങളിലേയ്ക്കും ജാതിയിലേയ്ക്കും ചേക്കേറുന്നവരുടെ എണ്ണം വർധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ മധുര കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യൂണിവേഴ്‌സൽ റിലീജിയസ് ലിറ്ററസി പ്രോഗ്രോം എന്ന എൻജിഒ നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റു മതങ്ങളെ അപേക്ഷിച്ച് വളർച്ചാ നിരക്ക് ഏറെ കുറവുള്ളത് ഹിന്ദുസമുദായത്തിനാണെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്.
മറ്റു മതങ്ങൾ ലോകത്തെമ്പാടും വളരുന്നതയാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്തവ സഭയാണ് വളർച്ചയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. പല രൂപത്തിലാണെങ്കിലും കഴിഞ്ഞ മുപ്പത് വർഷത്തിനിടെ എഴുപതു ശതമാനത്തിലേറെ വർധിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് നടത്തുന്ന പഠനത്തിൽ നിന്നു മനസിലാക്കാൻ സാധിക്കുന്നത് ഈ സഭകളെല്ലാം കഴിഞ്ഞ മുപ്പതു വർഷത്തിനിടെ ലോകത്തെല്ലായിടത്തുമായി പടർന്നു പന്തലിച്ചു കഴിഞ്ഞതായാണ്. ഓരോ മിനിറ്റിലും നൂറു പേരെ വീതം ക്രൈസ്തവ സഭകൾ സ്വന്തം മതത്തിലേയ്ക്കു എത്തിക്കുന്ന രീതിയിലാണ് ലോകത്ത് പ്രചാരണം നടത്തുന്നതെന്നു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
മുസ്ലീം സമുദായമായ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ മുസ്ലീം സമുദായത്തിന്റെ വളർച്ച 50ശതമാനം കണ്ട് വർധിച്ചിട്ടുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങൾ പൂർണമായും മുസ്ലീം സമുദായത്തിനു കീഴ്‌പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറു വർഷത്തിനിടെയുണ്ടായ വളർച്ചയുടെ തോതിന്റെ രണ്ട് ഇരട്ടിയാണ് കഴിഞ്ഞ മുപ്പത് വർഷത്തിനിടെയുണ്ടായിരിക്കുന്നത്. ഹിന്ദു സമുദായമാകട്ടെ ഈ കാലയളവിനിടെ വൻ തളർച്ചയാണ് നേരിടുന്നത്. മറ്റെല്ലാ മതങ്ങളും വളരുമ്പോൾ 25 ശതമാനം തളർച്ചയാണ് ഹിന്ദു സമൂഹം നേരിട്ടിരുന്നത്. ഇന്ത്യയിലെയും നേപ്പാളിലെയും 75 ശതമാനം ജനങ്ങൾ മാത്രമാണ് ഹിന്ദു സമൂഹത്തിൽ വിശ്വസിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 90 ശതമാനത്തിനു മുകളിൽ ജനസംഖ്യയുള്ള ലോകത്തിലെ ഏക രാജ്യം നേപ്പാൾ മാത്രമാണെന്നു കണക്കുകളിലൂടെ ഇവർ സ്ഥാപിക്കുന്നു.

Latest