നിലക്കാത്ത മഴ: അഞ്ചാമത്തെ ഷട്ടറും തുറന്നു; സെക്കന്റില്‍ നാല് ലക്ഷം ലിറ്റര്‍ ജലം കുതിച്ചൊഴുകും; ഇടുക്കിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം | Daily Indian Herald

വീണ്ടും ജാഗ്രതാ നിര്‍ദേശം!..കനത്ത മഴയ്ക്ക് സാധ്യത…കേരളത്തില്‍ 20,000 കോടിയുടെ നാശനഷ്ടം . കേന്ദ്ര സഹായം 500 കോടി മാത്രം . ചെങ്ങന്നൂരില്‍ രക്ഷാ പ്രവര്‍ത്തനം യുദ്ധകാല അടിസ്ഥാനത്തില്‍

നിലക്കാത്ത മഴ: അഞ്ചാമത്തെ ഷട്ടറും തുറന്നു; സെക്കന്റില്‍ നാല് ലക്ഷം ലിറ്റര്‍ ജലം കുതിച്ചൊഴുകും; ഇടുക്കിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: കനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും ഇ്പപോള്‍ തുറന്നിരിക്കുന്നത്. ഇടുക്കിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

വൃഷ്ടിപ്രദേശത്ത് നിന്നും ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ നാലാമത്തെയും അഞ്ചാമത്തെയും ഷട്ടര്‍ തുറന്നു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് രണ്ട്, മൂന്ന് ഷട്ടറുകള്‍ തുറന്നതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ഒരു മണിയോടെ നാലാമത്തെ ഷട്ടറും അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും ഇന്നു തന്നെ തുറക്കേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാര്യമായ മുന്നറിയിപ്പുകള്‍ ഇല്ലാതെയാണ് നാലാമത്തെയും അഞ്ചാമത്തെയും ഷട്ടര്‍ അധികൃതര്‍ തുറന്നത്. രണ്ട്, മൂന്ന് ഷട്ടറുകള്‍ ഉച്ചയ്ക്ക് 11.30ന് ഉയര്‍ത്തിയപ്പോള്‍ തന്നെ ചെറുതോണിയിലേക്ക് ശക്തമായ തോതില്‍ വെള്ളമൊഴുക്കി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇടുക്കി പദ്ധതി പ്രദേശത്ത് ശക്തമായ രീതിയില്‍ മഴ തുടരുന്നതോടെയാണ് അഞ്ച് ഷട്ടറുകള്‍ തുറന്നിടേണ്ട അവസ്ഥയുണ്ടായത്. ഇടുക്കി ഡാമില്‍ നിന്നും എത്തുന്ന വെള്ളം പത്ത് മിനിറ്റ് കൊണ്ട് ചെറുതോണിയിലും നാല് മുതല്‍ അഞ്ച് മണിക്കൂറില്‍ ആലുവയിലും എത്തുന്നുണ്ട്.

രാവിലെ തുറന്നു വിട്ട അധികജലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും. ഇന്ന് രാവിലെ 11.30 ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ മുന്നൂറ് ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നതോടെ സെക്കന്‍ഡില്‍ അറുന്നൂറ് ഘനയടി വെള്ളമായിരിക്കും ഡാമില്‍ നിന്നും ഒഴുകിയെത്തുക.

ഇടുക്കി ഡാം പൂര്‍ണ്ണമായി നിറയുന്നു,2403യിലേക്ക് എത്തുന്നു.പ്രളയം നിയന്ത്രണാതീതം.എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും രണ്ടാം നില സുരക്ഷിതമല്ല..ഫ്ലാറ്റിന്റെ അടിത്തറ ഭൂമിയില്‍ തന്നെയാണ് മുല്ലപ്പെരിയാറില്‍ കേന്ദ്ര ഇടപെടല്‍; ജല കമ്മീഷന്‍ ചെയര്‍മാന്‍ അധ്യക്ഷനായി പുതിയ സമിതി. ജലനിരപ്പ് കുറയ്ക്കാനാകുമോയെന്ന് തമിഴ്‌നാടിനോട് സുപ്രീംകോടതി പ്രളയത്തിൽ മുങ്ങി കേരളം. കഴുത്തറ്റം വെള്ളം,വീടും മുങ്ങി!! നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയേയും കുടുംബത്തേയും രക്ഷപ്പെടുത്തി… കനത്ത മഴ !1077 നമ്പറില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെങ്കില്‍ ലൊക്കേഷന്‍ വാട്‌സ്ആപ്പ് ചെയ്യൂ.മരണസംഖ്യ കൂടുന്നു! മഴയും കാറ്റും ഇന്നും!
Latest
Widgets Magazine