മോദി-ഷാ സംഘം പൊളിയുന്നു…തകര്‍ന്നടിഞ്ഞ് താമര!!!

ദില്ലി: ബിജെപിയുടെ മോദി-അമിത് ഷാ കുന്ത മുന ഒടിയുന്നു എന്ന് പറയേണ്ടുന്ന സാഹചര്യം ആണ് അഞ്ച് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം . കോണ്‍ഗ്രസിന്റേയും പ്രതിപക്ഷത്തിന്റേയും ആരോപണങ്ങളെ തൃണവത്ഗണിച്ചുകൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പുകളെ നേരിട്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്ക് നല്‍കിയത് അതി ശക്തമായ തിരിച്ചടിയാണ്.അധികാരത്തിലുണ്ടായിരുന്നു മൂന്ന് സംസ്ഥാനങ്ങളാണ് ബിജെപിയ്ക്ക് നഷ്ടമായിരിക്കുന്നത്. അതും ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശ് അടക്കമാണ് എന്നതും ബിജെപിയെ ഭയപ്പെടുത്തുന്ന ഒന്നാണ്. കഴിഞ്ഞ മൂന്ന് ടേമിലും ബിജെപി ശക്തമായ വിജയം നേടിയ സംസ്ഥാനം ആയിരുന്നു മധ്യ പ്രദേശ്.

രാജസ്ഥാനില്‍ തിരിച്ച് പിടിച്ച് കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന 2013ലെ രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കുറിച്ച ബിജെപിക്ക് വന്‍ തിരിച്ചടി നല്‍കുന്നതാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഫലം. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ കൃത്യമായി മുന്നേറിയ കോണ്‍ഗ്രസ് ഒരു ഘട്ടത്തില്‍ പോലും ബിജെപിക്ക് മുന്നിലെത്താന്‍ അവസരം നല്‍കിയില്ല.100 എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് കേവല ഭൂരിപക്ഷത്തിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ആഘോഷം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ ഭരണവിരുദ്ധവികാരം നിലനിന്നതാണ് ബിജെപിക്ക് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചത്. ഇത് തന്നെയാണ് പരാജയത്തിലേക്ക് നയിച്ചതെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതുപോലെ തന്നെയാണ് ഛത്തീസ്ഗഡും. ജനപ്രിയ നേതാവായ രമണ്‍ സിങിനെ പോലെ ഒരാളെ മുന്നില്‍ നിര്‍ത്തിയിട്ടും ഛത്തീസ്ഗഡ് നഷ്ടപ്പെട്ടു. എക്‌സിറ്റ് പോള്‍ ഫല പ്രഖ്യാപനങ്ങള്‍ ശരിവയ്ക്കുന്ന നിലയില്‍ രാജസ്ഥാനില്‍ അധികാരം കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു.

മിസോറാമിലും തെലങ്കാനയിലും കോണ്‍ഗ്രസിന് നഷ്ടമുണ്ടായി എന്നത് സത്യമാണ്. പക്ഷേ, അവിടേയും ബിജെപിയ്ക്ക് നഷ്ടം തന്നെയാണ് സംഭവിച്ചത്. പൊതുതിരഞ്ഞെടുപ്പിന് മുമ്പായുള്ള സെമി ഫൈനലില്‍ മോദിയുടെ ടീം തോറ്റു എന്നും രാഹുല്‍ ഗാന്ധിയുടെ ടീം ജയിച്ചു എന്നും വിലയിരുത്താവുന്ന സാഹചര്യം തന്നെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്.നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് ശേഷം ബിജെപിയ്ക്ക് ഇത്രയും വലിയ ഒരു പരാജയം ഇതുവരെ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. ഏത് തിരഞ്ഞെടുപ്പ് വിജയത്തേയും മോദി തരംഗം എന്നും മോദി ഇഫക്ട് എന്നും വിശേഷിപ്പിക്കാന്‍ ആയിരുന്നു ബിജെപി നേതാക്കള്‍ തന്നെ മത്സരിച്ചിരുന്നത്. എന്നാല്‍ ഈ പരാജയം ആരുടെ ഇഫക്ട് ആണെന്നും എന്ത് തരംഗം ആണെന്നും അതേ നേതാക്കള്‍ തന്നെ പറയേണ്ടി വരും.Rajasthan-election_710x400xt

ഹിന്ദി ഹൃദയഭൂമിയാണ് മധ്യപ്രദേശ്. ബിജെപിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രങ്ങളില്‍ ഒന്ന്. ശിവരാജ് സിങ് ചൗഹാന്‍ എന്ന കരുത്തുറ്റ നേതാവിന്റെ ചിറകില്‍ ബിജെപി ഭരണം ഉറപ്പിച്ച സംസ്ഥാനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 230 ല്‍ 165 സീറ്റുകളും ഒറ്റയ്ക്ക് പിടിച്ച് ഭരണത്തില്‍ ഏറിയ ബിജെപിയാണ് ഇത്തവണ കോണ്ഗ്രസ്സിന് മുന്നില്‍ പരുങ്ങിയത്. വെറും 58 സീറ്റ് മാത്രം ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നേറ്റം വളരെ വലുതാണെന്ന് തന്നെ പറയേണ്ടി വരും.
കഴിഞ്ഞ മൂന്ന് ടേമുകള്‍ പരിശോധിച്ചാല്‍ ബിജെപിയുടെ ഏറ്റവും മോശം പ്രകടനം ആണ് മധ്യ പ്രദേശില്‍ പ്രകടമായിട്ടുള്ളത്. 2013 ല്‍ 173 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തോടെ ആയിരുന്നു ബിജെപി അധികാരത്തില്‍ ഏറിയത്.2008 ല്‍ ബിജെപിയുടെ സീറ്റുകള്‍ കുറഞ്ഞെങ്കിലും 143 സീറ്റുകള്‍ അവരുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. 2013 ല്‍ ബിജെപി അവരുടെ സീറ്റുകള്‍ 165 ആയി ഉയര്‍ത്തിയിരുന്നു.എന്തായാലും കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വച്ച് ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിട്ടുള്ളത്. 100 സീറ്റുകള്‍ കവിഞ്ഞ ഒരു തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും ഉണ്ട്.

രമണ്‍ സിങ് എന്ന ജനപ്രിയ നേതാവിനെ മുന്‍നിര്‍ത്തി ഛത്തീസ്ഗഡ് പിടിച്ചുനിര്‍ത്താം എന്ന ബിജെപിയുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായിരുന്നു. മൂന്ന് ടേമില്‍ വിജയം മാത്രം സ്വന്തമാക്കിയ ബിജെപി ഇത്തവണ പ്രതിപക്ഷത്തിരിക്കും. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഏറ്റവും സന്തോഷം പകരുന്നതാണ് ഛത്തീസ്ഗഡിലെ വിജയം. രാജസ്ഥാനും പോയി രാജസ്ഥാനില്‍ ബിജെപി പരാജയപ്പെടും എന്നായിരുന്നു ഒട്ടുമിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്. ബിജെപി അത്രയേറെ പ്രശ്‌നങ്ങള്‍ നേരിട്ട സംസ്ഥാനവും ആയിരുന്നു രാജസ്ഥാന്‍. അതുകൊണ്ട് തന്നെ രാജസ്ഥാനിലെ പരാജയം ബിജെപിയെ സംബന്ധിച്ച് അത്ര വേദനയുളവാക്കുന്നതാവില്ല. വസുന്ധര രാജ സിന്ധ്യെയെ ഒതുക്കാന് കിട്ടിയ വടിയായിട്ടാകും ഒരുപക്ഷേ ദേശീയ നേതത്വം ഈ തിരഞ്ഞെടുപ്പ് പരാജയത്തെ ഉപയോഗപ്പെടുത്തുക. തെലങ്കാനയിലും നഷ്ടം ദക്ഷിണേന്ത്യയില്‍ ശക്തി തെളിയിക്കുക എന്നത് ഇപ്പോഴും ബിജെപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. തെലങ്കാന രൂപീകരിച്ചപ്പോള്‍ അഞ്ച് സീറ്റുകള്‍ നേടി കരുത്ത് കാണിച്ചിരുന്നു ബിജെപി. എന്നാല്‍ ഇത്തവണ അതിലും താഴെയാണ് ബിജെപിയുടെ സീറ്റ് നില. തെലങ്കാനയില്‍ കോണ്‍ഗ്രസ്സിനും ആശ്വസിക്കാന്‍ ഒന്നുമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

ഒരുമയോടെ സച്ചിന്‍ പെെലറ്റും അശോക് ഗെഹ്‍ലോട്ടും

സച്ചിന്‍ പെെലറ്റും അശോക് ഗെഹ്‍ലോട്ടും ഒരുമിച്ച്നിന്ന് കോണ്‍ഗ്രസിനെ നയിച്ചതോടെ കാര്യങ്ങള്‍ കെപ്പത്തിക്ക് അനുകൂലമായി നീങ്ങി. ജാതി സമവാക്യങ്ങൾ മാറി മറിഞ്ഞത് തന്നെയാണ് രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ നിർണ്ണായകമായത്. തൊട്ടടുത്ത സംസ്ഥാനമായ മധ്യപ്രദേശിൽ കർഷകപ്രശ്നങ്ങൾ ആളിക്കത്തിയപ്പോഴും രാജസ്ഥാൻ വില കൊടുത്തത് ജാതിയ്ക്ക് മാത്രം.

എക്കാലവും ഒപ്പമുണ്ടായിരുന്ന രാജ്പുത് സമുദായം പിണങ്ങി നിന്നത് ബിജെപിക്ക് തലവേദനയായി. പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ജാട്ട്, മീണ സമുദായങ്ങളുടെ ചാഞ്ചാട്ടം കോൺഗ്രസിനും വെല്ലുവിളിയായി. വസുന്ധരാ രാജെ സിന്ധ്യയ്ക്കെതിരെ ഭരണവിരുദ്ധവികാരം അഞ്ഞടിച്ചതും ബിജെപിയുടെ തന്ത്രങ്ങള്‍ പാളുന്നതില്‍ കാരണമായി. ഭരണത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ചെയ്തു.

Top