വിമാനയാത്രയിലെ ലൈംഗീക ബന്ധം;യുവാവ് ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ വീട്ടിലിരുത്തിയവന്‍ … പുതിയ കഥകളുമായി സോഷ്യല്‍ മീഡിയ

ലണ്ടന്‍ :വിമാനയാത്രക്കിടെ ഫ്ളൈറ്റില്‍ ലൈംഗീക ബന്ധം നടത്തിയ യുവാവ് ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ വീട്ടിലിരുത്തിയവന്‍ .പുതിയ കഥകളുമായി സോഷ്യല്‍ മീഡിയ.വിമാനയാത്രയില്‍ പരസ്യമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട യുവാവിന്റെ വാര്‍ത്ത ലോകം മുഴുവന്‍ ചര്‍ച്ചയായതോടെ യുവാവിനെ കുറിച്ചുള്ള വിവരങ്ങളും പുറത്ത്. ലോകം മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാളെ കുറിച്ചുള്ള കഥകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ വീട്ടിലിരുത്തി കറങ്ങാനിറങ്ങിയ യുവാവ് വിമാന യാത്രയില്‍ അരികിലുണ്ടായിരുന്ന യുവതിയെ വളച്ചെടുത്താണ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യാത്രക്കിടെ പരിചയപ്പെട്ട യുവതിയായിരുന്നു കൂടെയുണ്ടായിരു്‌നത്.

വെള്ളിയാഴ്ച മാഞ്ചസ്റ്ററില്‍നിന്ന് ഇബിസയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് 31-കാരനായ ഷോണ്‍ എഡ്മണ്ട്സണും സഹയാത്രികയും നിലവിട്ട് പെരുമാറിയത്. ഇവരുടെ ചേഷ്ടകള്‍ സഹയാത്രികര്‍തന്നെ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഷോണിന്റെ ദേഹത്ത് കയറിയിരുന്ന യുവതി, അടുത്തുള്ള യാത്രക്കാരോട് ഗര്‍ഭനിരോധന ഉറ കിട്ടുമോ എന്ന് അന്വേഷിക്കുകയും ചെയ്തു

വിമാനം പുറപ്പെട്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ഇരുവരും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സ്ത്രീകളെ വളയ്ക്കുന്നതില്‍ മിടുക്കനാണ് ഷോണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ ചുരുങ്ങിയ സമയംകൊണ്ട് ഈ രീതിയിലേക്ക് എത്തിക്കാന്‍ ഷോണിന് കഴിഞ്ഞതില്‍ അവര്‍ക്ക് അത്ഭുതവുമില്ല. തന്റെ ഗര്‍ഭിണിയായ പങ്കാളി ജെന്ന റോസ് വീട്ടിലുണ്ടെന്നത് ഷോണിന് പ്രശ്നമല്ലെന്നും അവര്‍ പറയുന്നു.രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നുവെന്ന് ഇതേ വിമാനത്തിലെ യാത്രക്കാരിയായിരുന്ന കെയ്റന്‍ വില്യംസ് പറഞ്ഞു. ആദ്യമൊക്കെ എല്ലാവരും കരുതിയത് തമാശയാണെന്നാണ്. എന്നാല്‍, പതുക്കെ കളി കാര്യമായി മാറുന്നത് കണ്ടപ്പോള്‍ യാത്രക്കാര്‍ അസ്വസ്ഥരായെന്നും കെയ്റന്‍ പറഞ്ഞു. ഷോണിന്റെ ദേഹത്ത് കയറിയിരുന്ന യുവതി തന്റെ വസ്ത്രങ്ങള്‍ അഴിച്ചുകളഞ്ഞതായും അവര്‍ പറഞ്ഞു.

തൊട്ടരികിലിരുന്ന സ്ത്രീ വിമാനജീവനക്കാരോട് ഇതേക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ഷോണിനെയും യുവതിയെയും പിന്തിരിപ്പിക്കാനോ അവരെ താക്കീത് ചെയ്യാനോ ജീവനക്കാര്‍ തയ്യാറായില്ലെന്നും കെയ്റന്‍ പറഞ്ഞു. എന്നാല്‍, സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് റെയ്നയര്‍ വക്താവ് പറഞ്ഞു.

Latest
Widgets Magazine