കളിച്ചു കിട്ടിയ വരുമാനം ഭിന്നശേഷിക്കാരായ പിഞ്ചു കുഞ്ഞുങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്ക്ക്; കൈയടി വാങ്ങി കെയിലന്‍ എംബാപെ; കെയിലന്‍ അല്ല ഇവന്‍ കിടിലന്‍ എംബാപെ എന്ന് ലോകം

19 വയസുകാരനായ ഒരു കളിക്കാരന് ഗ്രൗണ്ടില്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കെയിലന്‍ എംബാപെ എന്ന താരം ഈ ലോകകപ്പില്‍ കാണിച്ചു തന്നു. എന്നാല്‍, ഗ്രൗണ്ടിന് പുറത്തും തനിക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും ഇയാള്‍ കാണിച്ചു തന്നിരിക്കുകയാണ്. ഇതിന് ഫ്രാന്‍സ് ആരാധകര്‍ മാത്രമല്ല ലോകത്തിന്റെ തന്റെ കൈയടി വാങ്ങുകയാണ് താരം. ഫ്രാന്‍സ് ടീമിന് കളിച്ച് ലഭിക്കുന്ന വരുമാനം സന്നദ്ധ സംഘടനകള്‍ക്ക് നല്‍കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന താരം ഇപ്പോള്‍ ലോകകപ്പില്‍ തനിക്ക് ലഭിച്ച അഞ്ച് ലക്ഷം ഡോളര്‍ (മൂന്നര കോടിയോളം രൂപ) ഭിന്നശേഷിക്കാരായ പിഞ്ചു കുഞ്ഞുങ്ങളെ സഹായിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് സംഭാവന ചെയ്തിരിക്കുകയാണ്.

ലോകകപ്പ് ടൂര്‍ണമെന്റില്‍ നിന്ന് 553,000 ഡോളറാണ് (3.79 കോടി രൂപ) എംബാപ്പെക്ക് സമ്പാദിക്കാനായത്. ഇതു മുഴുവന്‍ സന്നദ്ധ സേവനങ്ങള്‍ക്കായി താരം സംഭാവന ചെയ്തു . ഒരു മത്സരത്തില്‍ നിന്ന് 29,000 ഡോളറാണ് 19 കാരനായ താരത്തിന് പ്രതിഫലം ലഭിക്കുന്നത്. ഒപ്പം കിരീടം നേടിയ ടീമിനുള്ള ബോണസും കൂട്ടിയാണ് ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക താരങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയത്. പ്രിയേഴ്‌സ് ദെ കോര്‍ഡീസ് അസോസിയേഷന്‍ എന്ന ചാരിറ്റബിള്‍ സംഘടനയ്ക്കു പ്രതിഫലത്തുക മുഴുവനായി കൈമാറുമെന്ന് താരം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കായിക വിനോദങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനയാണ് പ്രിയേഴ്‌സ് ദെ കോര്‍ഡീസ്. ഈ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരമായ തിരഞ്ഞെടുക്കപ്പെട്ട എംബാപ്പെ നാല് ഗോളുകളാണ് നേടിയത്. പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലില്‍ ഗോള്‍ നേടുന്ന കൗമാരക്കാരന്‍ കൂടിയായ താരത്തിന്റെ വലിയ മനസിന് വമ്പന്‍ കൈയടിയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ലഭിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top