കണ്ണുകാണാത്ത സുഹൃത്തിന്റെ കണ്ണായി ഒരു യുവാവ്; വീഡിയോ വൈറല്‍…

സുഹൃത്തുക്കള്‍ എപ്പോഴും കൂടെ ഉണ്ടാകുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇത്.  അന്ധനായ തന്റെ സുഹൃത്തിന് ലോകകപ്പ് മത്സരം അറിയാൻ ഈ യുവാവ് സഹായിക്കുന്ന വീഡിയോ ആയിരിക്കും ഇന്ന് നിങ്ങൾ കാണുന്നതിൽവെച്ച് ഏറ്റവും മനോഹരമായ കാഴ്ച്ച. ചെറുപ്പത്തിലേ തന്നെ കാൽപ്പന്ത് കളിയോട് റിച്ചാർഡിന് ആവോശമായിരുന്നു. ബാല്യംമുതൽ ഫുട്‌ബോൾ കണ്ടും കളിച്ചും വളർന്ന റിച്ചാർഡിന് എന്നാൽ തന്റെ ഒമ്പതാം വയസ്സിൽ വന്ന രോഗത്തിലൂടെ കആഴ്ച്ച ശക്തിയും കേൾവി ശക്തിയും നഷ്ടപ്പെട്ടു.

പക്ഷേ ഈ അവസ്ഥയിലും താങ്ങായി തണലായി തന്റെ സുഹൃത്ത് സീസർ ഉള്ളതുകൊണ്ട് പിച്ചിലെ ഒരോ നീക്കവും കാണുന്നതുപോലെ തന്നെ റിച്ചാർഡി അറിയാൻ സാധിക്കും. ബോറൻ കമന്ററിയിലൂടെയല്ല മറിച്ച് റിച്ചാർഡിന്റെ വിരൽ പിടിച്ച് ടിവിയിൽ താരങ്ങൾ കളിക്കുന്നതുപോലെ സീസറും വിരൽ നീക്കും. ഇതിലൂടെ ഏതു താരം എങ്ങിനെയാണ് കളിക്കുന്നത്, പന്ത് തട്ടുന്നതെപ്പോൾ, ഗോൾ അടിക്കുന്നതെപ്പോൾ എന്നിങ്ങനെയെല്ലാം ടിവിയിൽ കാണുന്നതുപോലെ തന്റെ വിരലിന്റെ ചലനത്തിലൂടെ മനസ്സിൽ കാണാൻ കഴിയും. കോർണർ, പെനാൽറ്റി, ചുവപ്പ് കാർഡ്, തുടങ്ങിയ എല്ലാ നീക്കങ്ങൾക്കും ഇവർക്ക് പ്രത്യേകം ആംഗ്യങ്ങളുണ്ട്.

Latest