ബ്‌ളാക്‌മെയില്‍ ചെയ്യാന്‍ വ്യാജ രേഖ നിര്‍മിച്ചു:രണ്ട് പ്രവാസി മലയാളികള്‍ക്ക് എതിരെ പോലീസില്‍ പരാതി

പെര്‍ത്ത് : ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പരാതിയില്‍ രണ്ട് മലയാളികള്‍ക്കെതിരെ അന്വേഷണം.അയര്‍ലന്റില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ നടത്തിയ നീക്കം പുറത്തായതോടെയാണ് അയര്‍ലണ്ട് ഡണ്‍ലേരിയില്‍ താമസക്കാരനും തൃശൂര്‍ ജില്ലയില്‍ കുന്നംകുളം ,അര്‍ത്താറ്റ് ,ചെറുവത്തൂര്‍ ഹൗസ് ,ബേബി ചെറുവത്തൂര്‍ ഇട്ടിയേര( ci baby ),ഡബ്ബ്ളിന്‍ അയര്‍ലണ്ടില്‍ സിഡ്നി പരേഡില്‍ താമസിക്കുന്ന കോട്ടയം ,കുറുവിലങ്ങാട് , മന്നക്കാനാട് കോയിക്കല ഹൗസ് ബീയിങ്ങ്‌സ് പി.ബേബി ( Beeings P Baby )എന്നിവര്‍ക്കെതിരെ അയര്‍ലന്റ് പോലീസായ ഗാര്‍ഡയില്‍ കേസ് ഫയല്‍ ചെയ്തത്.

മലയാളിയും സീനിയര്‍ ഓണ്‍ലൈന്‍ ജേണലിസ്റ്റുമായ വിന്‍സ് മാത്യുവിനെ വന്‍ തുക ആവശ്യപ്പെട്ട് ബ്ലാക്‌മെയില്‍ ചെയ്യാന്‍ പ്രതികളായ രണ്ടു പേരും ഗൂഢാലോചന നടത്തി അദ്ദേഹത്തിന്റെ പേരില്‍ അയര്‍ലന്റില്‍ വ്യാജമായ വിലാസം ഉണ്ടാക്കുകയായിരുന്നുവെന്നാണ് കേസ്.

ബേബിയും ബീയിങ്ങ്‌സും ചേര്‍ന്ന് നടത്തിയ ഓണ്‍ലൈന്‍ തട്ടിപ്പുകളും കോടിയിലധികം രൂപ പ്രവാസി മലയാളികളില്‍നിന്നും തട്ടിച്ചെടുത്തതും വിന്‍സ് മാത്യു പുറത്തുകൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരേ കേസും നിലവിലുണ്ട്. ഈ വൈരാഗ്യം തീര്‍ക്കാനാണ് അയര്‍ലന്റില്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രതികള്‍ വ്യാജമായ ഒരു വിലാസം ഉണ്ടാക്കുകയും ആ വിലാസത്തിലേക്ക് വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലീഗല്‍ നോട്ടീസ് അയക്കുകയും ചെയ്തിരിക്കുന്നത്.
വിന്‍സ് മാത്യു ഇപ്പോള്‍ ഓസ്‌ട്രേലിയയിലും, ഗള്‍ഫിലും ഇന്ത്യയിലും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അയര്‍ലന്റില്‍ ഇദ്ദേഹത്തിന് വിലാസമോ മറ്റ് താമസ രേഖകളോ ഇല്ല. 5വര്‍ഷം മുമ്പ് വിന്‍സ് മാത്യു അയര്‍ലന്റില്‍ ചിലവിട്ടിരുന്നു എന്നതൊഴിച്ചാല്‍ അയര്‍ലന്റുമായി ഒരു ബന്ധംവും ഇപ്പോളില്ല. വിന്‍സ് മാത്യു അയര്‍ലന്റില്‍ ഒരു വീട്ടില്‍ താമസിക്കുന്നുണ്ടെന്ന വ്യാജവിലാസം ഉണ്ടാക്കി അവിടേക്ക് ലീഗല്‍ നോട്ടിസും മറ്റും അയച്ചിരിക്കുകയാണ്.babayv

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാജ വിലാസം ഉണ്ടാക്കിയ ബീയിങ്ങും, ബേബിയും വ്യാജമായ നിയമ നടപടിയിലൂടെ ബ്ലാക്ക്‌മെയിലിങ്ങാണ് ഉദ്ദേശിക്കുന്നതെന്നും, പ്രതികള്‍ അയര്‍ലന്റിലേ ഒരു സോളിസിറ്റര്‍ വഴി വ്യാജ വിലാസത്തിലേക്ക് നോട്ടീസ് അയച്ചിരിക്കുകയാണെന്നും വിന്‍സ് മാത്യു പരാതിയില്‍ പറയുന്നു. വ്യാജ വിലാസത്തിലേക്ക് അയച്ച പരാതി അയര്‍ലന്റിലെ സുഹൃത്തുക്കള്‍ മുഖാന്തിരമാണ് അറിയുന്നത്. പ്രതികളായ ബേബിയും ബീയിങ്ങ്‌സും ഇന്റര്‍നെറ്റില്‍ നടത്തിയ തട്ടിപ്പുകളും വെബ്‌സൈറ്റ് നിര്‍മ്മാണത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പും ഇതിനകം പുറത്തുവന്നിരുന്നു.

അമേരിക്കന്‍ മലയാളിക്ക് ഇവര്‍ 2പേരും ചേര്‍ന്ന് കബളിപ്പിച്ചു എന്ന പരാതിയില്‍ അമേരിക്കന്‍ മലയാളി ഒരു കോടിയോളം രൂപയാണ് നഷ്ടപരിഹാരം ചോദിച്ച് കേസ് കൊടുത്തിരിക്കുന്നത് .നിലവില്‍ ഇവര്‍ക്ക് എതിരെ അമേരിക്കന്‍ മലയാളി നിയമ നടപടികള്‍ അമേരിക്കയിലും ഇന്ത്യയിലും നടത്തുന്നു എന്ന് റിപ്പോര്‍ട്ടുണ്ട്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഇദ്ദേഹത്തിന്റെ ബിസിനസ് തകര്‍ക്കുകയും അദ്ദേഹത്തില്‍ നിന്നും ബാങ്ക് അക്കൗണ്ട് മുഖേന പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഓസ്ട്രിയയിലേ മലയാളി ബിസിനസുകാരന്റെ വന്‍ തുക ഇന്റര്‍നെറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ബേബിയും ബീയിങ്ങ്‌സും തട്ടിയെടുത്തിരുന്നു.കൂടാതെ ഓണ്‍ലൈന്‍ ജേണലിസ്റ്റായ അഡ്വ സിബി സെബാസ്റ്റ്യെനെ വഞ്ചിച്ച് അദ്ദേഹത്തിന്റെ സൈറ്റ് തകര്‍ക്കുകയും, വന്‍ തുക തട്ടിയെടുക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് ഡല്‍ഹിയിലും കേരളത്തിലും നിലവില്‍ ഉണ്ട്.  കൂടാതെ പ്രതികള്‍ നിരവധി സംഘടനകളുടെ ഫേസ്ബുക്ക് പേജുകള്‍ വെബ്‌സൈറ്റ് നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിയെടുത്തു. ഐറീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പ് പ്രതികള്‍ കൈക്കലാക്കിയത് കൈയ്യോടെ പിടികൂടുകയും അത് പരസ്യമാവുകയും ചെയ്തിരുന്നു.ഇവ വാര്ത്തയായിരുന്നു.BEEINGS P BABY- BABY CI

ഈ കാര്യങ്ങള്‍ എല്ലാം വിന്‍സ് മാത്യു നവ മാധ്യമങ്ങളിലൂടെ പുറത്തു കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതികാരം തീര്‍ക്കാനാണ് ഇപ്പോള്‍ വ്യാജ വിലാസം ഉണ്ടാക്കി ബ്ലാക്ക്‌മെയിലിങ്ങ് നടത്തുന്നതെന്ന് ഇവര്‍ക്കെതിരായ പരാതിയില്‍ പറയുന്നു.

അയര്‍ലന്റ് ഗാര്‍ഡയില്‍ കിട്ടിയ പരാതിയില്‍ ഫയല്‍ നമ്പര്‍ ഇട്ട് അന്വേഷണം നടന്നുവരികയാണ്. പരാതിക്കൊപ്പം പ്രതികള്‍ക്കെതിരായ തെളിവുകളും കൈമാറിയിട്ടുണ്ട്. വ്യാജ വിലാസം ഉണ്ടാക്കിയ കേസില്‍ പ്രതികളുടെ അയര്‍ലന്റിലെ അഭിഭാഷകനും ഗൂഡാലോചനയില്‍ പങ്കാളിയാണോ എന്നു സംശയിക്കുന്നതായും ആയതിനാല്‍ ഇവരെ കൂടി അന്യോഷണത്തില്‍ ഉള്‍പ്പെടുത്തി അന്യോഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

നവമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ യഥാര്‍ത്ഥ് കഷികള്‍ ആരാണെന്നും വ്യക്തമായി അറിയാമായിട്ടും അവരെ കക്ഷിയാക്കാതെ വ്യാജ രേഖ ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം മണി ലോണ്ടറിങില്‍ പെടുന്നതും ഗുരുതരമായ സാമ്പത്തിക ക്രിമിനല്‍ കുറ്റവും ആണ് .നവമാധ്യമങ്ങളുടെ ഡീറ്റൈല്‍സും അഡ്രസും ഉണ്ടായിട്ടും അവരെ സമീപിക്കാതെ വ്യാജ രേഖ ചമച്ചിരിക്കുന്നത് വ്യാജമായി ക്രിയേറ്റ് ചെയ്യുന്ന രേഖകളിലൂടെ നിയമനടപടി എന്ന ബ്ളാക്ക് മെയില്‍ നടത്തുന്നത് ‘മണി ലോണ്ടറിങ് ‘ല്‍ പെടുന്നതും വലിയ ക്റിമിനല്‍ കുറ്റവും ആണ്.ഇതു വന്‍ ക്രിമിനല്‍ വകുപ്പുകളിലേക്ക് വഴിയൊരുക്കും .നിലവില്‍ ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ വ്യാജ രേഖ ഉണ്ടാക്കി ബ്ളാക്മെയില്‍ ചെയ്യുക തന്നയാണ് ഈ ഗൂഡാലോചനയുടെ ലക്ഷ്യം . അയര്‍ലണ്ടിലെ ജസ്റ്റീസ് ആന്‍ഡ് ലോ മിനിസ്റ്റെര്‍ക്കും വിന്‍സ് മാത്യു അന്യോഷണം നടത്തണമെന്നാവശ്യപ്പെട്ട് പരാതി കൊടുത്തിട്ടുണ്ട്.തനിക്കെതിരെ വ്യാജ രേഖ ചമച്ച് ബ്ളാക്മെയില്‍ നടത്തുന്ന ബീങ്ങ്സിനും ബേബിക്കും എതിരെ കേസെടുത്ത് അന്യോഷണം ആവശ്യപ്പെട്ട് നിയമനടപടികള്‍ ഇന്ത്യയിലും തുടങ്ങിയിട്ടുണ്ട്.

( ഈ ലീഗല്‍ നോട്ടീസും വ്യാജമാണോ എന്നും സംശയം ഉള്ളതിനാല്‍ ഇതും അന്യോഷണത്തിലാണ് ,നിയമം അറിയുന്ന വക്കീലുമാര്‍ ഒരിക്കലും യഥാര്‍ത്ഥ കഷികളെ ഒഴിവാക്കി വ്യാജ പേരില്‍ നോട്ടീസ് അയക്കില്ല എന്നതും ബ്ളാക്മെയില്‍ ലക്ഷ്യമിടുന്നതാണ് ഇവരുടെ നീക്കം എന്നും കൂടുതല്‍ തെളിവാകുകയാണ് )

(ക്രിസ്തുമസ് ആയതിനാല്‍ നാളെ ഓഫീസ് അവധി , ന്യുസ് അപ്ഡേഷന്‍ ഉണ്ടായിരിക്കുന്നതല്ല :MERRY CHRISTMAS TO ALL –Staff and Management www.dailyindianherald.com ,Thalap ,Kannur 670004 )

 

Top