ഉമ്മന്‍ ചാണ്ടിയുടെ സ്വത്തിന്റെ പ്രധാനഭാഗം അമേരിക്കയില്‍? ‘സ്റ്റാര്‍ ഫ്‌ളേക്’ എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരന്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്തബന്ധു സാജന്‍ വര്‍ഗീസ്.സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രബിന്ദു മുന്മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് ഒരു വര്‍ഷം മുമ്പേ പറഞ്ഞിട്ടം മാദ്ധ്യമങ്ങള്‍ അവഗണിച്ചു

കൊച്ചി:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണവുമായി വ്യവസായി എം കെ മാത്യു കുരുവിള നേരത്തെ രംഗത്തു വന്നിരുന്നു. അമേരിക്കയിലെ ഫിലഡെല്‍ഫിയയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി സ്ഥാപനമുണ്ട്. ‘സ്റ്റാര്‍ ഫ്‌ളേക്’ എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരന്‍ ഉമ്മന്‍ ചാണ്ടിയുടെ അടുത്തബന്ധു സാജന്‍ വര്‍ഗീസ് ആണെന്നും കുരുവിള സോളര്‍ കമീഷനില്‍ മൊഴിനല്‍കിയിരുന്നു..ഉമ്മന്‍ ചാണ്ടിക്ക് അമേരിക്കയില്‍ മുന്നൂറ് ഏക്കര്‍ തേക്കിന്‍ തോട്ടമുണ്ട്. തേക്ക് ഇവര്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

സ്റ്റാര്‍ ഫ്‌ളേകുമായി താന്‍ ചില ബിസിനസ് ഇടപാടുകള്‍ക്കായി വിളികള്‍ നടത്തിയിരുന്നു. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി സ്റ്റാര്‍ ഫ്‌ളേക് ആയതിനാലാണ് അവരുമായി ബന്ധപ്പെട്ടത്. പിന്നീട്, ഈ ഫോണ്‍ സംഭാഷണങ്ങളും രേഖകളും പൊലീസ് നശിപ്പിച്ചു. സോളാര്‍ തട്ടിപ്പുകേസ് ഹൈകോടതിയുടെ പരിഗണനയിലിരിക്കെ സ്വകാര്യ ചാനലുകള്‍ തന്നെ ബംഗളൂരുവില്‍ വന്ന് കണ്ടിരുന്നു. അന്ന് ഇക്കാര്യങ്ങള്‍ അവരോട് പറഞ്ഞു. അന്ന് വൈകുന്നേരം സ്റ്റാര്‍ ഫ്‌ളേകിന്റെ കോട്ടയത്തെ ഓഫിസ് പൂട്ടി. അതിനുശേഷമാണ് അഞ്ചംഗസംഘം തന്നെ ബംഗളൂരുവിലത്തെി തട്ടിക്കൊണ്ടുപോയത്. താന്‍ പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയിലുള്ള വിശ്വാസംകൊണ്ടാണ്. തന്റെ കൈയില്‍നിന്ന് തുക തട്ടിയെടുക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞത് ഈ ഇടപാടില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണമായ പങ്കുള്ളതുകൊണ്ടാണെന്നും കുരുവിള പറഞ്ഞിരുന്നു.. സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രബിന്ദു മുന്മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് ഒരു വര്‍ഷം മുമ്പേ പറഞ്ഞിട്ടം മാദ്ധ്യമങ്ങള്‍ അവഗണിച്ചു എന്നു കുരുവിള വീണ്ടും ആവര്ത്തിക്കുന്നു.സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രബിന്ദു മുന്മുഖ്യമന്ത്രിയും കുടുംബവുമാണെന്ന് ഒരു വര്‍ഷം മുമ്പേ പറഞ്ഞിട്ടം മാദ്ധ്യമങ്ങള്‍ അവഗണിച്ചു എന്നും കുരുവിള ആവര്‍ത്തിക്കുന്നു.ഈ വിവരം 2015 ജൂലൈ മാസം ഡി.ഐ എച്ച് ന്യുസ് പുറത്തു വിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ തട്ടിപ്പ് കേസിലെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതാണെന്ന് വ്യവസായി എം കെ കുരുവിളയുടെ വെളിപ്പെടുത്തലിപ്പോള്‍ . ഇതിന് പിന്നില്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ ആഭ്യന്തരമന്ത്രിയും ചേര്‍ന്നുള്ള കളികള്‍ നടക്കുന്നുവെന്നും കുരുവിള ആരോപിച്ചു.റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ കുരുവിളയുടെ വെളിപ്പെടുത്തല്‍ വന്നിരുന്നു.oommen-benny

കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വഴി ഏറ്റവുംകൂടുതല്‍ പണം ഉണ്ടാക്കിയ വ്യക്തി ആരാണെന്ന ചോദ്യത്തിന് വ്യത്യസ്ത അഭിപ്രായം ഉണ്ടാകുമെങ്കിലും ബംഗളൂരുവിലെ വ്യവസായി കോട്ടയം ഉഴവൂര്‍ സ്വദേശിയുമായ എം.കെ. കുരുവിളക്ക് ഒരുവര്‍ഷം മുമ്പും യാതൊരു സംശയവുമുണ്ടായിരുന്നില്ല. അത് തന്റെ പഴയ സുഹൃത്തുകൂടിയായ ഉമ്മന്‍ ചാണ്ടിയാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുക്കുമ്പോള്‍ തന്നെ കുരുവിള പരസ്യമായി തുറന്നടിച്ചിരുന്നു. മാദ്ധ്യമങ്ങള്‍ സരിതയുമായി ബദ്ധപ്പെട്ട ലൈംഗിക വിഷയങ്ങള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ സോളാര്‍ ഇടപാടുവഴി നടന്ന കോടികളുടെ അഴിമതി ചര്‍ച്ചയാവുന്നില്ല.രാഷ്ട്രീയക്കാര്‍ കണക്കുപറഞ്ഞ് കോടികള്‍ തട്ടുകയായിരുന്നു. സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മന്‍ ചാണ്ടിയും കുടുംബവുമാണ്. ഈ സത്യം തുറന്നുപറഞ്ഞതിന് എന്നെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ഇടുകവരെയുണ്ടായി.സൗരോര്‍ജ പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരംകോടി കമ്മിഷന്‍ ആവശ്യപ്പെട്ടെന്ന് ഞാന്‍ സോളാര്‍ കമീഷനില്‍ നല്‍കിയ മൊഴിപോലും വേണ്ടത്ര ചര്‍ച്ചയായില്ല.അഴിമതിയിലല്ല സ്ത്രീവിഷയത്തിലാണ് നമ്മുടെ മാദ്ധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.

വ്യവസായ ആവശ്യങ്ങള്‍ക്കുള്ള സൗരോര്‍ജ പദ്ധതിക്ക് പുതിയ സാങ്കതേികവിദ്യ സംസ്ഥാനത്ത് നടപ്പാക്കായാണ് താന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമീപിക്കുന്നതെന്നാണ് കുരുവിള പറയുന്നത്. എന്നാല്‍ തന്നോട് 25 ശതമാനം കമീഷനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതായത് എതാണ്ട് ആയിരംകോടി രൂപ. സോളാര്‍ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മന്‍ ചാണ്ടിയും അദ്ദഹത്തേിന്റെ കുടുംബാംഗങ്ങളും അടുത്തബന്ധുക്കളുമാണ്.ദക്ഷിണ കൊറിയന്‍ സോളാര്‍ കമ്പനിയായ ‘ഡാമൂളി’ന്റെ ഇന്ത്യയിലെ വില്‍പനക്കാരനും വിതരണക്കാരനും ഉമ്മന്‍ ചാണ്ടിയുടെ അടുത്തബന്ധുവുമായ ആന്‍ഡ്രൂസ് വര്‍ഗീസ്, മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗമെന്ന് പരിചയപ്പെടുത്തിയ ഡെല്‍ജിത്, ‘സോസ’ ഗ്രൂപ് ഓഫ് കമ്പനികളുടെ എം.ഡി ബിനു നായര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് തന്റെ കൈയില്‍നിന്ന് 1,03,00,000 രൂപ തട്ടിയെടുത്തെന്നും കുരുവിള മൊഴി നല്‍കി.

ആന്‍ഡ്രൂസിനെ ചൂണ്ടിക്കാട്ടി ‘എന്റെ ഫസ്റ്റ് കസിനാണ്. ഇനിയുള്ള ഇടപാടെല്ലാം നിങ്ങള്‍ നേരിട്ടായിക്കൊള്ളു. എല്ലാം ശരിയാക്കാം’ എന്ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ വച്ച് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് 15 തവണയായി ഇത്രയും തുക നല്‍കിയത്. ചിലത് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുചിലത് നേരിട്ടുമാണ് ഡെല്‍ജിത്, ആന്‍ഡ്രൂസ്, ബിനു നായര്‍ എന്നിവര്‍ക്ക് നല്‍കിയത്. എന്നാല്‍ ഒരുകാര്യവും നടന്നില്ല

ഇടപാടുകള്‍ വൈകിയപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ ഡെല്‍ജിത്തും ബിനുവും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. താന്‍ നേരിട്ട് മുഖ്യമന്ത്രിയെ ക്‌ളിഫ്ഹൗസിലത്തെി കണ്ട് പരാതി പറഞ്ഞു. 2012 ഒക്ടോബര്‍ 11നായിരുന്നു ഇത്. 4000 കോടി രൂപ ചെലവുള്ള പദ്ധതിയുടെ 25 ശതമാനമായ 1000 കോടി രൂപ നല്‍കിയാല്‍ എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അത് പറ്റില്‌ളെന്നും ലാഭത്തിന്റെ ഒരുവിഹിതം നല്‍കാമെന്നും പറഞ്ഞു.

ആലോചിച്ച് മറുപടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് അദ്ദേഹം ഗണ്‍മാന്‍ സലിംരാജിന്റെ നമ്പര്‍ തന്നു. ഈ ഫോണില്‍ രണ്ടുദിവസം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഒരുസ്ത്രീ ഫോണെടുത്ത് താന്‍ ഉമ്മന്‍ ചാണ്ടിയുടെ മകളാണെന്നും പദ്ധതിയുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും അറിയിച്ചു. കുരുവിള ക്രിസ്ത്യാനിയായതിനാല്‍ കമ്മിഷന്‍തുക 20 ശതമാനമാക്കി കുറക്കാമെന്നും പറഞ്ഞു. പക്ഷെ താന്‍ വഴങ്ങിയില്ല.

വാങ്ങിയ പണം തിരിച്ചുകിട്ടാതയാതോടെ എഴുതി തയാറാക്കിയ പരാതിയുമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. അദ്ദഹേം ഡി.ജി.പിയുടെ അടുത്തേക്കയച്ചു. പരാതി വായിച്ച ഡി.ജി.പി ഇത് മാദ്ധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പറഞ്ഞു. പിന്നീട് ഐ.ജിയുടെ അടുത്തേക്ക് വിട്ടു. ഐ.ജി ഡിവൈ.എസ്‌പി ഗോപാലകൃഷ്ണ പിള്ളയെ ചുമതലപ്പെടുത്തി. അദ്ദഹേം തൃക്കാക്കര എ.സി.പിയെ ചുമതലയേല്‍പിച്ചു. നല്‍കിയ പരാതി എ.സി.പി ഓഫിസിലെ എസ്.ഐ രജിസ്റ്റര്‍ ചെയ്തില്ല. പകരം എഴുതി തയാറാക്കിയ പരാതിയില്‍ ഒപ്പിടുവിച്ചു. പിന്നീട് എ.സി.പി നേരിട്ടുവിളിപ്പിച്ചു. പരാതി പിന്‍വലിച്ചില്‌ളെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലിലിട്ട് പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. താന്‍ നേരിട്ട് വിളിച്ചതനുസരിച്ച് മുഖ്യമന്ത്രി വീണ്ടും ക്‌ളിഫ്ഹൗസിലേക്ക് വിളിപ്പിച്ചു.അദ്ദഹേം പറഞ്ഞതനുസരിച്ച് ആഭ്യന്തരമന്ത്രിയെ കണ്ടു. എന്നാല്‍, പരാതി പരിഹരിക്കപ്പെട്ടില്‌ളെന്ന് മാത്രമല്ല, ദുബൈയിലെ രവി പൂജാരി എന്ന അധോലോകഗുണ്ട തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇത്രയുമായപ്പോള്‍ താന്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കി. അതിനിടെ, സിബിഐ അന്വേഷണവും താന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം തനിക്കെതിരെ നിരവധി കള്ളക്കേസുകളാണ് എടുത്തത്. വിവിധ കേസുകള്‍ പറഞ്ഞ് 40 ദിവസം ജയിലിലിട്ടു. ബംഗളൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് തന്റെ കൈയിലെ നിരവധി തെളിവുകള്‍ നശിപ്പിച്ചന്നെും കുരുവിള പറയുന്നു.

അമേരിക്കയിലെ 300 ഏക്കര്‍ തേക്കിന്‍തോട്ടം ആരുടെ?

യു.എസിലെ ഫിലാഡെല്‍ഫിയയില്‍ ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായുള്ള ‘സ്റ്റാര്‍ ഫ്‌ളേക്’ എന്ന പേരിലുള്ള ഈ സ്ഥാപനത്തിന്റെ അമേരിക്കയിലെ നടത്തിപ്പുകാരന്‍ അടുത്തബന്ധു സാജന്‍ വര്‍ഗീസ് ആണ്. ഇവര്‍ തേക്ക് കയറ്റുമതി ചെയ്യണ്ട്. 300 ഏക്കര്‍ തേക്കില്‍തോട്ടവും ഇവര്‍ക്കുണ്ട. സ്റ്റാര്‍ ഫ്‌ളേകുമായി താന്‍ ചില ബിസിനസ് ഇടപാടുകള്‍ക്കായി വിളികള്‍ നടത്തിയിരുന്നു.അങ്ങനെയാണ് തനിക്ക് ഇക്കാര്യം മനസ്സിലായത്.തമിഴ്‌നാട് വൈദ്യുതി ബോര്‍ഡിനായി ഒരു പദ്ധതി 1000 കോടി രൂപക്ക് നടപ്പാക്കാന്‍ താന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇതിനുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന കമ്പനി സ്റ്റാര്‍ ഫ്‌ളേക് ആയതിനാലാണ് അവരുമായി ബന്ധപ്പെട്ടത്. പിന്നീട്, ഈ ഫോണ്‍ സംഭാഷണങ്ങളും രേഖകളും പൊലീസ് നശിപ്പിച്ചതായും കുരുവിള ആരോപിച്ചു.സോളാര്‍ തട്ടിപ്പുകേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ സ്വകാര്യ ചാനലുകള്‍ തന്നെ ബംഗളൂരുവില്‍ വന്ന് കണ്ടിരുന്നു. അന്ന് ഇക്കാര്യങ്ങള്‍ അവരോട് പറഞ്ഞു.oommen-chandy-usa-new-kuruvila

അന്ന് വൈകുന്നേരം സ്റ്റാര്‍ ഫ്‌ളേകിന്റെ കോട്ടയത്തെ ഓഫിസ് പൂട്ടി. അതിനുശേഷമാണ് അഞ്ചംഗസംഘം തന്നെ ബംഗളൂരുവിലത്തെി തട്ടിക്കൊണ്ടുപോയത്. താന്‍ പണം നല്‍കിയത് ഉമ്മന്‍ ചാണ്ടിയിലുള്ള വിശ്വാസംകൊണ്ടാണ്. തന്റെ കൈയില്‍നിന്ന് തുക തട്ടിയെടുക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞത് ഈ ഇടപാടില്‍ അന്ന് മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണമായ പങ്കുള്ളതുകൊണ്ടാണെന്നും കുരുവിള പറഞ്ഞു.

അതേസമയം സോളാര്‍ പദ്ധതി തന്റെതാണെന്നും അത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മണ്‍ചാണ്ടി സരിതക്ക് മറിച്ചു നല്‍കുകയും ആയിരുന്നെന്നാണ് കരുണാകരന്റെ പഴയ വിശ്വസതനായ പാവം പയ്യന്‍ എന്ന പേരില്‍ അറിയപ്പെട്ട സി.എല്‍ ആന്റോയും രംഗത്തത്തെിയിരുന്നു.മുമ്പ് പല കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും ഉമ്മന്‍ ചാണ്ടിയെ വിശ്വസിക്കരുതെന്ന് കെ. കരുണാകരന്‍ പറയുമായിരുന്നു. വലിയ കസേരയിലെ അല്‍പനാണ് ഉമ്മന്‍ ചാണ്ടിയെന്നും ആന്റോ പറഞ്ഞു. നാഷനല്‍ എനര്‍ജി ആന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് കോഓപറേറ്റിവ് മള്‍ട്ടി പര്‍പ്പസ് (കേരള) സൊസൈറ്റി ലിമിറ്റഡ് (ന്യൂസ്‌കോ) എന്ന പേരില്‍ ചാലക്കുടി ആസ്ഥാനമായി മാലിന്യ സംസ്‌കരണ, സോളാര്‍ എനര്‍ജി പദ്ധതി നടത്തിവരുകയാണ് ആന്റോ.

സോളാര്‍ പദ്ധതി അവതരിപ്പിച്ചതാന്‍ സര്‍ക്കാറിന്റെ മുതല്‍മുടക്ക് ആവശ്യമില്ലാത്ത 1,60,000 കോടിയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. പരിഗണിക്കുമെന്ന് എഴുതി ഒപ്പിട്ട് നല്‍കിയതാണ്. എന്നിട്ട് പദ്ധതി സരിതക്ക് കൈമാറി. സരിതയെ ചതിച്ച് പദ്ധതി സ്വന്തം കുടുംബത്തിലേക്കും ശിങ്കിടികളിലേക്കും എത്തിക്കാന്‍ ശ്രമിച്ചന്നെും ആന്റോ ആരോപിച്ചു.2012 ജൂണ്‍ 26ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് സോളാറിനും മാലിന്യ സംസ്‌കരണത്തിനും പദ്ധതി സമര്‍പ്പിച്ചത്. പിന്നീട് വിവരമൊന്നും ഇല്ലാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ആ പദ്ധതിയിലെ ഒരു ഭാഗമെടുത്താണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യന്ന സോളാര്‍ പദ്ധതിക്ക് മുഖ്യമന്ത്രി വഴിയൊരുക്കിയതായി മനസ്സിലാക്കിയത്. താന്‍ ചെയര്‍മാനായ സഹകരണ സംഘത്തിന് പദ്ധതി നടത്തിപ്പിന് അംഗീകാരം നല്‍കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവരും ആന്റോ ആന്റണി എംപിയും ചേര്‍ന്ന് പദ്ധതി പരിശോധിച്ചു. ഒരു ലക്ഷം കോടിയുടെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ നടത്തിപ്പ് ലീഗ് മന്ത്രിമാര്‍ക്ക് നല്‍കി. ശേഷിക്കുന്ന 60,000 കോടിയുടെ സോളാര്‍ പദ്ധതിയാണ് മുഖ്യമന്ത്രിയും നാല് കോണ്‍ഗ്രസ് മന്ത്രിമാരും ആന്റോ ആന്റണി എംപിയും ചേര്‍ന്ന് ബിസിനസായി കൊണ്ടുപോകാന്‍ തീരുമാനിച്ചത്. ഇതിനായി രണ്ട് ഗ്രൂപ്പുകളെയും സജ്ജമാക്കി. ടീം സോളാര്‍ കമ്പനിയുടെ രൂപവത്കരണം തന്റെ പദ്ധതിയില്‍നിന്നാണെന്ന് വ്യക്തമാണെന്നും ആന്റോ പറഞ്ഞു.

പദ്ധതി റിപ്പോര്‍ട്ട് നേരിട്ടത്തെിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും പകര്‍പ്പ് കൈമാറി. കൊച്ചിയില്‍ നടന്ന എമര്‍ജിങ് കേരളയില്‍ താനും പദ്ധതി സമര്‍പ്പിച്ചങ്കെിലും മറുപടിയുണ്ടായില്ല. മുഖ്യമന്ത്രിക്കും കെ. ബാബുവിനും വര്‍ഷങ്ങളായി അവിഹിത ഇടപാടുകളുണ്ട്. പലതിനും തെളിവുണ്ട്. തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന നാല്‍പതിലധികം രേഖകള്‍ സോളാര്‍ കമീഷന് താന്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും  നേരത്തെ വ്യക്തമാക്കിയിരുന്നു.ഈ വസ്തുകളെല്ലാം വച്ചുകൊണ്ടുള്ള സമഗ്രമായ അന്വേഷണം ഉണ്ടാവുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അത് ഇടിത്തീയാവുമെന്ന് ഉറപ്പാണ്.

 

Top