ബിജെപി മുക്ത ഭാരതം വരുന്നു !രാജസ്ഥാനിലെ മുൻ സ്പീക്കർ കോൺഗ്രസിൽ. ബിജെപിനേതാക്കൾ കൂട്ടത്തോടെ കൊഴിയുന്നു!

ജയ്പുർ:  രാജ്യത്ത് ബിജെപിയുടെ സമ്പൂർണ്ണ തകർച്ചക്ക് സൂചന നൽകി കൊണ്ട് ബിജെപിയുടെ ഉന്നത നേതാക്കൾ പാർട്ടി വിടുന്നു.  അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ ബിജെപി മുക്ത ഭാരതത്തിന് തുടക്കം കുറിക്കാൻ സാധ്യത. ഇതിന്റെ സൂചന  നൽകി കൊണ്ട്   രാജസ്ഥാൻ നിയമസഭയുടെ മുൻ സ്പീക്കറും ബിജെപി നേതാവുമായ സുമിത്ര സിങ് കോൺഗ്രസില്‍ ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡേ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് സുമിത്ര കോൺഗ്രസിൽ ചേർന്നത്. 9 തവണ നിയമസഭാംഗമായിരുന്ന ഇവർ വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രിയായിരുന്ന ആദ്യ കാലഘട്ടത്തിൽ നിയമസഭാ സ്പീക്കർ ആയിരുന്നു.

അതേ സമയം  മധ്യ പ്രദേശിൽ കോൺഗ്രസ് 140 സീറ്റു നേടും എന്ന വാർത്ത വന്നതിനു പിന്നാലെ  ബിജെപിക്ക്  കർൺനാടകത്തിലും അടി പതറുന്നു. കർണ്ണാടക രാഷ്ട്രീയത്തിലെ കരുത്തൻ യദിയൂരപ്പ ബി.ജെ.പിയോട് വിടപറയാൻ ഒരുങ്ങുന്നു. കോൺഗ്രസിൽ ചേക്കേറാൻ ചർച്ചകൾ തകൃതി. ഇത് സംഭവിച്ചാൽ രാജ്യത്ത് തന്നെ ബി.ജെ.പി അടി പതറും.ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിനെ വസതിയിലെത്തി കണ്ടു. ഇരുനേതാക്കളും ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തി. യെദ്യൂരപ്പ രാഷ്ട്രീയ കളം മാറുകയാണെന്ന് അഭ്യൂഹം പരന്നു.കര്‍ണാടക ബിജെപിയുടെ അധ്യക്ഷനാണ് മുന്‍ മുഖ്യമന്ത്രിയായ യെദ്യൂരപ്പ. നിലവില്‍ പ്രതിപക്ഷ നേതാവുമാണ്. ഇദ്ദേഹം നേരിട്ട് കോണ്‍ഗ്രസ് നേതാവായ ഡികെ ശിവകുമാറിനെ കാണാന്‍ എത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശിവകുമാറിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് യെദ്യൂരപ്പ ചര്‍ച്ച നടത്തിയത്. യെദ്യൂരപ്പയ്‌ക്കൊപ്പം മകനും ശിവമോഗ എംപിയുമായ ബിവൈ രാഘവേന്ദ്രയുമുണ്ടായിരുന്നു. ഒരുമണിക്കൂറോളം നേതാക്കളുടെ ചര്‍ച്ച തുടര്‍ന്നു. ചര്‍ച്ചയ്ക്ക് ശേഷം പ്രചരിച്ചത് രണ്ടുകാര്യങ്ങളാണ്.കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രീത്തിലെ ചാണക്യനാണ് ഡികെ ശിവകുമാര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം നടത്തിയ നീക്കമാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തത്. സര്‍ക്കാര്‍ രൂപീകരണത്തിലും മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ശിവകുമാര്‍. നേരത്തെ ഉടക്കി നിന്നിരുന്ന ജെഡിഎസിനെ സഖ്യമാക്കുന്നതില്‍ ശിവകുമാര്‍ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

Top