ഭിക്ഷാടക സംഘം തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പ്രതികള്‍ പിടിയില്‍

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും ഭിക്ഷാടക സംഘം തട്ടികൊണ്ടുവന്ന നാലുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി.ജനുവരി 15ന് ഒലവക്കോട് റെയില്‍വെസ്റ്റേഷന്‍ പരിസരത്താണ് ബാഗിലാക്കിയ മൃതദേഹം കണ്ടെത്തിയത്. രണ്ടു പുരുഷന്മാരും മൂന്നു സ്ത്രീകളും അടങ്ങുന്ന ഭിക്ഷാടക സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുഴിത്തുറയില്‍ നിന്നാണ് നാലുവയസ്സുകാരി ബാലികയെ തട്ടിക്കൊണ്ടുവന്നത്
ഭിക്ഷാടക സംഘത്തിലെ പുരുഷനും കൂട്ടുകാരനും ചേര്‍ന്നാണ് കു്ട്ടിയെ ബലാത്സംഗം ചെയ്തത്. കുഞ്ഞു കരഞ്ഞതോടെയാണ് കൊലപാതകം നടന്നത്. പിന്നീട് സംഘത്തിലെ എല്ലാവരും ചേര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ചാക്കിലാക്കി തള്ളി.

തമിഴ്നാട് തിരുവള്ളൂര്‍ പടിയനെല്ലൂര്‍ സ്വദേശി സുരേഷ്, തഞ്ചാവൂര്‍ പാട്ടുക്കോട്ടൈ മല്ലിപ്പട്ടണം സ്വദേശിനിയായ ഫെമിന പിച്ചൈക്കനി എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മൃതദേഹം ബാഗിലാക്കി പിന്നീട് ഒരു അരിച്ചാക്കിലുമാക്കി ട്രാക്കിന് അരികെ ഉപേക്ഷിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിറ്റേന്നുതന്നെ അഞ്ചംഗ സംഘം രണ്ടായി പിരിഞ്ഞ് പാലക്കാട്ടുനിന്ന് കടന്നു. സംഭവം നടന്ന് മൂന്നാംനാള്‍ ആണ് മൃതദേഹം ജനങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ തിരുപ്പൂരില്‍ നിന്ന് പ്രതികള്‍ പിടിയിലാവുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ തന്നെ ക്രൂരമായി പീഡനം നടന്നെന്നും കൊലപാതകം ആയിരുന്നെന്നും തെളിഞ്ഞിരുന്നു.

കേരളം, തമിഴ്നാട്, കര്‍ണാടകം എന്നിവിടങ്ങളിലേക്കും അന്വേഷണം നീണ്ടു. കാണാതായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിയുടെ കറുത്തില്‍ ഉണ്ടായിരുന്ന കറുത്ത ഏലസ്സു കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. ഒടുവില്‍ ഒലവക്കോട് ആര്‍പിഎഫിലെ കോണ്‍സ്റ്റബിള്‍ ഒരു ഭിക്ഷാടക സംഘത്തെ കണ്ടതായി വിവരം നല്‍കി. ഇതോടെ ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു. അങ്ങനെയാണ് തിരുപ്പൂരില്‍ വച്ച് പ്രതികള്‍ പിടിയിലാകുന്നത്

Top