കത്തോലിക്കാ സഭ തകരും !..?സഭയുടെ അടിത്തറ ഇളകി:അന്വേഷണം തീരുന്നതുവരെ ബിഷപ്പ് ഫ്രാങ്കോ അധികാരത്തിൽ നിന്നും മാറിനിൽക്കണം അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റിനിർത്തണം-ഫാ ജേക്കബ് നാലുപറയിൽ

കൊച്ചി:കേരളത്തിലെ സകാത്തോലിക്ക സഭ ഇങ്ങനെ പോയാൽ തകരും .മുന്നറിയിപ്പുമായി വൈദീകനും ബൈബിൾ എഴുത്തുകാരനുമായ ഫ. ജേക്കബ് നാലുപറയിൽ രംഗത്ത്. കത്തോലിക്കാ സഭ ലോകത്ത് നിലനില്ക്കേണ്ടത് ആവശ്യമാണ്‌. ഈ പ്രസ്ഥാനം ലോകത്ത് കൂടിയേ തീരൂ. കേരളത്തിൽ സഭ ട്രാക്ക് വിട്ടു മാറിയിരിക്കുന്നു .ഒരു വൻ സത്യം വെളിപ്പെടുത്തി ഏതൊരു മത വിശ്വാസിയേയും പ്രത്യേകിച്ച് കത്തോലിക്കരെ ഞെട്ടിപ്പിക്കുന്ന സത്യം ഈ വൈദീകൻ തുറന്ന് പറയുന്നു. കേരളത്തിൽ സഭയുടെ അടിത്തറ ഇളകി കഴിഞ്ഞു. അധഃപതനത്തിന്റെ വഴിയിൽ ഓവർ സ്പീഡിൽ സഞ്ചരിക്കുകയാണ്‌ കത്തോലിക്കാ സഭ.ബ്രേക്കിടേണ്ടവർ ഉറങ്ങുകയാണോ?കുത്തനെയുള്ള ഇറക്കത്തിൽ ഓവർ സ്പീഡിൽ പോകുന്ന വണ്ടിക്ക് സംഭവിക്കുന്നത് തന്നെ സഭയ്ക്കും സംഭവിക്കും

പോസ്റ്റിന്റെ പൂർണ്ണ രൂപം

മൗനം പാപമാണ്*
ഇന്നത്തെ സുവിശേഷപ്രസംഗം ഫേസ്ബുക്കിൽ ഷെയർ ചെയ്തപ്പോൾ ജോർജ്ജ് അമ്പുക്കൻ ചേട്ടൻ കുറിച്ച പ്രതികരണം താഴെ ചേർക്കാം (ഇദ്ദേഹം ആരാണെന്ന് പോലും എനിക്കറിയില്ല):

“റോമാനഗരം കത്തി എരിയുമ്പോൾ ഒരു കൂട്ടർ വീണ വായിച്ചതായി കേട്ടിട്ടുണ്ട്. അച്ചാ ഇപ്പോൾ ഞങ്ങൾക്ക് സുവിശേഷം കേൾക്കുവാനുള്ള മനഃസാന്നിധ്യം കിട്ടുന്നില്ല… മടുത്തു അച്ഛാ മടുത്തു ഞങ്ങൾക്ക്.”

“ഏറെ നാളുകൾ ആയി സഭയുടെ മേലധികാരികളിൽ നിന്നും ഉണ്ടാകുന്ന തിക്താനുഭവങ്ങളിൽ ഞങ്ങൾ അങ്ങേയറ്റം ദുഃഖിതർ ആണ്. ഈ പോക്ക് എവിടേക്കെന്നു ഒരു പിടിയും കിട്ടുന്നില്ല. ഉത്തരവാദപ്പെട്ടവർ മിണ്ടുന്നില്ല, പോരാ അവർ തെറ്റ് ചെയ്തു എന്ന് ആരോപിക്കപെട്ടവരോടൊപ്പം നില്ക്കുന്നു. എന്ത് ചെയ്യണം ഞങ്ങൾ, അച്ഛൻ പറയൂ. ഞങ്ങൾക്ക് നല്ലത് കാണിച്ചു തരേണ്ടവരും, ഞങ്ങളെ തിരുത്തേണ്ടവരും അല്ലേ നിങ്ങൾ?”jacob naluparayil fb

ഒരു കാര്യം പകൽ പോലെ വ്യക്തം: അൽമായ സമൂഹം ഇന്ന് ഏറെ ദുഖിതരാണ്, അവർ അടിമുടി അസ്വസ്ഥരാണ് – സത്യം, നീതി, സാഹോദര്യം മുതലായ അടിസ്ഥാന ക്രിസ്‌തീയ പുണ്യങ്ങളുടെ കാര്യത്തിൽ വൈദികരും മെത്രാന്മാരും വിട്ടുവീഴ്ച്ച ചെയ്യുന്നതിൽ; അനീതിയുടെ അക്രമത്തിന്റെയും മുൻപിൽ മെത്രാന്മാർ മൗനം പാലിക്കുന്നതിൽ; അതിലൂടെ അനീതിക്ക് കൂട്ടു നിൽക്കുന്നതിൽ; അതിലൂടെ ക്രിസ്തുവിനെത്തന്നെ ഉപേക്ഷിക്കുന്നതിൽ. സഭയെന്ന ‘വിശ്വാസികളുടെ കൂട്ടായ്മയാണ്’ ഇതിലൂടെ തകർന്നു കൊണ്ടിരിക്കുന്നത്.

*ക്രിസ്തുവായിരുന്നെങ്കിൽ ഇന്ന് എന്ത് ചെയ്യുമായിരുന്നു?* ഇതല്ലേ വൈദികരും മെത്രാന്മാരും ചോദിക്കേണ്ട ചോദ്യം.

ജോർജ്ജ് ചേട്ടന് ഞാൻ കുറിച്ച മറുപടി കൂടി താഴെ ചേർക്കാം:
സഭാ ഹയരാർക്കി ചെയ്യേണ്ടിയിരുന്നത്:
1) ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ അന്വഷണം കഴിയുന്നതുവരെ സ്വയമേവ മാറിനിൽക്കണമായിരുന്നു.
2) അങ്ങനെ മാറിനിൽക്കാൻ അദ്ദേഹം തയ്യാറാകാത്ത സാഹചര്യത്തിൽ മാറിനിൽക്കാൻ മറ്റു മെത്രാന്മാർ സഹോദര്യബുദ്ധ്യാ ഉപദേശിക്കുണമായിരുന്നു. രഹസ്യമായ ഉപദേശം ഫലം കണ്ടില്ലെങ്കിൽ പരസ്യമായി ഉപദേശിക്കണമായിരുന്നു.
3) ഇത്രയുമെങ്കിലും ചെയ്യാത്തതിനാൽ സഭയുടെ അടിത്തറ ഇളകിക്കൊണ്ടിരിക്കുകയാണ്. കാരണം, സഭ ‘വിശ്വസികളുടെ കൂട്ടായ്മയാണ്.’ പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ എന്തായിരിക്കും പരിണതഫലം?
4) സഭാധികാരികളുടെ തെറ്റിനും അധാർമികതക്കുമെതിരെ പരാതിപ്പെട്ടാൽ ആർക്കുംതന്നെ നീതി കിട്ടില്ലെന്ന ധാരണ സഭയിലും സമൂഹത്തിലും പ്രബലപ്പെട്ടുകൊണ്ടിരിക്കുകയാണ്.
5) തൽഫലമായി സഭ ചെയ്യുന്ന വിപുലമായ സൽക്കർമ്മങ്ങളുടെയും സഭയിലെ നല്ല മനുഷ്യരുടേയും ശോഭകൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്
6) ഇത് ഏറ്റവും കുടിതൽ ബാധിച്ചിരിക്കുന്നത് കേരളത്തിലെ സഭയെയാണ്. നമ്മൾ (സഭ) നമ്മുടെ അധഃപതനത്തിന്റെ വഴിയിൽ ഓവർ സ്പീഡിൽ സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ബ്രേക്കിടേണ്ടവർ ഉറങ്ങുകയാണോ?
7) ഇനിയെങ്കിലും ഉറക്കം വിട്ടുണർന്നില്ലെങ്കിൽ കുത്തനെയുള്ള ഇറക്കത്തിൽ ഓവർ സ്പീഡിൽ പോകുന്ന വണ്ടിക്ക് സംഭവിക്കുന്നത് തന്നെ സഭയ്ക്കും സംഭവിക്കും.

മറ്റൊരു പോസ്റ്റ്

*ക്രിസ്തുവിന്റെ നിലപാട് എന്തായിരിക്കും?*

ഇതറിയാൻ നമുക്കല്പം ഭാവന ഉപയോഗിക്കണം. നമ്മുക്ക് ഈശോയുടെ കാലത്തേക്ക് പോകാം. അന്നത്തെ ജെറുസലേം ദേവാലയത്തിലെ ഒരു പ്രധാന പുരോഹിതൻ ദേവാലയത്തിലെ ഭക്തസ്ത്രീകളിൽ ഒരുവളെ 13 പ്രാവശ്യം പീഡിപ്പിക്കുന്നു. ആ സ്ത്രീ പല പ്രാവശ്യം പരാതിയുമായി മറ്റു പ്രധാന പുരോഹിതന്മാരെയും സെൻഹെദ്രിൻ സംഘത്തെയും സമീപിക്കുന്നു. ഒരു ഫലവും ഉണ്ടാകുന്നില്ല. അവസാനം അവൾ ഈശോയുടെ അടുത്തു വരുന്നു. എന്തായിരിക്കും ഈശോയുടെ പ്രതികരണം?

നീ എന്ത്യേ ആദ്യത്തെ 12 പ്ര്വാവശ്യം എന്നോട് പറഞ്ഞില്ല? തുടങ്ങിയ കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ഈശോ അവളെ കൂടുതൽ ബുദ്ധിമുട്ടിക്കുമായിരുന്നോ? (സർവ്വ തെളിവുകളോടും കൂടെ വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവളെ കൊണ്ടുവന്നിട്ടും, ഈശോ തിരിയുന്നത് മതനേതാക്കൾക്ക് എതിരെയാണെന്ന് ഓർത്തിരിക്കണം- യോഹന്നാൻ 8:1-11).

അതോ, കുറ്റാരോപിതനായിട്ടും ബലിയർപ്പണവുമായി പതിവ് ജീവിതം കൂസലില്ലാതെ തുടർന്ന പ്രധാന പുരോഹിതന്റെ നേരെ തിരിയുമായിരുന്നോ?

പരാതി കിട്ടിയിട്ടും നിശ്ശബ്ദരായിരുന്ന് പതിവ് പൗരോഹിത്യജീവിതം നിസ്സംഗതയോടെ തുടർന്ന മറ്റു പുരോഹിതരുടെയും സെൻഹെദ്രിൻ സംഘത്തിന്റേയും നേരെ തിരിയുമായിരുന്നോ?

ക്രിസ്തുവിന്റെ പ്രതികരണവും സഭാനേതൃത്വത്തിന്റെ ഇപ്പോഴത്തെ പ്രതികരണവും തമ്മിൽ അന്തരമുണ്ടെങ്കിൽ, അതായിരിക്കും ക്രിസ്തുവും നമ്മളും തമ്മിലുള്ള അകലം.

 

കന്യാസ്ത്രീകളുടെ ജീവൻ അപകടത്തിൽ !!പരാതിക്കാരിയെ നിശബ്ദമാക്കാൻ നീക്കം. സ്ത്രീകള്‍ വൈദികരെ കെണിയില്‍ കുടുക്കുന്നതായി കത്തോലിക്ക സഭ മുഖപത്രം;വൈദികരെ കണ്ടശേഷം പീഡനം ആരോപിച്ച് സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കുന്നു ഭൂമാഫിയുടെ ചട്ടുകമായി ആലഞ്ചേരി.ബിഷപ്പിന്റെ കാമവെറിചോദ്യം ചെയ്ത ഫാ.അഗസ്റ്റിന്‍ വട്ടോളിയെ നിശബ്ദനാക്കാൻ ഗൂഢനീക്കം.ഫാ.വട്ടോളിയ്ക്ക് സഭയുടെ നോട്ടീസ്.വൈദികനെ പുറത്താക്കാനുള്ള ഗൂഢാലോചനയെന്ന് എസ്.ഒ.എസ് ഫ്രാങ്കോ പ്രതിയായ കേസിലെ നിർണായക സാക്ഷി ഫാ.കാട്ടുതറയുടെ ദുരൂഹ മരണത്തിൽ അന്വേഷണം നടത്തണം: വി എസ് അച്ചുതാനന്ദൻ ഫ്രാങ്കോയെ കൊണ്ട് സംസ്‌കാരം നടത്തിക്കില്ല.ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍.മരണമടഞ്ഞത് ഫ്രാങ്കോയുടെ ക്രൂരതകള്‍ എല്ലാമറിഞ്ഞ വൈദികന്‍.എനിക്കിനി അധികം കാലമില്ല, അവര്‍ എന്നെ തീര്‍ത്തുകളയും,ഫ്രാങ്കോയുടെ ജാമ്യവാര്‍ത്ത അറിഞ്ഞ് ഫാ.കുര്യക്കോസ് പ്രതികരിച്ചതിങ്ങനെ
Latest
Widgets Magazine