ആ കുരിശ് ഏറ്റെടുത്തിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് എന്തിനാണ് സഖാവെ….? പിണറായിയോട് വൈദികന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു…

ദേവികുളം: മൂന്നാറിലെ കയ്യേറ്റം കുരിശൊഴിപ്പിക്കലിന്റെ പേരില്‍ വിവാദമായതോടെ സിപിഎമ്മും നേതാക്കളും കയ്യേറ്റക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രാദേശിക സി.പി.എം നേതൃത്വത്തില്‍നിന്നും ഭൂ മാഫിയയില്‍നിന്നും കടുത്ത പ്രതിഷേധം നേരിട്ടിട്ടും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമെടുത്ത കടുത്ത നിലപാടാണ് കയ്യേറ്റക്കാര്‍ക്ക് തിരിച്ചടിയായത്. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.

ുരിശ് എന്തു പിഴച്ചു എന്നു ചോദിച്ചുകൊണ്ടാണ്, അനധികൃത കയ്യേറ്റത്തിനെതിരേ നടപടിയെടുത്ത സബ്കളക്ടറെയും റവന്യൂ സംഘത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കയ്യേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്ന സബ് കളക്ടര്‍ രഘുറാം ശ്രീറാമിനെതിരേ പരസ്യമായി രംഗത്തുവന്ന മുഖ്യമന്ത്രിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നുവരുന്നുണ്ട്. മൂന്നാറിലെ പല സാമൂഹിക പ്രസക്ത വിവരങ്ങളും ജനങ്ങളുടെ ശ്രദ്ധയില്‍ക്കൊണ്ടുവന്നിട്ടുള്ള കത്തോലിക്കാ വൈദികന്‍ ഫാ. ജിജോ കുര്യന്‍ അടക്കമുള്ളവര്‍ മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്നു.

‘മൂന്നാറില്‍ കുരിശുപൊളിച്ചതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. ‘പൊളിക്കലല്ല, ഏറ്റെടുക്കല്‍ ആണ് സര്‍ക്കാര്‍ നയം’ എന്ന്. ആ കുരിശ് ഏറ്റെടുത്തിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തിനാ സഖാവേ? നിങ്ങള്‍ പുതിയ സഭ തൊടങ്ങാന്‍ പോവ്വ്വാ?’ – എന്നാണ് ഫാ. ജിജോ കുര്യന്‍ തന്റെ ഫേസ്ബുക് പേജില്‍ കുറിപ്പിട്ടിരിക്കുന്നത്. തികച്ചും പ്രസക്തമായ വൈദികന്റെ പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകളും സാമൂഹിക പ്രസക്തമാണ്. വൈദികന്റെ പോസ്റ്റ് നിരവധിപ്പേര്‍ ഷെയര്‍ ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി നാടുകാണി സ്വദേശിയായ ഈ വൈദികന്‍ മൂന്നാറിനെക്കുറിച്ച് പുറംലോകം അറിയാത്ത പല വിവരങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മൂന്നാറില്‍ പിടിമുറുക്കുന്ന റിസോര്‍ട്ട് മാഫിയകളെക്കുറിച്ചും പാവപ്പെട്ട കര്‍ഷകര്‍ അടക്കമുള്ള പ്രദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുമെല്ലാം വിശദമായ റിപ്പോര്‍ട്ടുകള്‍ തയാറാക്കി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ മൂന്നാറില്‍ നടക്കുന്ന കയ്യൊഴിപ്പിക്കല്‍ നടപടികളിലും സബ്കളക്ടര്‍ രഘുറാം ശ്രീറാമിനു പൂര്‍ണ പിന്തുണയാണ് കപ്പൂച്ചിന്‍ സഭയില്‍പ്പെട്ട ഈ കത്തോലിക്കാ വൈദികന്‍ നല്കിവരുന്നത്.

Top