എന്റെ കാമുകനേയും എന്റെ കുഞ്ഞിന്റെ പിതാവിനേയും ഞങ്ങൾക്ക് വിട്ട് തരിക.മെത്രാൻ തന്നെ ഇവരുടെ വിവാഹം നടത്തി കൊടുക്കണം

കണ്ണൂർ :കൊട്ടിയൂർ പീഡനക്കേസ് പൊളിഞ്ഞു .പോക്സോയും പീഡന കേസും ഇനി കോടതിയിൽ നിൽക്കില്ല .പീഡനത്തിനിരയായ ഒന്നാം സാക്ഷി കൂറുമാറി .ലൈംഗികബന്ധം സമ്മതത്തോട് ആയിരുന്നു എന്നും ആ സമയം പ്രായപൂർത്തി ആയിരുന്നു എന്നും കോടതിയിൽ മൊഴി നൽകി .അതേസമയം കൊട്ടിയൂർ പീഢന കേസിൽ പെൺകുട്ടി കൂറുമാറി പീഢിപ്പിച്ച വൈദീകനൊപ്പം ചേർന്നതിനേ സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ്. സഭയിലെ തെറ്റുകൾക്കെതിരേ സജീവമായ അഡ്വ വിൻസ് മാത്യുവിന്റെ പോസ്റ്റാണ്‌ പരിഹാസവും, ഒപ്പം ഭാവി വധൂവരന്മാർക്ക് ആശംസയും അറിയിച്ച് വന്നത്. ഇനി സാക്ഷികളും വിചാരണയും കൊണ്ട് കാര്യമില്ലെന്നും മെത്രാൻ തന്നെ ഇവരുടെ വിവാഹം നടത്തി കൊടുക്കണം എന്നും പറയുന്നു. അവർ ലോകത്ത് എവിടേലും പോയി ജീവിക്കട്ടേ..

പോസ്റ്റിന്റെ പൂർണ്ണ രൂപം

എഴുതിയവരേ എല്ലാം തോല്പ്പിച്ചു..വിധിക്ക് മുമ്പേ തോൽ വി സമ്മതിക്കുന്നു…ആ പെൺകുട്ടി പറഞ്ഞത് വിശ്വസിക്കാനേ ഇനി പറ്റൂ…മറ്റ് വഴിയില്ല..ഇതായിരുന്നു സത്യം എങ്കിൽ ആ പെൺകുട്ടിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നു എങ്കിൽ ജഡ്ജിയുടെ മുഖത്ത് നോക്കി ഇതു കൂടി ചോദിക്കുമായിരുന്നു..ഞാൻ സ്നേഹിച്ച വൈദീകനേയും, എന്റെ കുട്ടിയുടെ പിതാവിനേയും നിങ്ങൾ ജയിലിൽ ഇട്ടത് മതിയായില്ലേ?..നിങ്ങൾക്ക് ഇനിയും ഒന്ന വസാനിപ്പിച്ച് അയാളേ വിട്ടയച്ചു കൂടെ..മതിയാക്കൂ ഈ വിചാരണ..ഇത് ആർക്ക് വേണ്ടിയാ…എനിക്ക് നീതി തരാനോ?…എന്റെ കാമുകനേയും എന്റെ കുഞ്ഞിന്റെ പിതാവിനേയും ഞങ്ങൾക്ക് വിട്ട് തരിക../////എന്തായാലും ഇരുവർക്കും വിവാഹ ആശംസകൾ. മെത്രാൻ തന്നെ ആ വിവാഹം അശീർവദിച്ച് അവരേ ബന്ധനത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്ക് തുറന്ന് വിടുക..എവിടേലും പോയി ഇനി അവർ ജീവിക്കട്ടേ..ഇനി വിചാരണകളും സാക്ഷി മൊഴികളും കൊണ്ട് എന്ത് കാര്യം..എല്ലാം കഴിഞ്ഞു.കുട്ടികളോടുള്ള ലൈഗീക കുറ്റങ്ങൾക്ക് സീറോ ടോളർൻസുള്ള പോപ്പും, വിശ്വാസികളും കരയുന്നു.

Latest