പെണ്‍കുട്ടികളെ മേടയിലെത്തിച്ച് വശീകരിക്കും പിന്നെ തുടര്‍ പീഡനം; വിദേശത്തേയ്ക്കും പെണ്‍കുട്ടികളെ അയച്ചും പീഡനം: ;രക്ഷപ്പെടാനുള്ള എല്ലാ തന്ത്രങ്ങളും പാളി ഇനി ഫാദര്‍ റോബിന്‍ അഴിക്കുള്ളില്‍

കണ്ണൂര്‍: പള്ളിമേടയിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഫാ റോബിന്‍ തന്റെ എല്ലാ കഴിവുകളും ബന്ധങ്ങളും പണവും ഉപയോഗിച്ചെങ്കിലും ഒടുവില്‍ അഴിക്കുള്ളിലേക്ക് തന്നെ പോകാനാണ് ഫാ റോബിന് വിധി.

നീണ്ടു നോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായ റോബിന്‍ നിരവധി പെണ്‍കുട്ടികളെ പീഡനത്തിന് വിധേയമാക്കിയട്ടുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ആരും പരാതിയുമായി രംഗത്തെത്തിയിരുന്നില്ല. ഈ പെണ്‍കുട്ടി ഗര്‍ഭിണിയായി പ്രവസിച്ചതോടെ പിതൃത്വം സ്വന്തം പിതാവിന്റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനായിരുന്നു ഫാ റോബിന്റെ നീക്കം. ഇതിനായി പള്ളിയിലെ പ്രമുഖരും കന്യാസ്ത്രീകളും പള്ളി ആശുപത്രിയും കൂട്ടുനിന്നു. റോബിന് വേണ്ടി പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ മാതാപിതാക്കളും കൂറുമാറിയെങ്കിലും ഡിഎന്‍എ ടെസ്റ്റില്‍ വൈദികന്‍ കുടുങ്ങുകയായിരുന്നു. ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് പൊലീസ് ഹാജരാക്കിയതോടെ കൂടുതല്‍ കുരുക്കിലായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.

ആദ്യം സ്വന്തം പിതാവാണ് തന്നെ ചതിച്ചതെന്ന് വിദ്യാര്‍ത്ഥിനി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രദേശത്തെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാറുള്ള പള്ളി വികാരി ഈ സംഭവം അറിയാത്ത പോലെയാണ് നടിച്ചത്. പെണ്‍കുട്ടിയെ ആരോ പറയിച്ചതു പോലെയാണ് സ്വന്തം പിതാവാണ് ഇതിന് ഉത്തരവാദിയെന്ന് പറഞ്ഞത്. പ്രശ്നത്തിന്റെ ഗൗരവമൊന്നും അവള്‍ ഉള്‍ക്കൊണ്ടിരുന്നുമില്ല. ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരമറിയിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയായിരുന്നു. പൊലീസിന്റെ ചോദ്യത്തിന് യഥാര്‍ത്ഥ ഉത്തരവാദി നീണ്ടുനോക്കി പള്ളിയിലെ ഫാ റോബിന്‍ വടക്കുംഞ്ചേരിയാണ് തന്നെ ചതിച്ചതെന്ന് കുട്ടി മൊഴി നല്‍കി.

അച്ചനും താനുമായുള്ളയത് പരസ്പര സമ്മതത്തോടെയുണ്ടായിരുന്ന ബന്ധമാണെന്നും തനിക്ക് പ്രായപൂര്‍ത്തിയായ ശേഷമായിരുന്നു ലൈംഗിക വേഴ്ച നടന്നതെന്നും പറഞ്ഞു. ഇതായിരുന്നു പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കോടതിയില്‍ പറഞ്ഞത്. ഇതെല്ലാം കോടതി തള്ളിക്കളഞ്ഞു,

നിരവധി കുട്ടികളേ വൈദീകന്‍ കര്‍ണ്ണാടകത്തിലും, മറ്റുമായി സ്വന്തം ചെലവില്‍ പഠിപ്പിക്കുന്നുണ്ട്. നിരവധി കുട്ടികളെ വിദേശത്തേക്ക് അയച്ചു. ഇക്കാര്യങ്ങളിലും വന്‍ ദുരൂഹതയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇത്തരത്തിലൊരു വൈദികനാണ് ഇപ്പോള്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെടുന്നത്. പ്രദേശത്തെ ഏറ്റവും നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയാണ് വൈദികന്റെ ക്രൂരതകള്‍ക്ക് ഇരയായത്. വിവാദമായതോടെ ധ്യാനത്തിനെന്നു പറഞ്ഞ് ഒളിവില്‍ പോയ വൈദികനെ തൃശൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും ജയിലില്‍ അടച്ചതും.

പീഡനത്തിനിരയായ പെണ്‍കുട്ടിയുമായും അമ്മയുമായും ഫാ. റോബിന് ഏറെ നാളത്തെ അടുപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയും അമ്മയും പള്ളിമേടയിലെ നിത്യ സന്ദര്‍ശകരായിരുന്നു.. പള്ളിയുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും പ്രാര്‍ത്ഥനകളിലും മാതൃവേദിയിലും ദമ്പതിക്കൂട്ടായ്മയിലും അമ്മ നിറ സാന്നിധ്യമായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം ഫാ. റോബിന്‍ സ്വന്തം മുറിയില്‍ വച്ച് കംപ്യൂട്ടര്‍ പഠിപ്പിച്ചിരുന്നു. സ്‌കൂള്‍ കഴിഞ്ഞാല്‍ പെണ്‍കുട്ടി നേരേ പോകുന്നത് പള്ളിമേടയിലേക്കായിരുന്നു.

അവധി ദിവസങ്ങളിലാണെങ്കില്‍ രാവിലെ തന്നെ എത്തും. ഇക്കാലയളവില്‍ ഫാ. റോബിന്‍ കുട്ടിയെ ഉപയോഗപ്പെടുത്തിയിരുന്നു. പെണ്‍കുട്ടികളോട് പ്രത്യേക സ്നേഹവും പരിഗണനയും ഫാ. റോബിന്‍ കാട്ടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ ഫാ. റോബിന്‍ നിത്യ സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടികളുടെ ജന്മദിനം കണ്ടുപിടിച്ച് വളയ്ക്കുന്നതിലും അച്ചന്‍ വിരുതനായിരുന്നു. വഴങ്ങുന്ന കുട്ടികളാണെങ്കില്‍ പള്ളിമേടയിലേക്കു കൂട്ടിക്കൊണ്ടുപോകും. തുടര്‍ന്ന് വാതിലടച്ച് പെണ്‍കുട്ടിയുടെ ബര്‍ത്ത്ഡേ ദിനം പ്രാര്‍ത്ഥിക്കുന്ന പതിവും ഉണ്ടായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെണ്‍കുട്ടികള്‍ക്കായി കേക്കും ചോക്ലേറ്റും സ്വന്തം മുറിയില്‍ കരുതിയിരിക്കും.

ഫാ. റോബിനു ചുറ്റും പെണ്‍കുട്ടികളുടെ ഒരു കൂട്ടം തന്നെ എപ്പോഴും ഉണ്ടാകുമായിരുന്നെന്നാണു പറയുന്നത്. സ്‌കൂള്‍ കുട്ടികള്‍ക്കു പുറമേ കോളജ് വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. എല്ലാം നല്ലതിനായിരുന്നെന്നാണു നാട്ടുകാര്‍ വിചാരിച്ചിരുന്നത്. അച്ചന്റെ ടൈപ്പിംഗും കണക്കുകൂട്ടലും അടുക്കളപ്പണിയും ക്ലീനിംഗും എല്ലാം ഇവരാണു ചെയ്തിരുന്നത്. അച്ചനെ സേവിക്കാന്‍ ഒരിക്കല്‍ പോകുന്ന കുട്ടികള്‍ പിന്നെ സ്ഥിരം എത്തുമായിരുന്നത്രേ. കുട്ടികള്‍ക്ക് നല്ല ഭക്ഷണവും പണവും വസ്ത്രവും പഠനസഹായവും എല്ലാം ഫാ. റോബിന്‍ ചെയ്തുകൊടുക്കുമായിരുന്നുവെന്നാണ് നാട്ടുസംസാരം. മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയില്‍നിന്നും മോചനം നേടാന്‍ വൈദികന്റെ ഉപദേശം തേടിയെത്തുന്നവര്‍ ഏറെയാണ്.

Top