കേന്ദ്രസർക്കാരിനെ തള്ളി ഒമാൻ സർക്കാർ…ഫാ.ടോം ഉഴുന്നാലിന്റെ മോചനം;വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍,ഉഴുന്നാലില്‍ റോമില്‍

യെമൻ :യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ വാക്കുകളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഇന്നലെ മോചിതനായ അദ്ദേഹത്തെ യെമനില്‍ നിന്ന് മസ്‌കറ്റിലെത്തിച്ചു, അവിടെ നിന്ന് വത്തിക്കാനിലേക്ക് കൊണ്ടുപോയി.

എന്നാല്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനദൗത്യത്തില്‍ വിശദീകരണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രം ഇടപെട്ടതുകൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാനായതെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും, ഫാ. ടോമിനെ രക്ഷിക്കാന്‍ മോചനദ്രവ്യം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും അറിയിച്ചു. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു കണ്ണന്താനം. തിരുവനന്തപുരത്താണ് വി.കെ.സിങ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മികച്ച ഇടപെടലാണു നടത്തിയത്. വത്തിക്കാന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്തതെന്ന ആദ്യ പ്രസ്താവന ഒമാന്‍ പിന്നീട് തിരുത്തിയെന്നും കണ്ണന്താനം വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. ഇന്ത്യ സുരക്ഷിതമല്ല എന്ന പ്രതീതി മറ്റു രാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതു സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.POPE UZHANNALIL

ഫാ. ടോമിനെ രക്ഷിക്കാന്‍ മോചനദ്രവ്യം കൊടുത്തെന്ന പ്രചാരണം തെറ്റാണെന്നും മോചനദ്രവ്യം നല്‍കിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. നയപരമായ ഇടപെടലിലൂടെയാണ് വൈദികന്റെ മോചനം സാധ്യമാക്കിയത്. എന്നാല്‍ മോചനത്തിനു ശേഷം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ഫാദര്‍ ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുക എന്നതു സംബന്ധിച്ച് ഒന്നുമറിയില്ലെന്നും വി.കെ.സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണു തെക്കന്‍ യെമനിലെ ഏഡനില്‍നിന്നു പാലാ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മോചനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയും 18 മാസമായി ശ്രമിക്കുകയായിരുന്നു. പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ നിര്‍ദേശാനുസരണം യെമനിലുള്ളവരുമായി ചേര്‍ന്നുള്ള ഇടപെടലിലൂടെയാണു വൈദികനെ മോചിപ്പിച്ചതെന്ന് ഒമാന്‍ വ്യക്തമാക്കി.

ഒമാന്റെ ഇടപെടലിനെപ്പറ്റിയോ പങ്കിനെപ്പറ്റിയോ കേന്ദ്ര സര്‍ക്കാര്‍ കൂടുതലൊന്നും പറഞ്ഞിരുന്നില്ല. ‘ഫാ. ടോം മോചിപ്പിക്കപ്പെട്ടെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്’ – എന്നായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആദ്യ പ്രതികരണം. ഇന്ത്യന്‍ സര്‍ക്കാര്‍ മോചനക്കാര്യത്തില്‍ സജീവമായി ഇടപെടുന്നില്ലെന്ന് ഇടയ്ക്ക് ഫാ.ടോമും ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ട് കേന്ദ്രമന്ത്രിമാര്‍ വിശദീകരണം നല്‍കിയതെന്നത് ശ്രദ്ധേയമാണ്. ഫാ.ടോം ആരുടെ പിടിയിലായിരുന്നെന്നോ മോചനത്തിന് അവര്‍ എന്തെങ്കിലും വ്യവസ്ഥകള്‍ വച്ചോയെന്നോ ഒമാന്‍ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ 65 കോടിയോളം രൂപ മോചനദ്രവ്യം കൊടുത്തെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഒമാനാണോ ഇന്ത്യയാണോ ഈ പണം കൈമാറിയതെന്നതും വ്യക്തമല്ല. എന്നാല്‍, മോചനദ്രവ്യം കൊടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ് തറപ്പിച്ചു പറഞ്ഞു.

അതേസമയം ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുനാലില്‍ റോമില്‍ തങ്ങുന്നു. ഇന്നതെ രാത്രി 9.30ഓടെയാണ് അദ്ദേഹം റോമിലെത്തിയത്. ചികിത്സയ്‌ക്കായി കുറച്ചുനാള്‍ റോമില്‍ തങ്ങുമെന്ന് സെലേഷ്യന്‍ സഭ അറിയിച്ചു. സെലേഷ്യന്‍ സഭയുടെ ആസ്ഥാനത്താണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. മാര്‍പ്പാപ്പയുമായി അടുത്ത ദിവസങ്ങളില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലേക്ക് അപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമായിരുന്നു ഫാ. ടോം മോചിതനായത്.

Top