കേരളത്തിലെ വൈദീകര്‍ നടക്കുന്നത് തോക്കുമായി; സഭാ വിശ്വാസികള്‍ ഞെട്ടലില്‍; ഇവര്‍ അച്ചന്‍മാരോ കൊള്ളക്കാരോ ?

കൊച്ചി: ക്രിസ്തുവിന്റെ വചന പ്രഘോഷകരായ വൈദീകര്‍ക്ക് എന്തിനാണ് തോക്ക് ? കേരളത്തിലെ ക്രീസ്തിയ വിശ്വാസികള്‍ ഉയര്‍ത്തുന്ന ചോദ്യമിതാണ്.. സ്‌നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികള്‍…എല്ലാം ത്യജിച്ച് ദൈവത്തിന് വേണ്ടി ഇറങ്ങിയിരിക്കുന്ന കത്തോലിക്കാ വൈദികര്‍ ഇപ്പോള്‍ തോക്കുമായാണ് നടക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, പാസ്റ്ററല്‍ ഓറിയേന്റേഷന്‍ കൗണ്‍സില്‍ (പിഒസി) സെക്രട്ടറി, പിസിഡിറ്റി പ്രസിഡന്റ് എന്നീ ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ സ്വന്തമായി തോക്കുമായാണ് നടക്കുന്നത്. 2018 സെപ്റ്റംബര്‍ മാസം 18-നു തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു വിവരാവകാശ രേഖയാണ് വിവാദത്തിന് കാരണമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന് തോക്ക് ലൈസന്‍സ് ഉണ്ടെന്ന് വിശദീകരിക്കുന്നുണ്ട്. 2003 മുതല്‍ തിരുവല്ല പൊലീസ് സ്റ്റേഷനു കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ ആരൊക്കെ, പൊതു തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആയുധം സറണ്ടര്‍ ചെയ്തത് സംബന്ധിച്ചതമായി ബന്ധപ്പെട്ട രേഖകളും ആയുധ ലൈസന്‍സികളുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് പൗലോസ് വി ജെ നല്‍കിയ വിവാരാവകാശ അപേക്ഷയ്ക്ക് തിരുവല്ല പൊലീസ് നല്‍കിയ മറുപടിയിലാണ് തോക്ക് ലൈസന്‍സികളുടെ കൂട്ടത്തില്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ പേരുള്ളത്. ഫാ. വര്‍ഗീസിനെ കൂടാതെ ഫാ. സന്തോഷ് അഴകത്ത് എന്ന മറ്റൊരു വൈദികനും തോക്ക് ലൈസന്‍സിയാണ്. തിരുവല്ല മേരിഗിരി ബിഷപ്പ് കൗണ്‍സില്‍ മേല്‍വിലാസമണ് ഫാ. വര്‍ഗീസും ഫാ. സന്തോഷും തിരുവല്ല പൊലീസ് സ്റ്റേഷനിലെ ആംസ് ലൈസന്‍സ് രജിസ്റ്ററില്‍ നല്‍കിയിരിക്കുന്നത്.

ജലന്ധര്‍ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെസിബിസിയുടെ പേരില്‍ പ്രസ്താവന ഇറക്കിയ വ്യക്തിയാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്.

Top