കോടികള്‍ കൊണ്ട് അമ്മാനമാടിയ ഫ്രാന്‍സിസ് ആലുക്കാസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്നു .നിക്ഷേപകര്‍ ആശങ്കയില്‍

കോഴിക്കോട്: കോടികള്‍ കൊണ്ട് സ്വര്‍ണ വ്യാപാര രംഗത്ത് അമ്മാനമാടിയ ഫ്രാന്‍സിസ് ആലുക്കാസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകുന്നതായിട്ടാണ് പുറത്തു വരുന്ന സൂചനകള്‍ നല്‍കുന്നത് .ഫ്രാന്‍സിസ് ആലുക്കാസിന്റെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള സമരവും വിശദമാക്കുന്ന വാര്-ത്തകള്‍ പുറത്തു വന്നിരുന്നു.തമിഴ്നാട്ടിലെ നാലു ഷോപ്പുകള്‍ അടച്ചു പൂട്ടുകയും കേരളത്തിലെ ഷോപ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും, കൂടാതെ വിവിധ ബ്രാഞ്ചുകളിലെ നാല്‍പതോളം ജീവനക്കാരെ പിരിച്ചു വിടുന്നതിലേക്കും ഫ്രാന്‍സിസ് ആലുക്കാസ് എത്തി.

സ്വര്‍ണ്ണാഭരണ മേഖയില്‍ നിന്നും മാറി പകരം ബിസിനസിലേക്ക് ചുവടുവച്ച് തിരിച്ചടി നേരിട്ട അറ്റ്‌ലസ് രാമചന്ദ്രന്റേത് പോലുള്ള തിരിച്ചടിയാണ് ഇവര്‍ നേരിടേണ്ടി വന്നതെന്നാണ് പുറത്തുവരുന്ന വിവരം.ഇന്ന് സ്വര്‍ണ വ്യാപാര രംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്നവരും അടച്ചു പൂട്ടിയവരുമെല്ലാം നേരിടുന്നതും നേരിട്ടതുമായ കാരണങ്ങള്‍ തന്നെയായിരുന്നു ഫ്രാന്‍സിസ് ആലുക്കാസിനെയും തകര്‍ച്ചയിലേക്കെത്തിച്ചത്.  റിയല്‍ എസ്‌റ്റേറ്റിലേക്കു തിരിഞ്ഞതും ആഡംബര വാഹനങ്ങളും ധൂര്‍ത്തുമൊക്കെയാണ് ഇവരെ ഉലച്ച പ്രധാന കാരണങ്ങള്‍. അമിതമായ പണിക്കൂലി ഈടാക്കിയിട്ടും ഈ നഷ്ടങ്ങള്‍ നികത്താനാകാതെ വന്നതോടെ ജീവനക്കാരുടെ ഇന്‍സെന്റീവ് വെട്ടിക്കുറച്ചും കൂട്ട പിരിച്ചുവിടല്‍ നടത്തിയുമാണ് ഇവര്‍ നേരിട്ടത്. ഇന്ന് 250 കോടി രൂപ ലോണെടുത്താണ് സ്ഥാപനം നടത്തി മുന്നോട്ടു കൊണ്ടുപോകുന്നത്.francis-alukkas

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമ്പനിയുടെ ചെയര്‍മാനും എം.ഡിയുമായ ഫ്രാന്‍സിസ് ആലുക്കയുടെ പേരിലും കുടുംബാംഗങ്ങളുടെയും പേരിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലേറെ ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് പാടം നികത്തിയ ഭൂമികള്‍ വാങ്ങിയത് മറിച്ചു വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലായതോടെ കൂടുതല്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തി. ഇതു പോലെ ബ്രോക്കര്‍മാരുടെ ചതിയില്‍പ്പെട്ട് വാങ്ങിയ ഭൂമി പലയിടത്തും വില്‍ക്കാനാകാതെ കുടുങ്ങി.
ആഡംബര വാഹനത്തിന്മേല്‍ അമിത പ്രിയമായിരുന്നു ഒന്ന്. ജൂവലറിയുടെ തലപ്പത്തിരിക്കുന്നവര്‍ക്കടക്കം മൂന്ന് ബിഎംഡബ്ല്യൂ കാറാണ് നിലവിലുള്ളത്. കൂടാതെ വേറെയും പത്തോളം ആഡംബര കാറുകളുണ്ട്. ജൂവലറിയുടെ അനാവശ്യമായ മോദിപിടിപ്പിക്കലിനു വരെ കോടികള്‍ ചിലവഴിച്ചിരുന്നു. പരിതി നിശ്ചയിക്കാതെയുള്ള ഓഫറുകള്‍ കൂടുതല്‍ നഷ്ടത്തിലെത്തിച്ചു. ജൂവലറിയുടെ ബ്രാഞ്ചുകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ട കാലത്തു തന്നെ പണിക്കൂലി വര്‍ദിപ്പിച്ചത് ഉപഭോക്താക്കള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുകയും കച്ചവടം കുറയാന്‍ കാരണമാവുകയും ചെയ്തു.

ഇങ്ങനെ ഉടമ തന്നെ നഷ്ടങ്ങള്‍ ഓരോന്നായി വിളിച്ചു വരുത്തിയതോടെ സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ലോണെടുക്കേണ്ടി വന്നു. സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടക് മഹീന്ദ്രയില്‍ നിന്നും 250 ഓളം കോടി രൂപ ബിസിനസ് ആവശ്യാര്‍ത്ഥം ലോണെടുത്തതായാണ് അറിയുന്നത്. വിവിധ ബ്രാഞ്ചുകളില്‍ നിന്നുമായി പ്രതിമാസം 15 ലക്ഷം മായിരുന്നു ഇതിന്റെ തിരിച്ചടവ്. എന്നാല്‍ ബാങ്ക് ഇടപാട് തീര്‍ക്കാത്തതിനെ തുടര്‍ന്ന് കോടക് ബാങ്ക് ഫ്രാന്‍സിസ് ജൂവലറിക്കെതിരെ നടപടി ആരംഭിച്ചതായും സൂചനയുണ്ട്.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് തമിഴ്‌നാട്ടിലെ നാല് ഷോപ്പുക്കള്‍ അടച്ചു പൂട്ടിയത്. അഞ്ച് വര്‍ഷം മുമ്പ് മഞ്ചേരി, മംഗലാപുരം ബ്രാഞ്ചുകള്‍ അടച്ചു പൂട്ടുകയും നൂറോളം ജീവനക്കാരെ പിരിച്ചു വിടുകയുമുണ്ടായി. എന്നാല്‍ അന്ന് വാര്‍്ത്തകള്‍ പുറം ലോകമറിഞ്ഞില്ല.

തമിഴ്‌നാട് ബ്രാഞ്ചുകള്‍ പൂട്ടിയതിനു പിന്നാലെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളില്‍ നിന്നായി നാല്‍പതോളം ജീവനക്കാരെ പിരിച്ചുവിട്ടു. പിരിച്ചു വിട്ട ജീവനക്കാര്‍ സംഘടിതമായി ഉടമ ഫ്രാന്‍സിസ് ആലുക്കയെ കഴിഞ്ഞ തിങ്കളാഴ്ച ഉപരോധിച്ചിരുന്നു. വിദ്യാസമ്പന്നരായ നാലു മുതല്‍ പതിനാറു വര്‍ഷം വരെ ഈ സ്ഥാപനത്തില്‍ ജോലിയെടുത്ത ഇവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുക, പി.എഫ് തുക അുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പിരിച്ചു വിട്ട ജീവനക്കാര്‍ ജൂവലറി ഉടമക്കു മുന്നില്‍ വച്ചത്. ജീവിതം വഴിയാധാരമായ ഇവര്‍ മറ്റു ജോലികള്‍ തേടി അലയുകയാണിപ്പോള്‍.ജീവനക്കാരുടെ വിഷയത്തില്‍ സികെ ശശീന്ദ്രന്‍ എംഎ‍ല്‍എ ഇതിനോടകം ഉടമയുമായി സംസാരിച്ചിട്ടുണ്ട്. ഈ മേഖലയില്‍ തൊഴിലാളി സംഘടന ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ ഏറെ നാളായി ചൂഷണത്തിനിരയാകുന്നു.

 

ആശങ്കയിലായ സ്വര്‍ണ നിക്ഷേപ പദ്ധതിയിലും പണമിരട്ടിപ്പ് പദ്ധതിയിലുംെപ്പട്ടവര്‍ ജൂവലറിയെ ബന്ധപ്പെട്ടു തുടങ്ങി. നിക്ഷേപം തിരികെ നല്‍കുമെന്ന് തന്നെയാണ് എത്തുന്ന ആളുകളോട് അധികൃര്‍ പറയുന്നത്. അടച്ചു പൂട്ടിയ തമിഴ്‌നാട് ബ്രാഞ്ചുകളില്‍ വിവിധ പദ്ധതികളില്‍ വഞ്ചിതരായവര്‍ ജൂവലറിക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നുണ്ട്.ജുവലറികളുടെ മറവില്‍ സമാന്തര ബാങ്കിംങും നിക്ഷേപ പദ്ധതികളും പണമിരട്ടിപ്പു പദ്ധതികളുമെല്ലാം മിക്ക ജൂവലറികളുടെ മറവിലും നടക്കുന്നുണ്ട്. ബാങ്കിംങിനു സമാന്തരമായ സാമ്പത്തിക ഇടപാട് നടത്താന്‍ പ്രത്യേകം ലൈസന്‍സ് വേണമെന്നിരിക്കെ സ്വര്‍ണ വ്യാപാരത്തിന്റെ മറവിലാണ് ഇവരെല്ലാം വിവിധ തരം നിക്ഷേപ പദ്ധതികള്‍ നടത്തി വരുന്നത്.

Top