കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിന് പോലീസ് നോട്ടീസ്

പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസിന് പോലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. മിഷനറീസ് ഓഫ് ജീസസ് പിആർഒ സിസ്റ്റർ അമല നേരിട്ട് ഹാജരാകാൻ ആകും നിർദ്ദേശം. ജാമ്യത്തിനായി ബിഷപ്പ് ഹൈക്കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ നീക്കം പ്രോസിക്യൂഷന് അനുകൂലമാകും എന്നാണ് വിലയിരുത്തൽ. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പതിച്ച പേജിൽ തന്നെ സിസ്റ്റർ അമലയുടെ കയ്യൊപ്പുള്ളത് പ്രധാന തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു. മിഷനറീസ് ഓഫ് ജീസസിനെതിരെ എന്നതിനപ്പുറം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ബലാത്സംഗ കേസിനെ ശക്തിപ്പെടുത്താനാണ് പൊലീസ് ഈ കേസിനെ ഉപയോഗിക്കുന്നത്. കേസ് ഊർജ്ജിതപ്പെടുത്തുന്നതോടെ സിസ്റ്റർ അമല മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചേക്കും.

ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു പുരോഹിതര്‍ക്കെതിരെയുള്ള കേസുകള്‍: വിശ്വാസത്തകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു, കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ‘യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?’;ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍… ബിഷപ്പിന്റെ അറസ്റ്റ് മതിയായ തെളിവുകളോടെ, ജാമ്യം നല്‍കരുതെന്ന് പൊലീസ്; തെളിവുകളും സാക്ഷിമൊഴികളും മുദ്രവെച്ച കവറില്‍ കൈമാറും
Latest
Widgets Magazine