ഫ്രാങ്കോ മുളക്കല്‍ കേസ് മാര്‍പാപ്പയുടെ മുന്നില്‍!!! കന്യാസ്ത്രീ പീഡനക്കേസ് നിരീക്ഷിക്കാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നു

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനക്കേസ് നിരീക്ഷിക്കാന്‍ ഉറപ്പിച്ച് വത്തിക്കാന്‍. ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ സംഘം നടത്തിയ ചര്‍ച്ചയിലാണ് വത്തിക്കാന്‍ ഇടപെടലിനെക്കുറിച്ചുള്ള ഉറപ്പ് ലഭിച്ചിരിക്കുന്നത്. വത്തിക്കാന്‍ നിരീക്ഷണം ഉണ്ടാകുമെന്ന് കര്‍ദിനാള്‍മാര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു

സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിനുമായി കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ്, ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവരാണ് ചര്‍ച്ച നടത്തി കാര്യങ്ങള്‍ ബോധിപ്പിച്ചത്. പ്രിഫക്ടുമാരായ കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി, ലിയനാര്‍ഡോ സാന്ദ്രി എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ പരോളിനെ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് അന്വേഷണം തീരാന്‍ വത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന ഉറപ്പാണ് ഇവര്‍ക്ക് ലഭിച്ചത്. ഇന്ത്യയിലെ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമാണെന്ന് കര്‍ദിനാള്‍മാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കുമായി പ്രാര്‍ഥിക്കുന്നതായി സി.ബി.സി.ഐ. പ്രസിഡന്റ് കൂടിയായ മുംബൈ ആര്‍ച്ച് ബിഷപ്പ് ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാനാണ് ഇവര്‍ വത്തിക്കാനിലെത്തിയിരിക്കുന്നത്.

വിഷയം മാര്‍പാപ്പയുടെ മുന്നിലെത്തിയെന്ന കാര്യമാണ് ഇതിലൂടെ ഉറപ്പായിരിക്കുന്നത്. അമേരിക്കയിലും മറ്റും ബിഷപ്പുമാര്‍ക്കെതിരേ ഉണ്ടായ ആരോപണങ്ങളില്‍ ജുഡീഷ്യറിയുടെ തീരുമാനത്തിന് വത്തിക്കാന്‍ കാത്തിരുന്നില്ല. പോലീസ് അന്വേഷണം തീരുന്ന മുറയ്ക്ക് എന്തെങ്കിലും നടപടിയുണ്ടാകുമോ എന്നാണ് അറിയാനുള്ളത്.

Top