മെത്രാന്മാര്‍ക്ക് ഇടത് പാര്‍ട്ടി നേതാക്കളുമായി നല്ല ബന്ധം; യു.ഡി.എഫ് മിണ്ടുന്നില്ല: ആഞ്ഞടിച്ച് മുന്‍ സഭാ വക്താവ് ഫാ.പോള്‍ തേലക്കാട്ട്‌

കോഴിക്കോട്ട്: കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യാത്തതില്‍ സര്‍ക്കാറിനെയും ഇടതു പക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സഭാ വക്താവ് ഫ.പോള്‍ തേലക്കാട്ട് .കേരളത്തിലെ മെത്രാന്മാര്‍ക്ക് നേതാക്കളുമായി ബന്ധവും സ്വാധീനവുമുണ്ടെന്ന് ഫാ.പോള്‍ തേലക്കാട്ട്. ഇടതുപക്ഷവും വലതുപക്ഷവും മൗനം പാലിക്കുകയാണെന്നും ഈ നിസ്സംഗത വല്ലാത്ത ഭീതിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രത്യായശാസ്ത്രപരമായി വേട്ടക്കാരന്റെ കൂടെയല്ല ഇരയുടെ കൂടെയാണെന്ന് ആവര്‍ത്തിച്ച് പറയാറുണ്ട്. എന്നിട്ട് പിണറായി സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത് ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.കേരളത്തിലെ മെത്രാന്‍മാര്‍ക്ക് പലര്‍ക്കും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുമായും പാര്‍ട്ടിയുമായും ഉന്നത നേതാക്കന്മാരുമായും നല്ല ബന്ധമുണ്ട്. രാഷ്ട്രീയ സ്വാധീനമുണ്ട്. അവര്‍ മാത്രമല്ല വലതു പക്ഷവും യു.ഡി.എഫിന്റെ ആരും തന്നെ ഈ വിഷയത്തില്‍ ഒരക്ഷരം കാര്യമായി മിണ്ടിയിട്ടില്ല. ഈ മൗനം, ഈ നിശബ്ദദ വല്ലാത്ത ഭീതിയുണ്ടാക്കുന്നു. ഫ.പോള്‍ തേലക്കാട്ട് പറഞ്ഞു.

രണ്ടോ മുന്നോ നാലോ കന്യാസ്ത്രീകള്‍ ഒറ്റപ്പെട്ട്, പീഡിപ്പിക്കപ്പെട്ട് ഇങ്ങനെ നീതി നിഷേധിക്കപ്പെടുന്നത് കേരളത്തിലെ ജനതയ്ക്കും സര്‍ക്കാരിനും സഭയ്ക്കും വളരെ മോശമാണെന്നും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പൊലീസ് എന്തു ചെയ്തുവെന്ന് ഹൈക്കോടതി. സ്വീകരിച്ച നടപടി അറിയിക്കണം. കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ല എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സാക്ഷികളെ സംരക്ഷിക്കണം. ഇതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
FRANCO AND PINARAYI

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി ജങ്ഷനില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിവസം മുതല്‍ സമരം നടത്തിവരുന്ന അഡ്വ. ജോണ്‍ മാത്യുവിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് നീക്കും. ഹര്‍ത്താലായതിനാല്‍ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്ന കന്യാസ്ത്രീകള്‍ ഇന്ന് എത്തിയിട്ടില്ല.

കന്യാസ്ത്രീകളുടെ ജീവൻ അപകടത്തിൽ !!പരാതിക്കാരിയെ നിശബ്ദമാക്കാൻ നീക്കം. സ്ത്രീകള്‍ വൈദികരെ കെണിയില്‍ കുടുക്കുന്നതായി കത്തോലിക്ക സഭ മുഖപത്രം;വൈദികരെ കണ്ടശേഷം പീഡനം ആരോപിച്ച് സ്ത്രീകള്‍ പൊലീസില്‍ പരാതി നല്‍കുന്നു ഭൂമാഫിയുടെ ചട്ടുകമായി ആലഞ്ചേരി.ബിഷപ്പിന്റെ കാമവെറിചോദ്യം ചെയ്ത ഫാ.അഗസ്റ്റിന്‍ വട്ടോളിയെ നിശബ്ദനാക്കാൻ ഗൂഢനീക്കം.ഫാ.വട്ടോളിയ്ക്ക് സഭയുടെ നോട്ടീസ്.വൈദികനെ പുറത്താക്കാനുള്ള ഗൂഢാലോചനയെന്ന് എസ്.ഒ.എസ് ഫ്രാങ്കോ പ്രതിയായ കേസിലെ നിർണായക സാക്ഷി ഫാ.കാട്ടുതറയുടെ ദുരൂഹ മരണത്തിൽ അന്വേഷണം നടത്തണം: വി എസ് അച്ചുതാനന്ദൻ ഫ്രാങ്കോയെ കൊണ്ട് സംസ്‌കാരം നടത്തിക്കില്ല.ഫാ.കുര്യക്കോസ് കാട്ടുത്തറയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍.മരണമടഞ്ഞത് ഫ്രാങ്കോയുടെ ക്രൂരതകള്‍ എല്ലാമറിഞ്ഞ വൈദികന്‍.എനിക്കിനി അധികം കാലമില്ല, അവര്‍ എന്നെ തീര്‍ത്തുകളയും,ഫ്രാങ്കോയുടെ ജാമ്യവാര്‍ത്ത അറിഞ്ഞ് ഫാ.കുര്യക്കോസ് പ്രതികരിച്ചതിങ്ങനെ
Latest
Widgets Magazine