ഭയപ്പെടുത്തുന്ന രൂപം !,..ഇത് പ്രേതമോ? പ്രേതശാപം കിട്ടിയയാളോ?..

ഭയപ്പെടുത്തുന്ന രൂപം !,..ഇത് അന്റോണിയോ പ്രേതമോ? പ്രേതശാപം കിട്ടിയയാളോ ?നാട്ടുകാര്‍ക്ക് കാണുമ്പോഴേ പേടി തുടങ്ങും ഫിലിപ്പിന്‍സിലെ അന്റോണിയോ റെലോജ് പ്രേതമോ? പ്രേതശാപം കിട്ടിയയാളോ? ഒരു ജന്മം മുഴുവന്‍ പിന്തുടരുന്ന ശാപവുമായി ഒരിക്കലും പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ ഒരു മരക്കുടിലില്‍ സ്വന്തം ദു:ഖങ്ങളേയും ശരീരം മുഴുവന്‍ കാര്‍ന്നു തിന്നുന്ന രോഗത്തെയും കടിച്ചമര്‍ത്തി കഴിയുകയാണ് ഈ 26 കാരന്‍. ശരീരം മുഴൂവന്‍ കട്ടി പിടിക്കുന്ന വരണ്ട ചെതുമ്പല്‍ പോലെയിരിക്കുന്ന ചര്‍മ്മമെന്ന അസാധാരണ ശാരീരിക അവസ്ഥയുമായി ജീവിക്കുന്ന റെലോജ് സമൂഹത്തില്‍ നിന്നും അകന്ന് ഈ ശാരീരിക ബുദ്ധിമുട്ട് ജീവിക്കുകയാണ്.

പ്രേതം കൂടിയവനെന്നും പ്രേതശാപം കിട്ടിയവനെന്നും മറ്റും 12 ാം വയസ്സ് മുതല്‍ മറ്റുള്ളവരില്‍ നിന്നും ശാരീരിക മാനസീക പീഡനങ്ങള്‍ സഹിക്കുന്ന ഇയാള്‍ക്ക് പ്രായമേറുന്തോറും കാഴ്ച കുറഞ്ഞുകുറുഞ്ഞു വരികയും ചെയ്യുന്നു. പിറക്കും മുമ്പ് പിതാവും 12 ാം വയസ്സില്‍ മാതാവും ഉപേക്ഷിച്ചു പോയ ഇയാളെ ഫിലിപ്പീന്‍സിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഒന്നായ അക്ലാനില്‍ വളര്‍ത്തിയത് മുത്തശ്ശിയായിരുന്നു.ചര്‍മ്മം കട്ടികൂടി വരണ്ടുണങ്ങി മുറിവുണ്ടാകുന്നു എന്നതാണ് പ്രശ്‌നം. കാലിനും കൈകള്‍ക്കും പുറമേ മുഖത്തേക്ക് കൂടി രോഗം വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇയാളുടെ മുഖം മുഴുവന്‍ കരുവാളിച്ച് കണ്ണും തുറിഞ്ഞും വരികയാണ്. അടുത്തിടെ ജീവിതം ദേശീയ മാധ്യമം സംപ്രേഷണം ചെയ്തതോടെ ജീവകാരുണ്യവുമായി എത്തിയവരുടെ സഹായത്തോടെ ആദ്യമായി ഗ്രാമം വിടാനൊരുങ്ങുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിവായി ചന്തയിലും പള്ളിയിലും പോകുന്നത് ഏറെ ആസ്വദിച്ചിരുന്ന ഇയാള്‍ നാട്ടുകാര്‍ ചെകാത്താനെന്ന് മുദ്രകുത്താന്‍ തുടങ്ങിയതോടെ മരക്കുടിലില്‍ നിന്നും വെളിയില്‍ ഇറങ്ങാതെയായത്. ഇപ്പോള്‍ ആള്‍ക്കാരെ കാണുന്നത് തന്നെ ഭീതിയുമായി. അതേസമയം ഒരു ദിവസം രോഗം മാറി എല്ലാരേയും പോലെ ജോലിയെടുക്കാന്‍ കഴിയുമെന്നാണ് അന്റോണിയോയുടെ പ്രതീക്ഷ.ചെറുപ്പത്തില്‍ പുറത്ത് പോകുമ്പോള്‍ പ്രേതമെന്ന് ആള്‍ക്കാര്‍ വിളിക്കുമായിരുന്നു. അതുകൊണ്ട് വീട്ടില്‍ തന്നെയിരിക്കുകയാണ് ഇപ്പോള്‍ പതിവെന്നും പറയുന്നു. എന്നിരുന്നാലും ഒരിക്കല്‍ താനും എല്ലാരേയും പോലെ മനുഷ്യനാണെന്ന് ആള്‍ക്കാര്‍ മനസ്സിലാക്കുമായിരിക്കാമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്. തന്റെ രോഗം മാറുമെന്നും ജോലിചെയ്യാന്‍ കഴിയുമെന്നും ഇയാള്‍ ഇപ്പോഴൂം വിശ്വസിക്കുന്നു.നാട്ടുകാര്‍ മൃഗത്തെപ്പോലെയും പിശാചിനെ പോലെയും നികൃഷ്ട ജീവിയെ പോലെയുമാണ് അന്റോണിയോയെ കാണുന്നതെന്ന് ബന്ധു കൂടിയായ ജെസ്ലിന്‍ റെബ്യൂട്ടാര്‍ പറയുന്നു. ശാപം കിട്ടിയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ പുറത്തുപോകാന്‍ ഇയാള്‍ക്ക് മടിയും നാണവുമാണ്. രണ്ടോ മൂന്നോ വയസ്സു മുതല്‍ രോഗം പിടിപെട്ട അന്റോണിയോയെ നാട്ടുകാര്‍ അടുപ്പിക്കുക പോലുമില്ലെന്നും ജെസ്ലിന്‍ പറയുന്നു. ഇലക്ട്രീഷ്യന്‍ ആകണമെന്ന് സ്വപ്നം കാണുന്ന ഇയാള്‍ ദിവസത്തില്‍ ഭൂരിഭാഗ സമയവും ചെലവഴിക്കുന്നത് റേഡിയോ കേട്ടും ഇലക്‌ട്രോണിക്‌സ് വസ്തുക്കള്‍ റിപ്പയര്‍ ചെയ്തുമാണ്.

Top