തിളച്ച എണ്ണയില്‍ കൈമുക്കി ഇന്ത്യന്‍ പാചകക്കാരന്റെ അഭ്യാസ പ്രകടനം; ഒരു മണിക്കൂര്‍ നീണ്ട അഭ്യാസ പ്രകടനത്തില്‍ സ്തബ്ദരായി കാണികള്‍

മുംബൈ: 200 ഡിഗ്രി സെല്‍ഷ്യസില്‍ തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയില്‍ കൈമുക്കി ഇന്ത്യന്‍ കുക്കിന്റെ അഭ്യാസ പ്രകടനം. തെരുവു തട്ടുകടയില്‍ ഒരു മണിക്കൂറോളം നീണ്ടു നിന്ന അഭ്യാസ പ്രകടനം കണ്ട് ആളുകള്‍ ഞെട്ടിവിറച്ചു. പലഹാരം ഉണ്ടാക്കുന്നതിനായി തിളച്ചു മറിയുന്ന എണ്ണയിലേയ്ക്കു സ്വന്തം കൈമുക്കിയിട്ടാണ് ഇയാള്‍ അഭ്യാസം നടത്തിയത്.

fry1

fry2
ഉത്തര്‍പ്രദേശിലെ അലഹാബാദിലെ റോഡ് സൈഡ് സ്റ്റാളില്‍ കച്ചവടം നടത്തുന്ന റാം ബാബു എന്ന തെരുവുകച്ചവടക്കാരനാണ് അത്ഭുത പ്രകടനവുമായി ആളുകളെ അമ്പരപ്പിച്ചത്. പലഹാരം ഉണ്ടാക്കാന്‍ നുറുക്കിയിടുന്ന മാവും, മറ്റു വസ്തുക്കളും വെറും കയ്യിലെടുത്താണ് ഇയാള്‍ എണ്ണയ്ക്കുള്ളിലേയ്ക്ക് ഇട്ടിരുന്നത്. ഇതിനു ശേഷം ഈ വസ്തുക്കള്‍ തിളച്ചു മറിയുന്ന എണ്ണയില്‍ വെറും കൈമുക്കി തിരികെ എടുത്ത് ആവശ്യക്കാര്‍ക്കു നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

fry3

fry4
വര്‍ഷങ്ങളായുള്ള തന്റെ ശീലം ഇതാണെന്നാണ് ബാബു പറയുന്നത്. ഇദ്ദേഹത്തിന്റെ ഈ അഭ്യാസപ്രകടനങ്ങള്‍ കാണുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി നിരവധി ആളുകളാണ് ഇത്തരത്തില്‍ ഇവിടെ ഒത്തു കൂടുന്നത്. ഈ ഒരു അഭ്യാസ പ്രകടനങ്ങളുടെ മികവിലാണ് ഇദ്ദേഹത്തിന്റെ കച്ചവടം പൊടിപൊടിക്കുന്നതും. കഴിഞ്ഞ നാല്‍പതു വര്‍ഷമായി ഇത്തരത്തില്‍ ഇദ്ദേഹം കച്ചവടം ചെയ്യുന്നുണ്ടെന്നും എന്നാല്‍, കയ്യില്‍ ഇതുവരെ യാതൊരു രീതിയിലുമുള്ള പൊള്ളലേറ്റിട്ടുമില്ലെന്നും സ്ഥിരമായി കടയില്‍ വരുന്ന ആളുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

Top