പേടിക്കണം ഈ ചന്ദ്രനെ; ഭൂമിയെ തകർക്കാൻ നവംബർ 14 നു വലിയ ചന്ദ്രൻ വരുന്നു

സ്വന്തം ലേഖകൻ

ലണ്ടൻ: നവംബർ 14 എന്ന ആ ദിനത്തെ പേടിച്ചാണ് ലോകത്തിലെ ശാസ്ത്ര ലോകം ഇപ്പോൾ ഇരിക്കുന്നത്. ച്ന്ദ്രൻ ഭീമാകാര രൂപം പ്രാപിച്ച് ഭൂമിയെ വിഴുങ്ങാൻ എത്തുന്ന സൂപ്പർ മൂൺ പ്രതിഭാസം. ലോകത്ത് അത്ഭുതകരമായ രീതിയിൽ അപകടങ്ങളും ദുരന്തങ്ങളും ഉണ്ടാകുന്ന ആ ദിവസത്തെപ്പറ്റി ലോകത്തിനു മുഴുവൻ നാസ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
സൂപ്പർമൂൺ ദിനത്തോട് അനുബന്ധിച്ച് ശാസ്ത്രലോകത്തിൻറെ മുന്നറിയിപ്പാണിത്. എക്‌സ്ട്ര സൂപ്പർമൂൺ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം 1948 നു ശേഷം ആദ്യമായാണ് ഉണ്ടാകുന്നത്. നവംബർ 14 നാണ് ഇതു സംഭവിക്കുക. ഇനി ഇങ്ങനെ ചന്ദ്രനെ കാണണം എങ്കിൽ 2034 വരെ കാത്തിരിക്കണം. എന്നാൽ സൂപ്പർമൂണിൻറെ ഭാഗമായി ഭൂചലനങ്ങളും കടൽ ക്ഷോഭങ്ങളും സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ട്.
ഈ ദിനത്തിൽ കടൽ ഉൾവലിയാനും തിരിച്ചു കരയിലേയ്ക്ക് അടിച്ചു കയറാനും സാധ്യതയുണ്ടെന്നു വിദഗ്ധർ പറയുന്നു. ഈ സമയത്തു പ്രകൃതിയിൽ ചില മാറ്റങ്ങൾ കണ്ടേക്കാം. ഭൂമിയിൽ നിന്നു ചന്ദ്രനിലേയ്ക്കുള്ള ദൂരം 3,56,509 ആയി കുറയുന്നതിനാൽ ഇത്തരം മാറ്റങ്ങൾ സംഭവിക്കും എന്നു ഗവേഷകർ അറിയിച്ചു.
എന്നാൽ ഭൗമപാളികൾ സംയോജിക്കുന്ന പസഫിക് മേഖലയിലും ഇന്തോനേഷ്യയിലെ ജാവാ കടലിടുക്കു പോലെയുള്ള ഭ്രംശമേഖലയിലുമായിരിക്കും ചലനങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതൽ. ഭൂമിയുടെയും ചന്ദ്രൻറെയും ആകർഷണം ഒരുമിച്ചു വരുമ്പോൾ ഭൗമപാളികൾക്കിടയിൽ വലിച്ചിൽ ഉണ്ടാകാൻ ഇടയുണ്ട്. ഇതുമൂലമുണ്ടാകുന്ന ചെറുചലനങ്ങൾ പിന്നീട് വൻ ചലനങ്ങളിലേയ്ക്ക് നയിക്കാം എന്നും ഗവേഷകർ പറയുന്നു.
സാധാരണയായി ചന്ദ്രൻ ഭൂമിയോട് അടുത്തുവരുന്ന സൂപ്പർമൂൺ സമയത്ത് ആകർഷണം മൂലം ഭൗമപാളികൾ ഒന്നിനടിയിൽ മറ്റൊന്നായി തെന്നിക്കയറി ഭൂചലനങ്ങൾ ഉണ്ടാകാം. അടുത്ത കാലത്തുണ്ടായ ജപ്പാൻ ഭൂചലനം ഇങ്ങനെ സംഭവിച്ചതാണെന്നു തെളിഞ്ഞിരുന്നു.
ചന്ദ്രഗ്രഹണവും സൂപ്പർമൂണും ഒരേസമയത്തു വന്നാൽ സൂര്യനിൽ ചെറിയപൊട്ടിത്തെറികൾ സംഭവിക്കാം. ഇങ്ങനെയുണ്ടായാൽ ഭൂമിയിലെ ദുരന്തത്തിൻറെ ആക്കാം വർധിക്കും. ലോകത്തിലെ ശക്തിയേറിയ ആറ് ഭൂകമ്പങ്ങൾ ഉണ്ടായത് പൂർണ്ണചന്ദ്രദിനത്തോട് അടുത്ത ദിവസങ്ങളിലായിരുന്നു എന്നു ഗവേഷകർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top