സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പൂട്ടില്ല: മന്ത്രി ജി. സുദാകരന്‍; ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ സഹകരിക്കണം

കൊച്ചി: ജനവാസ കേന്ദ്രങ്ങളിലേക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നത് എതിര്‍ക്കാം, എന്നാല്‍ വിലക്കാന്‍ പാടില്ലെന്ന് മന്ത്രി സുധാകരന്‍. സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട് ലെറ്റുകള്‍ പൂട്ടില്ലെന്നും എക്‌സൈസ് മന്ത്രി. ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക ക്ഷേമപദ്ധതികള്‍ക്ക് പണം ലഭിക്കുന്നത് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതിനെ പറ്റി ആലോചിക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ദേശീയ, സംസ്ഥാന പാതകളില്‍ നിന്ന് മദ്യശാലകള്‍ മാറ്റാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഔട്ട്‌ലെറ്റുകള്‍ മാറ്റുന്നതിനു സാവകാശം തേടിയുള്ള ഹരജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Top