ഗുണ്ടകളുടെ വക്കാലത്ത് സ്വീകരിച്ച് വക്കീലന്മാര്‍ ഗുണ്ടകളായി മാറിയെന്ന് ജി സുധാകരന്‍

SUDHAKARAN

ആലപ്പുഴ: മാധ്യമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന അഭിഭാഷകരെ വിമര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. കോടതിയില്‍ മാധ്യമങ്ങളെ തടയാന്‍ അഭിഭാഷകര്‍ക്ക് ആരും അധികാരം കൊടുത്തിട്ടില്ല. കോട്ടിട്ടവര്‍ വാദിച്ചാല്‍ മാത്രം മതിയെന്നും ജി.സുധാകരന്‍ പറഞ്ഞു.

ഗുണ്ടകളുടെ വക്കാലത്ത് സ്വീകരിച്ച് വക്കീലന്മാര്‍ ഗുണ്ടകളായി മാറി. കോടതി ആരുടെയും കുടുംബസ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യറി അടിയന്തരമായി ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top