ഗുരുഗ്രാമില്‍ 19കാരിയെ ഓട്ടോഡ്രൈവറും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓട്ടോറിക്ഷ ഡ്രൈവറും മറ്റ് നാല് പേരും ചേര്‍ന്ന് 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു. മെയ് 1നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സോഹ്ന ബസ് സ്റ്റാന്റില്‍ അലിഗഡിലേക്കുള്ള ബസ് കാത്ത് ഇരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയെ സമീപിക്കുകയും ഗുര്‍ഗോണില്‍ നിന്ന് പെട്ടെന്ന് ബസ് കിട്ടുമെന്ന് പറയുകയും ചെയ്തു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഓട്ടോയില്‍ കയറി. പോകുന്ന വഴി മറ്റ് നാല് പേരും ഓട്ടോയില്‍ കയറി. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തുഎന്നുമാണ് പരാതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top