ശസ്ത്രക്രിയ വിജയിച്ചില്ല, സ്വാമിയുടെ ലിംഗഭാഗം പൂര്‍ണ്ണമായും നീക്കം ചെയ്യും; ലൈംഗീക ചോദനയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വൃഷണങ്ങളും എടുത്ത് കളയും

തിരുവനന്തപുരം: പീഡന ശ്രമത്തിനിടയില്‍ ലിംഗം ഛേദിക്കപ്പെട്ട സ്വാമിയുടെ ശസ്ത്രക്രിയ വിജയകരമായില്ല. മുറിഞ്ഞ് പോയ അവയവം തുന്നിച്ചര്‍ത്തെങ്കിലും ശസ്ത്രക്രിയ വൈകിയതിനാല്‍ ഫലപ്രദമായിട്ടില്ല. ശരീരം ശരിയായി പ്രതികരിച്ചില്ല. ഇക്കാരണത്താല്‍ അവയവം പൂര്‍ണ്ണമായും നീക്കേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റിമാന്‍ഡിലായ ഗംഗേശാനന്ദയെ ചികില്‍സാര്‍ഥം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലാണു പാര്‍പ്പിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നുവരെയാണ് റിമാന്‍ഡ്. ഇതിനകം ഗംഗേശാനനന്ദയുടെ ആരോഗ്യസ്ഥിതി മെച്ചമായാല്‍ ജയിലിലേക്കു മാറ്റും.

ലൈംഗിക അതിക്രമത്തിനിടെ യുവതിയാണ് ജനനേന്ദ്രയം ഛേദിച്ചത്. അരമണിക്കൂര്‍ കഴിഞ്ഞാണു ഗംഗേശാനന്ദയെ ആശുപത്രിയില്‍ എത്തിച്ചത്. അറ്റുപോയ ജനനേന്ദ്രിയവും ഒപ്പം കൊണ്ടുവന്നു. സമയം വൈകിയതിനാല്‍ അറ്റുപോയ ഭാഗത്തെ രക്തം പൂര്‍ണമായി വാര്‍ന്നുപോയി. ഞരമ്പുകളുടെ ചലനശേഷിയും ഏതാണ്ടു നിലച്ചിരുന്നു. ഇതാണ് ജനനേന്ദ്രീയം തുന്നിച്ചേര്‍ത്തിട്ടും ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിന് കാരണം. വിശദ പരിശോധനകളിലാണു തുന്നിച്ചേര്‍ത്ത ഭാഗം സജീവമാകുന്നില്ലെന്നു കണ്ടെത്തിയത്. ഇനി അതിനുള്ള സാധ്യത കുറവാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴുപ്പോ മറ്റോ ഉണ്ടായാല്‍ അത് ഉപേക്ഷിക്കേണ്ടിവരും. ജനനേന്ദ്രിയം നഷ്ടമാകുകയും വൃഷണം തുടരുകയും ചെയ്താല്‍ ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാകാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ലൈംഗികചോദന ഉണ്ടാകുമ്പോള്‍ മനസ്സിനെയും ശരീരത്തെയും ദോഷകരമായി ബാധിക്കും. രോഗം വന്നു ജനനേന്ദ്രിയം നീക്കം ചെയ്താല്‍ വൃഷ്ണസഞ്ചിയും ശസ്ത്രക്രിയ ചെയ്തു നീക്കാറുണ്ട്. ചികില്‍സയില്‍ കഴിയുന്ന ആളിന്റെ കൂടി സമ്മതത്തോടെയാണ് ഇതു ചെയ്യുന്നത്. ഇവിടേയും അത് വേണ്ടി വരും. അതായത് സ്വാമിയുടെ ലൈംഗികാസക്തി ഇനിയുണ്ടാകില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. മൂത്രമൊഴിക്കാന്‍ ബദല്‍ സംവിധാനവും ഏര്‍പ്പെടുത്തും.

യൂറോളി,പ്ലാസ്റ്റിക്ക് സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ സ്വാമിയെ പരിശോധിച്ച ശേഷമാണ് ഈ നിരീക്ഷണങ്ങളിലെത്തുന്നത് . ചികിത്സ പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം ചെറുക്കുന്നതിനിടയില്‍ യുവതി അമ്പത്തിനാലുകാരനായ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചത്. ലൈംഗിക പീഡനം, പോക്‌സോ നിയമം എന്നീ വകുപ്പുകള്‍ ചമുത്തിയാണ് കേസെടുത്തിരിക്കുന്നത്. വര്‍ഷങ്ങളോളം ഇയാള്‍ പീഡനത്തിന് ഇരയാക്കിയ യുവതിയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് പീഡനശ്രമം ചെറുക്കാന്‍ ഇരുപത്തിമൂന്നുകാരിയായ യുവതി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്.

ഇത് പെണ്‍കുട്ടി തന്നെ പൊലീസില്‍ അറിയിച്ചു. പൊലീസെത്തിയാണ് സ്വാമിയെ ജനനേന്ദ്രീയവുമായി ആശുപത്രിയിലെത്തിച്ചത്. ഈ കാലതാസമാണ് ജനനേന്ദ്രീയം തുന്നിച്ചേര്‍ത്ത് പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായത്. പെണ്‍കുട്ടിക്ക് 14 വയസ്സ് ഉള്ളപ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിച്ചിരുന്നതായാണ് മൊഴി. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വനിതാ മജിസ്‌ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴിയും രേഖപ്പെടുത്തി. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തിട്ടുണ്ട്.

യുവതിയുടെ വീടുമായി അടുത്ത ബന്ധമായിരുന്നു ഗംഗേശാനന്ദയ്ക്ക് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്വാമിയെ പെണ്‍കുട്ടിയുടെ സഹോദരനാണ് കണ്ണമൂലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പകല്‍ മുഴുവന്‍ വിശ്രമത്തിലായിരുന്നു സ്വാമി. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ കടമായി നല്‍കിയ 20 ലക്ഷം രൂപ തിരികെ കിട്ടണമെന്ന് ഗംഗേശാനന്ദയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ 23 വയസുള്ള യുവതിയെ ഇയാള്‍ 17 വയസ്സു മുതല്‍ പീഡിപ്പിച്ചിരുന്നതായാണ് മൊഴി. അതേസമയം, ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചെടുത്തതാണ് എന്നാണ് സ്വാമി പൊലീസിന് ആദ്യം നല്‍കിയ മൊഴി. പിന്നീട് ഇത് മാറ്റുകയും ചെയ്തു.

ഗംഗേശാനന്ദയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മജിസ്‌ട്രേറ്റ് നേരിട്ടെത്തിയാണ് ഗംഗേശാനന്ദയെ റിമാന്‍ഡ് ചെയ്തത്. ജനനേന്ദ്രിയം മുറിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഗംഗേശാനന്ദയുടെ മുറിവ് ഉണങ്ങിയ ശേഷം മാത്രമേ ജയിലിലേക്ക് മാറ്റുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. മുറിവ് പൂര്‍ണമായി ഉണങ്ങാതെ ആശുപത്രിയില്‍ നിന്നും ജയിലിലേക്ക് മാറ്റിയാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം പെണ്‍കുട്ടി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിക്കുന്നതിനിടയാക്കിയ കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമിയില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ചോദിച്ചെങ്കിലും അദ്ദേഹം പറയാന്‍ തയാറായിട്ടില്ല.

Top