300 വർഷത്തേക്ക് രാജ്യത്തിന്റെ ഊർജാവിശ്യം നിറവേറ്റാനാവുന്ന വാതക നിക്ഷേപം കൊച്ചിയിൽ കണ്ടെത്തി

300 വർഷത്തേക്ക് രാജ്യത്തിന്റെ ഊർജാവശ്യം നിറവേറ്റാനുതകുന്ന വൻ വാതക നിേക്ഷപം കൊച്ചിയുൾപ്പെടെയുള്ള ഇന്ത്യൻ തീരത്ത് കണ്ടെത്തി. കൊച്ചി തീരം, കൃഷ്ണഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കൻ ജിയോളജിക്കൽ അമേരിക്കൻ സർവേയാണ് കണ്ടെത്തിയത്.

ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തുന്നു. ഹൈഡ്രേറ്റ് പ്രകൃതിവാതകം പര്യവേക്ഷണം ചെയ്ത്, വാണിജ്യപരമായി ഉദ്പാദിപ്പിക്കാനുള്ള ശ്രമം ഇന്ത്യ തുടങ്ങും.

Latest
Widgets Magazine