പുറത്തുപറയാന്‍ സാധിക്കാത്തതുവരെ ചെയ്യാന്‍ നിര്‍ബന്ധിച്ചു; ഐപിഎസ് പുത്രിയുടെ ക്രൂരതയ്ക്ക് ഇരയായത് ഗവാസ്‌കര്‍ മാത്രമല്ലെന്ന് വെളിപ്പെടുത്തി മറ്റൊരു പോലീസുകാരന്‍…

പോലീസിലെ ദാസ്യപ്പണി വിവാദം ‘മാപ്പുപറഞ്ഞ്’ ഒതുക്കിത്തീര്‍ക്കാന്‍ നീക്കം നടക്കുന്നതിനിടെ എ.ഡി.ജി.പി. സുദേഷ്‌കുമാറിന്റെ വീട്ടില്‍ നിന്നുതന്നെ സമാനമായ അനുഭവമുണ്ടായ ഒരു പോലീസുകാരന്‍ കൂടി രംഗത്തെത്തിയിരിക്കുന്നു. ഏത് കോടതിയിലും ഇതു സാക്ഷ്യപ്പെടുത്താന്‍ തയാറാണെന്നും ഗവാസ്‌കര്‍ക്കേസ് അട്ടിമറിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ഗവാസ്‌കര്‍ക്കു മുമ്പ്, ഓര്‍ഡര്‍ലി എന്ന നിലയില്‍ താന്‍ സുദേഷ്‌കുമാറിന്റെ വീട്ടിലുണ്ടായിരുന്നു. ആ സമയത്ത് അദ്ദേഹത്തിന്റെ മകള്‍ പലപ്പോഴും അകാരണമായി വഴക്കിടുകയും അസഭ്യം പറയുകയും മറ്റും ചെയ്യുമായിരുന്നു.

പോലീസുകാരനെന്ന നിലയില്‍ പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും ചെയ്യാന്‍ നിര്‍ബന്ധിച്ചു. ഒരാളോടും ഉപയോഗിക്കരുതാത്ത ഭാഷയാണു കേട്ടത്. സഹിക്കാന്‍ കഴിയുന്നതിനപ്പുറമായപ്പോള്‍ ഉപദ്രവിക്കരുതെന്നഭ്യര്‍ഥിച്ച് ഒരിക്കല്‍ കാലുപിടിക്കുക പോലും ചെയ്തിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് കണ്ണീരോടെ കാര്യങ്ങള്‍ വിവരിച്ച് മേലുദ്യോഗസ്ഥര്‍ക്ക് അപേക്ഷ നല്‍കി. പോലീസ് അസോസിയേഷനിലെ ഒരു യുവ നേതാവ് കാര്യങ്ങള്‍ മനസിലാക്കി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ മോചനമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടൂര്‍ ക്യാമ്പിലേക്കു മാറ്റം കിട്ടി. ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റത് അറിഞ്ഞയുടന്‍ ഫോണില്‍വിളിച്ച് സഹായവും പിന്തുണയും വാക്കുകൊടുത്തിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നടക്കുന്ന നീക്കം പോലീസുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഐ.പി.എസ്. പുത്രി പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചെന്ന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം തകൃതിയാണ്. എ.ഡി.ജി.പിയുടെ അഭിഭാഷകന്‍ ഗവാസ്‌കറുടെ അഭിഭാഷകനെ കണ്ട് മാപ്പുപറയാനുള്ള എ.ഡി.ജി.പിയുടെ മകളുടെ സന്നദ്ധത അറിയിച്ചു. എ.ഡി.ജി.പിയുടെ ഭാഗത്തുനിന്ന് ഒത്തുതീര്‍പ്പുശ്രമമുണ്ടായെന്നു ഗവാസ്‌കറുടെ കുടുംബം സ്ഥിരീകരിച്ചു. ഗവാസ്‌കര്‍ക്കെതിരേ ഐ.പി.എസ്. പുത്രിയുടെ രഹസ്യമൊഴി കോടതിക്കു മുന്നിലെത്തിച്ച് സമ്മര്‍ദം ചെലുത്താനും ശ്രമം നടക്കുന്നുണ്ട്. ഏതായാലും മുന്‍ കീഴുദ്യോഗസ്ഥന്റെ ഈ വെളിപ്പെടുത്തല്‍ സുദേഷ്‌കുമാറിന്റെ മകളുടെ കുരുക്ക് മുറുക്കുമെന്നുറപ്പാണ്.

Top