ഗെയിലുണ്ടായിട്ടും കാര്യമില്ല; ബാംഗ്ലൂർ വീണ്ടും തകർന്നടിഞ്ഞു..!

സ്‌പോട്‌സ് ഡെസ്ക്

രാജ്‌കോട്ട് : ഐപിഎല്ലിൽ കന്നിക്കാരായ ഗുജറാത്ത് ലയൺസിൻറെ പടയോട്ടം തുടരുന്നു. ബാംഗ്ലൂർ റോയൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് നാലാം വിജയം സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു.
നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ബാംഗ്ലൂർ മികച്ച സ്‌കോർ പടുത്തുയർത്തിയത്. 63 പന്തിൽ നിന്നാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. അർധ സെഞ്ചുറി നേടിയ ലോകേഷ് രാഹുൽ കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. കോഹ്‌ലിയാണ് കളിയിലെ കേമൻ.
മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. മുൻനിര ബാറ്റ്‌സ്മാൻമാരുടെ പ്രകടനമാണ് ഗുജറാത്തിന് തുണയായത്. 32 റൺസെടുത്ത ഡ്വയ്ൻ സ്മിത്തും 42 റൺസെടുത്ത ബ്രണ്ടൻ മക്കെല്ലവും മികച്ച തുടക്കം നൽകി. 50 റൺസെടുത്ത ദിനേശ് കാർത്തിക്കാണ് ഗുജറാത്തിലെ ടോപ്‌സ്‌കോറർ. നായകൻ റെയ്‌ന 28 റൺസെടുത്തു.
ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി ഗുജറാത്ത് പട്ടികയിൽ ഒന്നാമതെത്തി. അഞ്ച മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം മാത്രമുള്ള ബാംഗ്ലൂർ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top