കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറയുന്നത് ആശങ്കാ ജനകം; ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ കാശ്മീര്‍ ആവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി

ഏറ്റുമാനൂര്‍: കേരളം ഉള്‍പ്പെടെ രാജ്യത്ത് ഹിന്ദുജനസംഖ്യ ആശങ്കാജനകമായി കുറയുകയാണെന്ന് കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ സഹമന്ത്രി ഗിരിരാജ് സിങ്. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണ്. അടുത്ത 35 വര്‍ഷം കൊണ്ട് ഭാരതത്തിലെ ഇന്നത്തെ ന്യൂനപക്ഷം 250 ജില്ലകളില്‍ ഭൂരിപക്ഷമാകും. അങ്ങനെ വന്നാല്‍ അത് ഭാരത സംസ്‌കൃതിക്കും ഒപ്പം സമാധാനത്തിനും ആപത്തായിരിക്കും. കാശ്മീരിലെ അനുഭവങ്ങള്‍ അതാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഭവങ്ങളുടെ ശരിയായ വിനിയോഗത്തിന് ജനസംഖ്യാനിയന്ത്രണം ആവശ്യമാണ്. മുസ്ലിം രാഷ്ടങ്ങളായ മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ വരെ ജനസംഖ്യാ നിയന്ത്രണമുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ.പി.എം.ഗോപി അദ്ധ്യക്ഷനായി. സൂര്യകാലടിമന ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ക്ഷേത്ര സംരക്ഷണ സമിതി പ്രസിദ്ധീകരിക്കുന്നതും മറ്റപ്പളളി ജനാര്‍ദ്ദനന്‍ നായര്‍ രചിച്ചതുമായ പ്രദക്ഷിണതത്വം, തത്വവിചാരം എന്നീ പുസ്തകങ്ങള്‍ സമിതി രക്ഷാധികാരി എസ്.എം.കദംബന്‍ നമ്പൂതിരിപ്പാടിന് നല്‍കി കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു.

Top