പ്രണയം ചതിച്ചു !..ബൈക്കിലെത്തിയ യുവാവ് കൊച്ചി നഗരത്തില്‍ പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തി

കൊച്ചി:കലൂരില്‍ പെണ്‍കുട്ടിക്ക് വെട്ടേറ്റു. കഴുത്തിന് പിന്നിലും തുടയിലുമായി വെട്ടേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത്.കഴുത്തിനു പിന്നിലും തുടയിലും വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലൂരിലാണ് ദാരുണ സംഭവം രാവിലെ ഉണ്ടായത. കോതമംഗലം സ്വദേശിനിയായ ചിത്തിരയ്ക്കാണ് ആക്രമണമേറ്റത്. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത്. രാവിലെ ആറേ മുക്കാലോടെ ഓട്ടോയില്‍ സഞ്ചരിച്ച യുവതിയെ തടഞ്ഞുനിര്‍ത്തിയാണ് യുവാവ് വെട്ടിവീഴ്ത്തിയത്. മുന്‍ പരിചയമുള്ളവരാണ് രണ്ടുപേരും. സംഭവത്തിനു പിന്നില്‍ പ്രണയനൈരാശ്യമാണെന്നാണ് സൂചന. ആക്രമണത്തിനുശേഷം യുവാവ് കടന്നുകളഞ്ഞു.

Latest
Widgets Magazine