‘ശ്വാസകോശത്തിലെ’ കുഞ്ഞ് വളര്‍ന്നിരിക്കുന്നു; സന്തോഷം ആഗ്രഹിക്കുന്ന മകള്‍ എത്തുന്നത് പുതിയ രൂപത്തിലും ഭാവത്തിലും

സിനിമാ പ്രേമികളുടെ മനസില്‍ നിന്നും മായാത്ത പരസ്യ ചിച്രമാണ് ‘ശ്വാസകോശം’. തീയേറ്ററില്‍ സിനിമ കാണാന്‍ ഒരിക്കലെങ്കിലും പോയവര്‍ ഈ പരസ്യവാചകം മറക്കാനിടയില്ല ഒപ്പം അതിലെ പെണ്‍കുട്ടിയേയും. സിനിമകള്‍ തുടങ്ങുന്നതിന് മുന്‍പും ഇടവേളയ്ക്ക് ശേഷവും തീയേറ്ററുകളില്‍ കാണിച്ചിരുന്ന ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ പുകവലിക്കാരനായ അച്ഛനെ സങ്കടത്തോടെ നോക്കുന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടി ഇന്ന് എവിടെയാണന്നറിയുമോ? അവള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. 16കാരിയായ സിമ്രാന്‍ നടേക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ 30,000ത്തിലധികം ഫോളോവേഴ്‌സുള്ള ഒരു കൊച്ചുതാരമാണിന്ന്.

2008 ലാണ് സിമ്രാനെ ഉള്‍പ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവല്‍കരണ പരസ്യം പുറത്തിറങ്ങിയത്. അതിലെ കുഞ്ഞിന്റെ ദൈന്യതയാര്‍ന്ന മുഖം പെട്ടന്നു തന്നെ പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞു. പുകവലി പരസ്യത്തില്‍ മാത്രമല്ല, വീഡിയോകോണ്‍, കെല്ലോഗ്‌സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാര്‍ബി തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാന്‍.

പരസ്യചിത്രങ്ങള്‍ക്ക് പുറമെ ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്‌ക് എന്ന ചിത്രത്തിലും സിമ്രാന്‍ വേഷമിട്ടു.

Latest
Widgets Magazine