ചുള്ളനായ ഐപിഎസുകാരനോട് കടുത്ത പ്രണയം: ഒളിച്ചോടിയെത്തിയ പെണ്‍കുട്ടിയെ കാത്തിരുന്നത്

ഉജ്ജയിന്‍: സിനിമാ താരങ്ങളോടും ക്രിക്കറ്റ് താരങ്ങളോടും പ്രണയത്തിലായി നാടും വീടും വിട്ട് പെണ്‍കുട്ടികള്‍ വന്ന വാര്‍ത്ത ഒരുപക്ഷേ നമ്മള്‍ കേട്ടിട്ടുണ്ടാവാം. എന്നാല്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനോടുള്ള ആരാധന കലശലായി നാട് വിട്ട് എത്തിയിരിക്കുകയാണ് ഒരു പഞ്ചാബി പെണ്‍കുട്ടി. ഇന്റര്‍നെറ്റിലെ സെന്‍സേഷനായ സച്ചിന്‍ അതുര്‍ക്കര്‍ എന്ന യുവ ഐ.പി.എസ് ഉദ്യോഗസ്ഥനെ തേടിയാണ് പഞ്ചാബിലെ ഉജ്ജയ്ന്‍ സ്വദേശിയായ 27കാരി മദ്ധ്യപ്രദേശില്‍ എത്തിയത്.

സച്ചിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ കണ്ടാണ് തന്റെ സങ്കല്‍പ്പ നായകനെ കാണാന്‍ മൂന്ന് ദിവസം മുന്‍പ് പെണ്‍കുട്ടി മദ്ധ്യപ്രദേശില്‍ എത്തിയത്. പിന്നീട് സച്ചിന്‍ പങ്കെടുക്കുന്ന പരിപാടികളിലും ചടങ്ങിലുമെല്ലാം യുവതി പ്രത്യക്ഷപ്പെട്ടു. സംഭവം മനസിലാക്കിയ പൊലീസുകാര്‍ കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സച്ചിനെ കാണാതെ മടങ്ങില്ലെന്നായിരുന്നു യുവതിയുടെ വാദം. പിന്നീട് പലതരത്തിലുള്ള കൗണ്‍സിലിംഗ് നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി കൂടിയാണ് യുവതി.

യുവതിയുടെ വീട്ടുകാരെ സംഭവം അറിയിച്ചെങ്കിലും സച്ചിനെ കാണാതെ മടങ്ങില്ലെന്ന് .യുവതി ഉറപ്പിച്ച് പറഞ്ഞതോടെ ട്രെയിന്‍ കയറ്റി വിടാനും പൊലീസുകാര്‍ ശ്രമിച്ചു. എന്നാല്‍ നിര്‍ബന്ധിച്ച് തിരിച്ച് അയച്ചാല്‍ ട്രെയിനില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഈ ശ്രമം പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ പൊലീസ് സംരക്ഷണത്തില്‍ കഴിയുകയാണ് യുവതി. രണ്ട് ദിവസത്തിനകം യുവതിയുടെ രക്ഷിതാക്കള്‍ മദ്ധ്യപ്രദേശില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 2007 ഐ.പി.എസ് ബാച്ചുകാരനായ സച്ചിന് സോഷ്യല്‍ മീഡിയയില്‍ താരങ്ങളെ വെല്ലുന്ന ആരാധക പിന്തുണയുണ്ട്. 34കാരനായ സച്ചിന്‍ അവിവാഹിതനാണ്.

Latest
Widgets Magazine