ഒരു വർഷമായി ജയിലിൽ കഴിഞ്ഞ പെൺകുട്ടി ഗർഭിണി; ഇരുട്ടിൽ തപ്പി അധികൃതർ

ക്രൈം ഡെസ്‌ക്

ലക്‌നൗ: ഒരു വർഷമായി ജയിലിൽ കഴിയുന്ന 21കാരി 3 മാസം ഗർഭിണി. സോണോഗ്രഫി റിപ്പോർട്ടിലാണു സംഭവം വ്യക്തമായത്. കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ വർഷമാണ് ഇവർ യു പി യിലെ ജയിലിൽ ആകുന്നത്. റിപ്പോർട്ട് അനുസരിച്ചു പെൺകുട്ടി ഗർഭിണിയാണെന്നു സംശയതോന്നിയ സീനിയർ പ്രിസൺ കൺസൾട്ടിന്റെ നിർദേശത്തെ തുടർന്നാണു യുവതിയെ പരിശോധനയ്ക്ക് അയച്ചത്.
മാരകായുധം കൊണ്ടു ബന്ധുവിനെ കൊലപ്പടുത്തിയ കേസിലാണു യുവതി അമ്മയ്ക്കും സഹോദരിക്കും ഒപ്പം ജയിലിലായത്. ആഴ്ചയിൽ ഒരിക്കൽ ജയിൽ സന്ദശിച്ചിരുന്ന വനിത ഡോക്ടറോടും ഇവർ ഈ വിവരം പറഞ്ഞിരുന്നില്ല. സംഭവത്തിനു വ്യക്തത നൽകാൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് ജയിൽ അധികൃതർ. യുവതി കേസിന്റെ വാദത്തിനായി കോടതിയിൽ സ്ഥിരമായി പോകാറുണ്ടായിരുന്നു എന്നു ജയിൽ സൂപ്രണ്ട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top