ശമ്പള കുടിശിക ചോദിച്ചു; പെണ്‍കുട്ടിയെ വെട്ടിനുറുക്കി ബാഗിലാക്കി; ഞെട്ടിപ്പിക്കുന്ന സംഭവം ഡല്‍ഹിയില്‍ | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

ശമ്പള കുടിശിക ചോദിച്ചു; പെണ്‍കുട്ടിയെ വെട്ടിനുറുക്കി ബാഗിലാക്കി; ഞെട്ടിപ്പിക്കുന്ന സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ശമ്പള കുടിശിക ചോദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഇടനിലക്കാരനന്‍ അറുത്ത് കൊന്നു. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 16കാരിയാണ് ക്രൂരതയ്ക്കിരയായത്. ഇതേതുടര്‍ന്ന് ഇടനിലക്കാരനായ മഞ്ജിത് കര്‍കേതയെ പൊലീസ് അറസ്റ്റു ചെയ്തു.

സോണി കുമാരി എന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മഞ്ജിതും സുഹൃത്തുകളും ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സോണിയെ മറ്റൊരു വീട്ടില്‍ ജോലിക്ക് അയയ്ക്കുകയായിരുന്നു. സോണി ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നും മഞ്ജിത് അവളുടെ ശമ്പളം വാങ്ങിയിരുന്നെങ്കിലും അത് സോണിക്ക് നല്‍കിയിരുന്നില്ല. ഒരു വര്‍ഷമായി ശമ്പളം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ സോണി സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയും മഞ്ജിതിനോട് പണം ആവശ്യപ്പെടുകയുമായിരുന്നു.

സോണിയെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മഞ്ജിത് ശ്രമിച്ചെങ്കിലും അവള്‍ അതിന് തയാറായില്ല. ഇതേതുടര്‍ന്നാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി റാവു വിഹാര്‍ എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ നിന്ന് നിര്‍ധനരായ പെണ്‍കുട്ടികളെ ഡല്‍ഹിയിലെത്തിച്ച് വീട്ടുജോലിക്കായി നല്‍കുന്നയാളാണ് മഞ്ജിത് എന്ന് അഡീഷണല്‍ ഡിസിപി ആര്‍.എസ്. സാഗര്‍ പറഞ്ഞു.

കമ്പക്കാനം കൂട്ടക്കൊല: കൃത്യത്തിന് സമയം കുറിച്ചു നല്‍കിയ ജ്യോതിഷി പിടിയില്‍; കൂടുതല്‍ പേരുടെ പങ്ക് തേടി പോലീസ് അമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയതായി മൊഴി: മന്ത്രിസിദ്ധിക്കായുള്ള കൊലപാതകത്തിലെ ക്രൂരതകള്‍ അവസാനിക്കുന്നില്ല ഭാര്യ പുനര്‍വിവാഹിതയാണെന്ന് കണ്ടെത്തി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു ദുര്‍മന്ത്രവാദ കൊലപാതകം: മുഖ്യപ്രതി അനീഷ് പിടിയില്‍; കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായിയായിരുന്നു; കൊലപാതകം അദൃശ്യ ശക്തി നേടാന്‍  ഇടുക്കി കൂട്ടക്കൊല: നേരിട്ടു പങ്കെടുത്ത രണ്ടുപേർ പൊലീസ് പിടിയിൽ.ഐ.ജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു
Latest
Widgets Magazine