ഹോട്ടല്‍ റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയെ ഗുണ്ടാസംഘം വെടിവെച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍  

മുംബൈ :ഹോട്ടലില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ചു. മുംബൈയിലെ ബിവഡി എന്ന നഗരത്തിലാണ് പട്ടാപ്പകല്‍ നാടിനെ ഞെട്ടിച്ച ഗുണ്ടാ ആക്രമണം അരങ്ങേറിയത്. ബിവഡിയിലെ കുപ്രസിദ്ധ ഗുണ്ടാ തലവനായ സുരേഷ് പുജാരിയുടെ കീഴിലുള്ളവരാണ് ഹോട്ടലില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു ആക്രമണം. നഗരത്തിലെ കെ എന്‍ പാര്‍ക്ക് എന്ന ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ ആയുധധാരികളായ ഗുണ്ടാസംഘം റിസപ്ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാലിനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സുരേഷ് പൂജാരി അടുത്തിടെ ഈ ഹോട്ടലുടമയോട് ഒരു കോടി രപ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ ഹോട്ടലുടമ വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് ഗുണ്ടാസംഘം വെടിവെപ്പ് നടത്തിയത്. ഹോട്ടലിലെ സിസിടിവി  ദൃശ്യങ്ങളില്‍  പ്രതികള്‍ കുടുങ്ങിയിരുന്നെങ്കിലും മുഖം മൂടി അണിഞ്ഞതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് മാറ്റിവച്ചു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നു; കൊലപാതകി ഗൃഹനാഥന്റെ സഹോദരന്‍ ബന്ധുവുമായി അവിഹിത ബന്ധവും പണവും വില്ലനായപ്പോൾ… കൊട്ടാരക്കരയെ നടുക്കിയ വീട്ടമ്മയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു കാമുകിയെ കാത്തുനിന്ന യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി; റോഡിലിട്ട് തല്ലിചതച്ച ശേഷം അമ്മയുടെ മുന്നിലിട്ട് കഴുത്തറുത്ത് കൊന്നു; രാജ്യത്തെ നടുക്കി വീണ്ടുമൊരു ദുരഭിമാനക്കൊല
Latest
Widgets Magazine