പച്ചക്കറിയും ചോറുമല്ലാതെ മറ്റൊന്നും കഴിക്കാന്‍ പാടില്ല; കഴിച്ചാല്‍ മരണം ഉറപ്പ്; അപൂര്‍വ്വ രോഗത്തിനുടമ ഈ യുവതി  

ജീവിതം മുഴുവന്‍ ഒരേ ഭക്ഷണം കഴിക്കേണ്ടി വന്നാല്‍ നിങ്ങള്‍ എങ്ങനെ സഹിക്കും. രുചി തേടി അലയുന്ന ഇന്നത്തെ സമൂഹത്തില്‍ വിശ്വസിക്കാനാകാത്ത അപൂര്‍വ്വ രോഗത്തിനുടമയാണ് ഈ യുവതി. ചോറും പച്ചക്കറിയുമല്ലാതെ എന്ത് കഴിച്ചാലും ഈ യുവതിയ്ക്ക് മരണം ഉറപ്പാണ്. ലണ്ടനിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ സോഫീ വില്യംസ് എന്ന യുവതിയ്ക്കാണ് ഈ ദുരവസ്ഥ. കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍, വര്‍ഷങ്ങളായി ഈ അവസ്ഥയിലൂടെ കടന്നു പോകുകയാണ് സോഫി. മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രോം എന്നാണ് ഈ രോഗത്തിന്റെ പേര്. ഒരു ലക്ഷം പേരില്‍ ഒരാള്‍ക്ക് ഉണ്ടാവുന്ന ഈ രോഗാവസ്ഥയാണ് ഇപ്പോള്‍ സോഫിയുടെ നിത്യജീവിതത്തെ ബാധിച്ചിരിക്കുന്നത്. സൂര്യപ്രകാശം അടിക്കുന്നത് പോലും സോഫിയുടെ ജീവന്‍ അപകടത്തിലാക്കും. ഇറച്ചിയോ മീനോ മുട്ടയോ പാലുല്‍പന്നങ്ങളോ പ്രിസര്‍വ്വേറ്റീസുകളോ എന്തിന് ഉപ്പ് പോലും സോഫിയുടെ ജീവന്‍ അപകടത്തിലാക്കും. അലര്‍ജി പ്രശ്നങ്ങള്‍ സംഭവിക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും ആരംഭിക്കുകയും ചെയ്യും. ദേഹം തടിച്ചു വീര്‍ക്കുക, ചുണ്ടുകള്‍ ചുവന്നു വീര്‍ക്കുക, ദേഹമാസകലം ചൊറിയുക എന്നിവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. അറുപതിലധികം മരുന്നുകള്‍ തന്റെ ജീവന്‍ നിലനിര്‍ത്താന്‍ സോഫി കഴിക്കുന്നുണ്ട്. 2014 മുതലാണ് ഈ മാരകരോഗം സോഫിയെ ബാധിച്ചത്. നിരവധി തവണ ബോധം കെട്ട് വീണതോടെയാണ് യുവതി ചികിത്സ തേടുന്നത്. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും 2016ലാണ് അസുഖം കണ്ടെത്തുന്നത്.  25 വയസ് മാത്രമേ സോഫിക്ക് പ്രായമുള്ളൂ.

പത്താം വയസ്സില്‍ പത്താം ക്ലാസ്, 17 വയസ്സിനുള്ളില്‍ എന്‍ജിനീയറിങ് ബിരുദം ആണ്‍കുട്ടിയല്ല, ഇതൊരു പെണ്‍കുട്ടിയാണ്; ഈ ഗിന്നസ് റെക്കോര്‍ഡുകാരി വിവാഹിതയായിരിക്കുകയാണ്   പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം മുറിച്ചെടുത്ത പെണ്‍കുട്ടിയ്ക്ക് അഭിനന്ദനവുമായി പൊതുപ്രവര്‍ത്തകര്‍; മുറിച്ചെടുത്തവ സൂക്ഷിച്ച് വച്ച് പ്രദര്‍ശിപ്പിക്കണം ബ്രാ ഊരി മാറ്റി!..അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചു!! നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ ക്രൂരത .ബ്രാ അടക്കം ഊരി മാറ്റിയ നിലയിലാണ് മകള്‍ ഹാളില്‍ നിന്ന് പുറത്തുവന്നതെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ ഫെയ്സ്ബുക് സുഹൃത്തിനൊപ്പം ഒളിച്ചോടിയ 13കാരിക്ക് പീഡനം; പെൺകുട്ടിയെ സുഹൃത്തുക്കൾക്കും കാഴ്ചവെച്ച യുവാവിനെ അറസ്റ്റ് ചെയ്തു
Latest
Widgets Magazine