പെൺകുട്ടിയല്ലേ; നിനക്ക് ഇത് മതി: സ്‌കൂളിൽ നിന്നും ആ കുട്ടിയോടു പറഞ്ഞത് ഇത്

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ സ്‌കൂളുകളിൽ ഇപ്പോഴും പെൺകുട്ടികൾ വിവേചനം നേരിടുന്നതിന്റെ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. കുട്ടികളെ ലിംഗവിവേചനത്തിന്റെ പേരിൽ സ്‌കൂളിൽ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നു കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്‌കൂളുകളിൽ നടക്കുന്ന ലൈംഗിക വിവേചനങ്ങൾ പുറത്തു വരുന്നത്.
അടുത്ത സ്‌നേഹിതയുടെ മകൾ വളരെ ഏറെ സങ്കടത്തോടെ മിക്‌സഡ് സ്‌കൂളിൽ നേരിടുന്ന ലൈംഗിക വേർതിരിവ്
നെ കുറിച്ച് പറഞ്ഞു..
കുറച്ചു ദിവസങ്ങൾ ആയി ഇവൾ ഒരുപാട് പ്രശ്‌നത്തിലാണെന്നു തോന്നി..
ഒന്ന് സംസാരിക്കു നീ എന്ന് പറഞ്ഞു എന്റെ അടുത്ത് എത്തിച്ചിരിക്കുക ആണ്…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളിലെ ചില അദ്ധ്യാപികമാരുടെ രീതി ആണ് കുട്ടിയുടെ പ്രശ്‌നം…
ആൺകുട്ടികൾ എന്ത് ചെയ്താലും .
അവർ അങ്ങനെ ആണ്…അതിൽ കുഴപ്പമില്ല…
ഞങ്ങൾ ന്യായമായ സ്വാതന്ത്ര്യം എടുത്തലും ,
നിങ്ങൾ പെൺകുട്ടികൾ ആണ്..
ഇത് അമിതസ്വാതന്ത്ര്യം !
അടങ്ങി ഒതുങ്ങി ഇരുന്നോണം..

ഞാനും സുഹൃത്തും ഓർത്തു..
പണ്ട് തൊട്ടു തന്നെ ,
ഈ ആൺപെൺ വേർതിരിവ് ഉണ്ട്..
എന്നാൽ , ഇന്നത്തെ പ്രശ്‌നം രൂക്ഷമാകുന്നതിനു ഒരു കാരണം..
വീടുകളിൽ ,
പെൺകുട്ടികൾ , ആൺകുട്ടികൾ എന്ന വേർതിരിവ് ഇല്ല…
ഭൂരിപക്ഷം അച്ഛനമ്മാരും തങ്ങളുടെ പെണ്മക്കളെ ,
ആണ്മക്കളിൽ നിന്നും വേറിട്ട് കാണാത്ത മാനസികാവസ്ഥ നേടി കഴിഞ്ഞു
അതൊരു പുണ്യമാണ്…
പക്ഷെ , ഇതേ പെൺകുട്ടികൾ സ്‌കൂളിൽ എത്തുമ്പോൾ ,
അവിടെ നീ പെണ്ണ് എന്ന പേരിൽ ശിക്ഷിക്കപെടുന്നു…
അവർക്കത് ഉൾകൊള്ളാൻ ആകില്ല…
അവിടെ അദ്ധ്യാപകരും പെൺകുട്ടികളുമായി വൈര്യം തുടങ്ങുക ആയി..
ആൺ അദ്ധ്യാപകരെ കാൾ,
പെൺ ടീച്ചറുമാരാണ് പ്രശ്‌നക്കാർ..
സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുന്ന പെൺകുട്ടികളെ അഴിഞ്ഞാട്ടക്കാരികൾ എന്ന മട്ടിലാണ് പിന്നെ കാണുന്നത്..
സുഹൃത്തിന്റെ മകൾ പറഞ്ഞു കൊണ്ടേ ഇരുന്നു…

സത്യത്തിൽ ,
എവിടെയും ഇത്തരം പ്രശ്‌നം ഉണ്ട്..
പെൺകുട്ടികൾക്ക് മാത്രമാണോ.?
മുതിർന്ന സ്ത്രീകൾ നേരിടാറില്ലേ…?
വ്യക്തിപരമായി തന്നെ എത്രയോ അനുഭവങ്ങൾ..
ഒരിക്കൽ , കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന ഒരു ബിസിനസ് മാഡത്തിനെ പരിചയപ്പെടാൻ ഇടയായി..
അവരെ പെരുത്ത് ഇഷ്ടം ആയിരുന്നു..
എന്നെകിലും ,
ഇതേ പോലെ എനിക്കും എന്തെങ്കിലും സംരംഭം തുടങ്ങണം…
സംസാരത്തിന്റെ ഹരത്തിൽ ഞാൻ അടിച്ചു.
ഇയാളോ..? ഒരിക്കലും സാധിക്കില്ല…
എന്നെ പോലെ ഉള്ളവർ ഒന്നോ രണ്ടോ ഉണ്ടാകും..
നിങ്ങളെ പോലെ ഉള്ള സ്ത്രീകൾക്ക് ഒരുപാടു പരിധി ഉണ്ട്..!
ആ നിമിഷം ചോർന്നു പോയ അവരോടുള്ള ബഹുമാനം പിന്നെ വീണ്ടെടുക്കാൻ ശ്രമിച്ചിട്ടില്ല…
എന്തൊക്കെയോ കാരണങ്ങൾ അവർ നിരത്തുണ്ടായിരുന്നു..
എന്റെ സാഹചര്യമോ എന്റെ നിലപാടുകളോ ഒന്നും അറിയാത്ത അവർ എന്ത് അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞത് എന്ന് ഇന്നും ഓർക്കാറുണ്ട്..

അതേ പോലെ എത്ര അനുഭവങ്ങൾ..
ഈ അടുത്ത് ഒരു പ്രോഗ്രാം ചെയ്യാൻ ,
വീട് മാറി നിൽക്കേണ്ടി വന്നു..
ആ അവസരത്തിൽ , സ്ത്രീകൾ മൂന്ന് ദിവസം ഒക്കെ മാറി നിന്നാൽ കുടുംബത്ത് കാര്യങ്ങൾ എങ്ങനെ നടക്കും എന്ന് ഒരു മാന്യൻ ചോദിച്ചു..
അത് വിശദമാക്കാൻ ഞാൻ …
എനിക്ക് ചോദ്യം വ്യ്കതമായില്ല,..!
ചിന്തകളുടെ ഇടുങ്ങിയ തലം എത്ര ഭീകരമാണ് എന്ന് ഭീതിയോടെ നോക്കി…!
സ്ത്രീകൾക്ക് വരുമാനം ഉണ്ടായി തുടങ്ങിയതാണ് ഈ പ്രശ്നത്തിന്റെ ഒക്കെ പിന്നിൽ…
കുടുംബത്ത് തന്നെ ചെയ്തു തീർക്കാൻ ഒരുപാട് സംഗതികൾ ഉണ്ട്..
തലമുറ നിലനിർത്താൻ ആണ് സ്ത്രീ …
മൊബൈൽ സ്ത്രീകൾ ഉപയോഗിക്കാൻ പാടില്ല…
എന്റെ കയ്യിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു..
അദ്ദേഹത്തിന്റെ വീട്ടിലിരിക്കുന്ന ഭാര്യയുടെ അവസ്ഥ ആലോചിക്കാൻ ശ്രമിച്ചില്ല…
അതെന്റെ വിഷയം അല്ല…
പക്ഷെ , ഇത്തരം പുരുഷന്മാർ ഇയാളുടെ കാലത്തോടെ തീർന്നു കിട്ടാൻ പ്രാർത്ഥിച്ചു പോയി…
പുരുഷൻ ദുർവൃത്തനും ഹീനനും ആയിരുന്നാലും ,
സ്ത്രീ പരിശുദ്ധ പാതിവൃത ആയിരിക്കണം എന്നല്ലോ…
അവിഞ്ഞ ചിരിയോടെ ഇതും പറഞ്ഞു ….
”എവിടെ അങ്ങനെ ഉണ്ട്..’?
ഞാൻ വായിച്ചിട്ടില്ലല്ലോ…എന്റെ കുടുംബത്തിൽ അങ്ങനെ ഉള്ള ആണുങ്ങൾ ഇല്ല സർ…!
അത്രയും എങ്കിലും പറയേണ്ടേ…?!

ഫേസ് ബുക്കിൽ , തുടരെ പോസ്റ്റ് ഇടാൻ സമയം ഉണ്ടല്ലോ..!
ഇതിനൊക്കെ എപ്പോ സമയം കിട്ടുന്നു…!
ചില ആങ്ങളമാർ കുശലം ചോദിക്കാറുണ്ട്..
എന്റെ പൊന്നു സഹോദരാ, നിങ്ങൾക്കും എനിക്കും 24 മണിക്കൂർ അല്ലെ.?

പതിനായിരം രൂപ കൊടുത്തതാണ് ഭാര്യയെ ഇന്ന് ബ്യൂട്ടി പാർലറിൽ നിന്നും ഇറക്കിയതെന്നു അവരെ ചേർത്ത് പിടിച്ചു അഭിമാനത്തോടെ പറഞ്ഞ ഭാര്തതാവ്,
അവരെ ജോലിക്കു വിടുന്നത് കുറച്ചിലായി കാണുന്ന നാഥൻ…
അതൊക്കെ അവരുടെ സ്വകാര്യത…
പക്ഷെ .
മറ്റു സ്ത്രീകൾ ചിന്തിക്കരുത് , വായിക്കരുത്, പുറത്തിറങ്ങരുത് എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്…?
ഇനി , ഉദ്യോഗത്തിനു വിട്ടാലോ..?
ശമ്പളം കിട്ടുന്നത് അതേ പോലെ ഭാര്തതാവിന്റെ കയ്യിൽ കൊടുക്കണം…
വണ്ടി കൂലി കഷ്ടിച്ചു എടുക്കാം..
പഠിക്കാം , ജോലി നേടാം , അതിനു വേണ്ടി കഷ്ടപ്പെടാം..,
പക്ഷെ കിട്ടുന്ന ശമ്പളം കയ്യിൽ വെയ്ക്കാൻ അവർക്കു അധികാരമില്ല..
സ്ത്രീകൾ ഇത് സന്തോഷത്തോടെ സഹിക്കുന്നു എങ്കിൽ പ്രശ്‌നമില്ല..
അതല്ലല്ലോ കാണുന്നത്…

ഇത്തരം ചട്ടക്കൂട്ടിൽ നിന്നും വരുന്ന സ്ത്രീകൾ ,
ജോലി സ്ഥലത്ത് ഉണ്ടാക്കുന്ന പ്രശ്ങ്ങൾ ഒരുപാട് …
അടിച്ചമർത്തപ്പെടുന്നതിന്റെ പിരിമുറുക്കങ്ങൾ മുഴുവൻ അവിടെ തീർക്കും..
ഈ കുട്ടി പറഞ്ഞ
സ്‌കൂളിൽ അദ്ധ്യാപികമാർ കാണിക്കുന്ന ചില അന്യായങ്ങൾ ,
അതിന്റെ പിന്നിൽ പലകാരണങ്ങൾ ആകാം…
അവർ ,
വിദ്യാലയങ്ങളിൽ പെൺകുട്ടികളോട് പ്രകടിപ്പിക്കുന്ന അയിത്തം ,
അതിന്റെ പിന്നിൽ പലപ്പോഴും അവർക്കു നിഷേധിക്കുന്ന ന്യായമായ അവകാശങ്ങളാകാം….
അതിന്റെ അമര്ഷങ്ങള് …
സ്‌കൂളിൽ നടപ്പിലാക്കിയ നിയമം എല്ലാ കുട്ടികളും ഒരേ പോലെ പാലിക്കണം..
അതിൽ നിന്നും വഴി മാറുന്നു എങ്കിൽ അർഹമായ ശിക്ഷ നൽകണം..
മൃഗീയമായ നടപടികൾ ഒഴിവാക്കി കൊണ്ട്..!
പക്ഷെ ,
ഒരേ തെറ്റ് ചെയ്യുന്ന ആണും പെണ്ണും..
പതിനഞ്ചു വയസ്സിനകത്തുള്ള
മറ്റേതോ മാതാപിതാക്കളുടെ മക്കൾ…
അവരിൽ പെൺകുട്ടി മാത്രം എങ്ങനെ കുറ്റക്കാരി ആകും..?

Top