ഇന്ത്യ കത്തുന്നു !…ആൾമറ തകർത്ത ആൾദൈവങ്ങൾ അഴിഞ്ഞാടുന്ന ഇന്ത്യ ; റാം റഹിമിന്റെ അനുയായികൾ അ​ഴി​ച്ചു​വി​ട്ട ക​ലാ​പ​ത്തി​ൽ 32 പേർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ആൾദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചു. ഹരിയാനയിലെ സിർസയിലെ ദേര ആശ്രമത്തിൽ 15 വർഷം മുൻപ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. കുപ്രസിദ്ധ ആൾദൈവങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി. ആളുകളെ വെടിപ്പായി പറ്റിച്ച വ്യാജസിദ്ധരിൽ ചിലരെ പരിചയപ്പെടാം.അസാറാമിന്റെ യഥാർഥ പേര് അസുമൽ സിരുമലാനി, ജനനം 1941 ഏപ്രിൽ 17. ആസ്ഥാനം ഗുജറാത്തിലെ അഹമ്മദാബാദ്. ആശ്രമങ്ങളും ഗുരുകുലങ്ങളും ദേശത്തും വിദേശത്തും ധാരാളം. ആദ്യ ആശ്രമം സ്ഥാപിച്ചത് 1970ൽ. ഏകദേശം നാലു പതിറ്റാണ്ടിനിടെ സമ്പാദിച്ചു കൂട്ടിയത് ആയിരക്കണക്കിനു കോടി രൂപ. ഭാര്യ: ലക്ഷ്മി ദേവി. മക്കൾ: നാരായൺ പ്രേം സായ്, ഭാരതി ദേവി.സാക്ഷികളെ കൊലപ്പെടുത്തിയ കേസിൽ അസാറാമിന്റെ സുരക്ഷാജീവനക്കാരനും വെടിവയ്പു വിദഗ്ധനുമായ കാർത്തിക് ഹൽദറെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലൈംഗിക ചിന്തകൾ ഒഴിവാക്കി ധാർമിക ജീവിതം നയിക്കണമെന്ന് അനുയായികളെ ഉദ്ബോധിപ്പിക്കാറുള്ള സ്വാമിയാണ് പീഡനക്കേസിൽ അറസ്റ്റിലായത് . കേസിൽ വിധി പറഞ്ഞ പഞ്ച്കുള പ്രത്യേക സിബിഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും വിവാദ ബാബയുടെ അനുയായികളും സുരക്ഷാ സേനയും ഏറ്റുമുട്ടി. ദേര സച്ചാ സൗദ തലവൻ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം മാനഭംഗക്കേസിൽ കുറ്റക്കാരനെന്നു കോടതി വിധിച്ചതോടെ കൊല്ലും കൊലയും തീവയ്പുമായി അനുയായികൾ അഴിച്ചുവിട്ട കലാപത്തിൽ 32 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റു.

റാം റഹിമിന്‍റെ രണ്ടു ലക്ഷത്തോളം അനുയായികൾ ഇവിടെ തന്പടിച്ചിരുന്നു. റാം റഹിം കുറ്റക്കാരനെന്നു വിധി വന്നയുടൻതന്നെ സൈന്യം കോടതിക്കു പുറത്തു ഫ്ളാഗ് മാർച്ച് നടത്തി. ഹരിയാനയിലും ചണ്ഡിഗഡിലും ഇന്‍റർനെറ്റ്, മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചു. പഞ്ചാബിലെ മാൻസയിൽ അക്രമികൾ രണ്ടു പോലീസ് വാഹനങ്ങൾക്കു തീയിട്ടു. വൈകുന്നേരത്തോടെ അക്രമം അതിർത്തി കടന്നു ഡൽഹിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിച്ചതോടെ രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലായി. ഡൽഹിയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി. ഹരിയാനയിൽ അക്രമികൾ റെയിൽവേ സ്റ്റേഷനുകൾക്കും ട്രെയിനുകൾക്കും തീയിട്ടു. പോലീസിന്‍റെയും അഗ്നിശമന സേനയുടെയും മാധ്യമ പ്രവർത്തകരുടെയും വാഹനങ്ങളും പെട്രോൾ പന്പുകളും കലാപകാരികൾ അഗ്നിക്കിരയാക്കി.

പട്ടാളം ഇറങ്ങി

വ്യാപക അക്രമങ്ങളെത്തുടർന്നു കരസേനയുടെ പത്തു കോളം സൈന്യത്തെ പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. ഹരിയാനയിലെ പഞ്ച്കുളയിൽ ആറു കോളം സൈന്യത്തെയും സിർസയിൽ രണ്ടു കോളത്തെയും വിന്യസിച്ചു. പഞ്ചാബിൽ ദേര സച്ചാ സൗദ വിഭാഗത്തിന്‍റെ ശക്തികേന്ദ്രങ്ങളായ മാൻസയിലും മുക്ത്സറിലും ഓരോ കോളം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

മെട്രോയിലും ജാഗ്രത

മെട്രോ സ്റ്റേഷനുകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകി. രാജ്യത്തെ മുൾമുനയിൽ നിർത്തിയ അക്രമങ്ങളിൽ തെറ്റു പറ്റിയെന്നു ദേര സച്ച സൗധ പിന്നീട് പ്രതികരിച്ചു. ആക്രമണങ്ങളെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അപലപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടുക്കം രേഖപ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ സോണിയ ആഹ്വാനം ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി ഫോണിൽ സംസാരിച്ച സോണിയ, ഹരിയാന സർക്കാരുമായി ആലോചിച്ചു സമാധാനവും സുരക്ഷയും ഉറപ്പു വരുത്തണമെന്ന് നിർദേശിച്ചു.

നിരോധനാജ്ഞ

ഡൽഹിയുടെ പരിസരപ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, മുസാഫർനഗർ, ബാഗ്പത്, ശാമിലി തുടങ്ങിയ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റാം റഹിം കുറ്റക്കാരനെന്ന വിധി വന്ന് 45 മിനിറ്റിനുള്ളിൽ 15ലധികം അക്രമസംഭവങ്ങളുണ്ടായി. അക്രമം വ്യാപകമായതോടെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജി വയ്ക്കണമെന്ന ആവശ്യമുയർന്നു. വൈകുന്നേരത്തോടെ പഞ്ച്കുളയിൽ മാത്രം 600ലധികം വരുന്ന സൈന്യത്തെ വിന്യസിച്ചു. അക്രമികളെ പിരിച്ചുവിടുന്നതിനായി പോലീസ് ആകാശത്തേക്കു വെടി
വച്ചു.

കൊള്ളയും

അക്രമത്തിന്‍റെ മറവിൽ വ്യാപകമായി പലയിടത്തും കൊള്ള നടന്നതായും റിപ്പോർട്ടുണ്ട്. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിലായി മൂന്നു ബസുകൾക്ക് അക്രമികൾ തീയിട്ടു. ഡൽഹി ആനന്ദ് വിഹാർ സ്റ്റേഷനിൽ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് അക്രമികൾ തീയിട്ടു. യുപിയിലെ ലോണിയിൽ ഒരു ബസിനും തീയിട്ടു. കലാപത്തെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി.

സെബി മാത്യു

ഗുർമീതിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഹൈക്കോടതി ഉത്തരവ്

ചണ്ഡിഗഡ്: ഗുർമീത് റാം റഹിം സിംഗിന്‍റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പഞ്ചാബ് ആൻഡ് ഹരിയാന കോടതിയുടെ ഉത്തരവ്. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താനാണ് സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടത്. മുഴുവൻ ദേര ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികൾ ഒഴിഞ്ഞുപോകണമെന്നും കോടതി നിർദേശിച്ചു. പഞ്ച്കുലയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്കു അർധസൈനിക വിഭാഗത്തിന്‍റെ സുരക്ഷ നല്കണമെന്നും കോടതി നിർദേശിച്ചു.

ശിക്ഷാവിധി 28ന്

ന്യൂഡൽഹി: മാനഭംഗക്കേസിൽ കുറ്റക്കാരനെന്നു പ്രത്യേക സിബിഐ കോടതി കണ്ടെത്തിയ ദേര സച്ചാ സൗധ തലവൻ ഗുർമീത് റാം റഹിം സിംഗിനെതിരായ ശിക്ഷാവിധി 28നു പ്രഖ്യാപിക്കും. ഹരിയാനയിലെ സിർസയിലെ ദേര സച്ചാ സൗധ ആസ്ഥാനത്ത് തങ്ങളെ നിരന്തരം മാനഭംഗപ്പെടുത്തിയെന്ന വനിതാ അനുയായികളുടെ പരാതിയിലാണ് റാം റഹിമിനെതിരേ കേസെടുത്തത്. 1999ലാണ് സംഭവം. 2002ലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, ആരോപണങ്ങളെല്ലാംതന്നെ റാം റഹീമും അനുയായികളും നിഷേധിച്ചിരുന്നു.

2007 ജൂലൈയിൽ സിബിഐ ഇയാൾക്കെതിരേ കുറ്റപത്രം അംബാല കോടതിയിൽ സമർപ്പിച്ചു. 1999നും 2001നും ഇടയിലുള്ള കാലത്ത് രണ്ടു വനിതാ അനുയായികളെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു സിബിഐ കുറ്റപത്രം. 2008ൽ മാനഭംഗത്തിനും ക്രിമിനൽ ഇടപെടലിനും പ്രത്യേക സിബിഐ കോടതി റാം റഹിമിനെ കുറ്റക്കാരനെന്നു കണ്ടെത്തി. 2009നും 2010നും ഇടയിൽ പരാതിക്കാരുടെ മൊഴികൾ കോടതിയിൽ രേഖപ്പെടുത്തി. പിന്നീട് അംബാലയിൽനിന്നു പഞ്ച്കുളയിലേക്കു മാറ്റിയ പ്രത്യേക സിബിഐ കോടതിയിലായി വിസ്താരം. 2017 ജൂലൈയിൽ പ്രതിദിന വിചാരണയ്ക്കു കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് 17നാണ് കേസിൽ വാദം പൂർത്തിയായത്.

ഇന്നലെ 200 കാറുകളുടെ അകന്പടിയോടെ കോടതിയിലെത്തിയ റാം റഹിമിനെ കുറ്റക്കാരനെന്നു വിധിക്കപ്പെട്ട ശേഷം ഹെലികോപ്ടറിലാണ് രഹസ്യകേന്ദ്രത്തിലേക്ക് കൊ ണ്ടുപോയത്.

Latest
Widgets Magazine