സ്വര്‍ണ്ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ മാസം 22,360 രൂപ വരെ വില ഉയര്‍ന്നിരുന്നിരുന്നു. ഈ മാസം തുടക്കത്തില്‍ 22,000 രൂപയായിരുന്നുവെങ്കിലും പിന്നീട് ഒരു ഘട്ടത്തില്‍ 21,920 രൂപയായി കുറഞ്ഞു. അതിന് ശേഷമാണ് ഇപ്പോള്‍ വീണ്ടും വില കൂടിക്കൊണ്ടിരിക്കുന്നത്.

Latest