നോട്ടിനു പുറകെ സ്വര്‍ണത്തിനും ​ നിയന്ത്രണം.വീണ്ടും ദുരിതം … പരിധിക്കു മേല്‍ സ്വര്‍ണം കൈവശം വെച്ചാല്‍ പിടിച്ചെടുക്കും

ന്യൂഡല്‍ഹി:നോട്ട് പിന്‍വലിക്കലിന് ശേഷം സ്വര്‍ണം കൈവശം വെക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ജന ജീവിതത്തിന്റെ താളം തെറ്റിച്ച നോട്ട് പിന്‍വലിക്കലിന് ശേഷം സ്വര്‍ണം കൈവശം വെക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടി. നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് മാറുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
കൈവശം വെക്കാവുന്ന സ്വര്‍ണത്തിന്റെ അളവിന് പരിധി നിശ്ചയിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. ഇതനുസരിച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം (62.5 പവന്‍) സ്വര്‍ണം കൈവശം വെക്കാം. അവിവാഹിതരായ സ്ത്രീകള്‍ക്ക് 250(31.25) ഗ്രാം സ്വര്‍ണവും പുരുഷന്‍മാര്‍ക്ക് 100 ഗ്രാം (12.5) സ്വര്‍ണവും സൂക്ഷിക്കാവുന്നതാണ് ഉത്തരവില്‍ പറയുന്നു. നവംബര്‍ 29 ന് ലോക്സഭ പാസാക്കിയ ആദായ നികുതി ഭേദഗതി ബില്ലിലാണ് കൈവശം വെക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചുകൊണ്ടുള്ള വ്യവസ്ഥയുള്ളത്.

അളവുകളില്‍ കൂടുതല്‍ സ്വര്‍ണം കൈവശം സൂക്ഷിച്ചാല്‍ അതിന് ആദായ നികുതി നല്‍കണം. അമിത സ്വര്‍ണം കണ്ടെത്തിയ ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നത്.അതേസമയം, വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണത്തിന് പുതിയ ഭേദഗതി ബാധകമാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പൈതൃക സ്വത്തായി ലഭിച്ച സ്വര്‍ണത്തിനും നിയന്ത്രണം ബാധകമാവില്ല.നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാന്‍ സ്വര്‍ണ നിക്ഷേപത്തിലേക്ക് മാറുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ സ്വര്‍ണ ഇറക്കുമതി സര്‍ക്കാര്‍ വിലക്കിയേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ജൂവലറി ഉടമകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയിരുന്നു. സ്വര്‍ണത്തിലും നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top