1788 മുറികള്‍,257 ബാത്ത്റൂം, എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണത്തില്‍; ലോകത്തിലെ ഏറ്റവും വലിയ വീടായ ബ്രൂണയ് രാജാവിന്റെ ഭാവനത്തിന്റെ വിശേഷങ്ങള്‍

ആഡംബരഭവനങ്ങളുടെ കഥകള്‍ എത്ര കേട്ടാലും നമ്മള്‍ സാധാരണക്കാര്‍ക്ക് ആശ്ചര്യമാണ്. എന്നാല്‍ ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരത്തിന്റെ വിശേഷങ്ങള്‍ കേട്ടാല്‍ സത്യത്തില്‍ ആരുമൊന്നു അമ്പരന്നു പോകും.

കാരണം അത്യാഡംബരത്തിനൊരവസാന വാക്കുണ്ടെങ്കില്‍ അത് ഇതാണ് എന്നതാണ് അവസ്ഥ. കാരണം ഇവിടെ കിടപ്പ്മുറിയോ സ്വീകരണമുറിയോ എന്ന് വേണ്ട കുളിമുറിയും, ടോയിലറ്റും വരെ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്. ഒരു കുടുംബത്തിനായി താമസിക്കാൻ വേണ്ടി നിർമിച്ച വീടുകളിൽ ലോകത്തിലെ ഏറ്റവും വലിയ വീടാണ് ഇത്. 1788 മുറികളാണ് ഈ വീടിനുള്ളത്. വീട് എന്ന് പറയുന്നതിലും നല്ലത് കൊട്ടാരം എന്ന് പറയുന്നതാവും. ഒരുപക്ഷെ കൊട്ടാരം എന്ന പേര് പോലും ഈ വീടിനു ഒരു പോരായ്മയാകും.1788 മുറികൾക്ക് പുറമെ 257 ബാത്ത്റൂമുകൾ, 110 കാർ ഗ്യാരേജുകൾ, അഞ്ചു സ്വിമ്മിങ് പൂളുകൾ എന്നിങ്ങനെ നീളുന്നു ഇവിടത്തെ ആഡംബരങ്ങൾ. 1500 പേരെ സുഖമായി ഉൾക്കൊള്ളാൻ ഈ വീടിനു കഴിയുകയും ചെയ്യും.Image result for sultan-of-brunei-palace

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

600 റോള്‍സ് റോയിസ് കാറുകള്‍ ഇവിടത്തെ സുൽത്താന്റെ ശേഖരത്തിലുണ്ട്. ഇത് കൂടാതെ 450 ഫെറാരി കാറുകളും അകം മൊത്തം സ്വർണ്ണത്തിൽ തീർത്ത ജംബോ ജെറ്റ് വിമാനവും ഇദ്ദേഹത്തിനുണ്ട്.ബ്രൂണയ് രാജാവിന്റെ വാഹനകമ്പം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്‌.കുറച്ചു മുമ്പ് സുൽത്താന്റെ മകളുടെ വിവാഹം ഇവിടെ വെച്ച് നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ പല ഫോട്ടോകളും പുറത്തുവന്നതോടെയാണ് കൊട്ടാരത്തിലെ ആഡംബരങ്ങളുടെ വിവരങ്ങൾ പുറംലോകത്തിനു ലഭിച്ചത്. 2152,782 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് വീടിനുള്ളത്. ഇത്രയും സൗകര്യങ്ങളുള്ള വീടിന്റെ വിലയും പൊന്നുംവില തന്നെ. 1.4 ബില്യൺ ഡോളർ. അതായത് 8964 കോടി രൂപ

Top