ര‌‌‌ണ്ടുമുറി വീട്ടിൽ നിന്ന് ഗൂഗിൾ തലപ്പത്ത്; പ്രതിഫലം 2524 കോടി ! 

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിലെ ഇന്ത്യന്‍ ബുദ്ധിയുടെ സാന്നിധ്യം ലോകത്തെ അറിയിച്ച സുന്ദര്‍ പിച്ചൈ രാജ്യത്തിന്റെ അഭിമാനമാണ്. ടെക് ലോകത്തെ പ്രധാന കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പിച്ചൈ ഗൂഗിളിന്റെ മുഖ്യൻ തന്നെ. ഈ സേവനങ്ങൾക്ക് പ്രതിഫലമായി ഈ ആഴ്ച ഗൂഗിൾ നൽകിയത് 380 ദശലക്ഷം ഡോളറാണ് (ഏകദേശം2524 കോടി രൂപ), ഇത് റെക്കോർഡ് നേട്ടം തന്നയാണ്. എന്നാൽ ഗൂഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.2016ൽ ശമ്പളമായി ലഭിച്ച തുകയുടെ ഇരട്ടിയാണ് നാല്‍പ്പത്തിയഞ്ചുകാരനായ ഈ ടെക്കി കഴിഞ്ഞ വര്‍ഷം വാങ്ങിയതെന്ന് ചുരുക്കം. 650,000 ഡോളര്‍ ആയിരുന്നു പിച്ചൈയുടെ 2015ലെ പ്രതിമാസ വരുമാനം. ദീര്‍ഘകാലം ഗൂഗിളില്‍ സേവനമനുഷ്ഠിച്ച സുന്ദര്‍ പിച്ചൈ കമ്പനിയുടെ പുനര്‍ഘടനയില്‍ 2015 ഓഗസ്റ്റിലാണ് സിഇഒ ആയി നിയമിക്കപ്പെട്ടത്.  ഗുഗിളിന്‍റെ ലാഭത്തിന്‍റെ ഗുണഭോക്താവ് ആല്‍ഫബെറ്റാണ്. സുന്ദര്‍ പിച്ചൈ ഗൂഗിളിന്‍റെ സിഇഒ സ്ഥാനത്തേക്ക് എത്തിയ ശേഷം ലാഭത്തിന്‍റെ ശതമാനം 50 വര്‍ദ്ധിച്ചിരുന്നു. ഇന്ത്യാക്കാരനായ പിച്ചൈ 2015ലാണ് ടെക്ക് ഭീമന്മാരുടെ തലപ്പത്ത് എത്തിയത്. ആല്‍ഫബെറ്റ് ഇന്ന് അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൂല്യമുള്ള കമ്പനിയാണിത്. ആപ്പിള്‍ ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആല്‍ഫബെറ്റ്‌സില്‍ അംഗത്വമുള്ള അഞ്ചാമനായാണ് പിച്ചൈയുള്ളത്. ഇതില്‍ 13 അംഗങ്ങളാണുള്ളത്.

പ്രചോദനാത്മാകമായ ഒരു ജീവിത കഥയാണ് സുന്ദർ പിച്ചൈയ്ക്കു പറയുവാനുള്ളത്. വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജൻ ജനിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈയിൽ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നു കിട്ടിയ ഈ ഉയർന്ന സ്ഥാനം ഒരു പരിധി വരെ അദ്ദഹത്തിന്റെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നു.
രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചൈയെ ആകർഷിച്ചിരുന്നത്. സ്കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു.

 

Top