ബീഹാറിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും ഗൂഗിളിലേക്ക്; പ്രതിവര്‍ഷ ശമ്പളം ഒരു കോടി രൂപ

പ്ലസ്ടുവിന് ശേഷം വിവാഹം കഴിപ്പിക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനമെങ്കിലും മധുമിതയുടെ സ്വപ്‌നം മറ്റൊന്നായിരുന്നു. ഇന്നാ സ്വപ്‌നത്തിലൂടെ മധുമിത സ്വന്തമാക്കിയിരിക്കുന്നത് ആരും കൊതിക്കുന്ന ജീവിതമാണ്.

ഗൂഗിളിന്റെ സ്വിറ്റ്‌സര്‍ലണ്ടിലെ ഓഫീസില്‍ ടെക്‌നിക്കല്‍ സൊല്യൂഷന്‍ എന്‍ജിനീയറായി തിങ്കളാഴ്ച്ചയാണ് മധുമിത ജോയിന്‍ ചെയ്തത്. പ്രതിമാസം 9 ലക്ഷം രൂപയാണ് ശമ്പളം. വര്‍ഷം ഒരു കോടി 8 ലക്ഷം രൂപ. ആമസോണ്‍,മൈക്രോസോഫ്റ്റ്, മെഴ്‌സിഡസ് കമ്പനി കളെ പിന്നിലാക്കിയാണ് ഗൂഗിള്‍,മധുമിതയെ സ്വന്തമാക്കിയത്. ബീഹാര്‍ തലസ്ഥാനമായ പാറ്റ്‌നക്കടുത്ത് ഖഗോള്‍ ഗ്രാമത്തിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലായിരുന്നു മധുമിതയുടെ ജനനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠനത്തില്‍ മിടുക്കിയായിരുന്ന മധുമിത പ്ലസിടു പാസായത് 86ശതമാനം മാര്‍ക്കോടെയാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അധികം വിദ്യാഭ്യാസമാവശ്യമില്ലെന്ന് ചിന്തിക്കുന്ന വീട്ടുകാര്‍ മധുമിതയ്ക്കായി വിവാഹാലോചനകള്‍ ആരംഭിച്ചു.

മധുമിതയുടെ മനസറിയാവുന്ന അമ്മക്ക് പോലും കുടുംബത്തിലെ കാരണവന്‍മാരെ എതിര്‍ക്കാന്‍ സാധിക്കില്ലായിരുന്നു. മുന്‍രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ കടുത്ത ആരാധികയും അദ്ദേഹത്തെ മാത്രം മാര്‍ഗ്ഗദര്‍ശിയുമായി കാണുന്ന മധുമിത, തനിക്കിപ്പോള്‍ വിവാഹം വേണ്ടെന്നും എഞ്ചിനീയര്‍ ആകാനാണ് താല്‍പ്പര്യമെന്നും എല്ലാ ധൈര്യവും സംഭരിച്ച് പിതാവിനോട് തുറന്നുപറഞ്ഞു.

റെയില്‍വേ സെക്യൂരിറ്റി ഫോഴ്‌സില്‍ അസിസ്റ്റന്റ്‌റ് കമ്മിഷണര്‍ ആയ പിതാവ് കുമാര്‍ സുരേന്ദ്ര ശര്‍മ്മ മകളുടെ എഞ്ചിനീയര്‍ ആകണമെന്ന ആഗ്രഹത്തിനു മുന്നില്‍ മനസ്സില്ലാമനസ്സോടെ ഒടുവില്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് ജെയ്പൂരിലെ കോളേജില്‍ നിന്ന് എന്‍ജിനീയറിങ്(ഐടി) ബിരുദം നേടി. ക്യാമ്പസ് സെലക്ഷനിലൂടെ ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ ജോലി ലഭിച്ചു.

അവിടെയായിരുന്നു ഇതുവരെയും ജോലിചെയ്തിരുന്നത്. ഒരു ഐഎഎസ് ഓഫീസറാകണമെന്നാണ് മധുമിതയുടെ ആഗ്രഹം. മകളുടെ തീരുമാനത്തില്‍ ആദ്യം വിഷമം തോന്നിയെങ്കിലും ഇന്ന് അവളെയോര്‍ത്ത് കുടുംബം മുഴുവന്‍ അഭിമാനിക്കുന്നുവെന്നാണ് മധുമിതയുടെ പിതാവ് കുമാര്‍ പറയുന്നത്.

Top