എഴുന്നൂറ് കോടി മുതല്‍ മുടക്കി ഗൂഗിളിന്റെ ലണ്ടനിലെ ആസ്ഥാനം

ഇന്റര്‍നെറ്റ് ലോകം നിയന്ത്രിക്കുന്ന ഗൂഗീളിന്റെ ലണ്ടിനിലെ ആസ്ഥാനം ഇനി ലോകാത്ഭുതമായി മാറും. ഒഴുകുന്ന നീരുറവ, ചെറിയ ആമ്പല്‍ കുളങ്ങള്‍, ഒട്ടനേകം ഫലവൃക്ഷങ്ങളും ചെടികള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ കാനനകെട്ടിടം ഒരുങ്ങുന്നത്.

25 മീറ്റര്‍ നീളമുള്ള സ്വിമ്മിങ് പൂള്‍, മസ്സാജ് മുറികള്‍, സ്റ്റുഡിയോകള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, സോക്കര്‍ ബാഡ്മിന്റണ്‍ കളിക്കാനുള്ള സ്ഥലങ്ങള്‍, 210 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം എന്നിവയും ഇതിലുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2018 ല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങുമെന്നാണ് സൂചന. 700 കോടിയിലധികം ചിലവ് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന്റെ അവസാന രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത് ജാര്‍ക്കെ ഇന്‍ജല്‍സ് ഗ്രൂപ്പും ഹെതര്‍വിക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ്

Top