സണ്ണിലിയോണ്‍ അഭിനയ നിര്‍ത്തുന്നു; ഇനി അമ്മയാകാനുള്ള ഒരുക്കത്തില്‍

യുവാക്കളെ ഹരം കൊളളിക്കുന്ന ഹോട്ട് താരം സണ്ണിലിയോണ്‍ അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. അഭിനയവും സിനിമയും വിട്ട് അമ്മയാകാനുള്ള തീരുമാനത്തിലാണ് സണ്ണിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സിനിമയും കുടുംബവും ഒന്നിച്ചു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല. പ്രായവും കടന്നു പോകുകയാണ്. അതിനാല്‍ എത്രയും പെട്ടെന്ന് അമ്മയാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വാര്‍ത്തയോട് സണ്ണിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

അതേസമയം, അമ്മയായി കഴിഞ്ഞാലും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുമെന്ന് താരത്തോട് അടുത്തവൃത്തങ്ങള്‍ പറയുന്നു. നായിക റോളുകള്‍ ഇല്ലെങ്കിലും തനിക്ക് ഈ രംഗത്തു പിടിച്ചു നില്‍ക്കാന്‍ അറിയാമെന്നാണ് സണ്ണി പറയുന്നത്. പോണ്‍ ചിത്രങ്ങളിലൂടെ പ്രശസ്തയായ സണ്ണി ലിയോണ്‍ ഇന്ന് തിരക്കേറിയ ബോളിവുഡ് താരങ്ങളിലൊരാളാണ്. 2012ല്‍ ജിസം2 എന്ന പൂജ ഭട്ട് ചിത്രത്തിലൂടെയാണ് സണ്ണി ബോളിവുഡിന്റെ താരമായി മാറിയത്. ജാക്ക്‌പോട്ട്, രാഗിണി എംഎംഎസ്2, ഹേറ്റ് സ്റ്റോറി2, സിങ് ഈസ് ബ്ലിങ്, മസ്തിസാദേ, വണ്‍ നൈറ്റ് സ്റ്റാന്‍ഡ് തുടങ്ങിയവയാണ് പ്രധാന സണ്ണി ചിത്രങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top