മീ ടൂ; ഹിന്ദു റസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായര്‍ രാജിവെച്ചു

തിരുവനന്തപുരം: മീ ടൂ ആരോപണത്തില്‍ ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റസിഡന്റ് എഡിറ്ററായ ഗൗരിദാസന്‍ നായര്‍ രാജിവെച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യാമിനി എന്ന മാധ്യമ പ്രവര്‍ത്തക ഗൗരീദാസന്‍ നായര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതില്‍ ഹിന്ദു മാനേജ്‌മെന്റ് പ്രതികരിക്കാത്തത് വാര്‍ത്തയായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അദ്ദേഹം അറിയിച്ചത്.

gouridasan nair1

ഇന്നാ് രാവിലെയാണ് കേരള റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവെച്ചത്. ആരോപണത്തെക്കുറിച്ച് ഒന്നും പ്രതികരിക്കാന്‍ അദ്ദേഹമോ ഹിന്ദു അധികൃതരോ തയ്യാറായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ മീ റ്റൂ നിമിഷം ‘ (My #metoo moment) എന്ന തലക്കെട്ടോടുക്കൂടി തന്റെ ബ്ലോഗില്‍ ഒക്ടോബര്‍ 9 ന് എഴുതിയ കുറിപ്പില്‍ ഒരു ദേശീയ ദിനപത്രത്തില്‍ തിരുവനന്തപുരത്ത് ഉയര്‍ന്ന പദവിയില്‍ ജോലി ചെയ്തിരുന്ന ഒരു വ്യക്തി അപമാനിച്ചതായി ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാധ്യമങ്ങളൊന്നും ഇത് വാര്‍ത്തയാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് ഒക്ടോബര്‍ 12നു മറ്റൊരു യുവതികൂടി സമാനമായ വെളിപ്പെടുത്തലുകള്‍ ഈ ബ്ലോഗില്‍ എഴുതി. അതില്‍ പരാമര്‍ശിച്ചിരിക്കുന്നത് ദി ഹിന്ദു പത്രത്തിന്റെ കേരളത്തിലെ ചീഫ്, ഗൗരിദാസന്‍ നായര്‍ ആണ് അപമാനിക്കാന്‍ ശ്രമിച്ചത് എന്നാണ്.

Top