ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി.സ്ത്രീകളേ വിടില്ല..സർക്കാരിനായില്ലേൽ വിധി ഞങ്ങൾ മാറ്റിമറിക്കാമെന്ന് സമരക്കാരായ സ്ത്രീകൾ, ഒരു വിധിയും ഇവിടെ വിലപോകില്ലെന്നും സമരക്കാർ

തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ ആവർത്തിച്ചു.കോടതി വിധി നടപ്പാക്കും, നിയമനിര്‍മാണം ഇല്ല എന്നും മുഖ്യമന്ത്രി .എന്നാൽ വിശ്വാസികളുടെ വാഹനം തടഞ്ഞ് ചിലര്‍ രംഗത്ത് എത്തി . ബസ്സില്‍ നിന്ന് സ്ത്രീകളെ ഇറക്കിവിട്ടു. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതില്‍ മാറ്റമില്ല. നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ യോഗം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ സമവായ ചര്‍ച്ച പൊളിയുമെന്ന ആശങ്കയുമുണര്‍ന്നു.

ശബരിമലയില്‍ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശ്വാസികളുടെ വാഹനം തടയരുത്. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളുടെ വാഹനം തടഞ്ഞ് സ്ത്രീകളടക്കമുള്ള ചിലര്‍ പരിശോധിക്കുന്നത് വാര്‍ത്തയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സ്ത്രീ പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. ആചാര സംരക്ഷണ സമിതി എന്ന പേരിലാണ് ഇവര്‍ നിലയ്ക്കലില്‍ തമ്പടിച്ചിരിക്കുന്നത്. സ്ത്രീകള്‍ പരിശോധിക്കുന്നു അതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങള്‍ ഇവര്‍ പരിശോധിക്കുകയാണ്. സ്ത്രീകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കുന്നത്. വനിതകള്‍ തന്നെയാണ് വാഹനം തടയുന്നത്. ആചാരസംരക്ഷണ സമിതി കഴിഞ്ഞ പത്ത് ദിവസമായി ഇവിടെ സമരത്തിലാണ്. യുവതികളെ കടത്തിവിടില്ലെന്നാണ് ഇവരുടെ നിലപാട്.pinarayi1

നട തുറക്കാനിരിക്കെ ഒട്ടേറെ സംഘടനകള്‍ നിലയ്ക്കലിലും എരുമേലിയിയിലും രക്ഷാകവചം എന്ന പേരില്‍ പ്രതിരോധം ഒരുക്കുകയാണ്. മറുവശത്ത് പോലീസും ശക്തമായ ഒരുക്കം നടത്തുന്നുണ്ട്. വനിതാ പോലീസിനെയും സജ്ജമാക്കി. വനിതകള്‍ മല കയറാന്‍ എത്തിയാല്‍ വിനിതാ പോലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങും. സംഘര്‍ഷത്തിന് വഴിയൊരുക്കരുതെന്നും കാര്യങ്ങള്‍ കൈവിട്ടുപോകാതെ സൂക്ഷിക്കണമെന്നുമാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. പെട്ടത് പോലീസുകാര്‍ പോലീസുകാര്‍ ശരിക്കും പെട്ട അവസ്ഥയിലാണ്. പോലീസുകാര്‍ നോക്കി നില്‍ക്കെ തന്നെയാണ് ഒരു വിഭാഗം ആളുകള്‍ വാഹനം തടഞ്ഞ് യുവതികളുണ്ടോ എന്ന് പരിശോധിക്കുന്നത്. അവരെ തടഞ്ഞാല്‍ പ്രശ്‌നമാകുമോ എന്ന ഭയം പോലീസിനുണ്ട്. സമവായ നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കിട്ടിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രശ്‌നമുണ്ടാകാനുള്ള സാധ്യതയില്‍ സര്‍വ സജ്ജരാകുകയാണ് പോലീസ്.

നിലയ്ക്കലിലേക്കെത്തുന്ന സ്ത്രീകളെ തടഞ്ഞ് സമരാനുകൂലികള്‍. കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കമുള്ളവരെയാണ് ബലം പ്രയോഗിച്ച് തടയുന്നത്. സ്ത്രീകളടക്കമുള്ളവര്‍ അടങ്ങുന്ന സംഘമാണ് ബസില്‍ നിന്നും യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കുന്നത്.

യുവതികള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബസ് കടത്തിവിടുന്നത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനേയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം ഭക്തര്‍ രംഗത്ത്. ആചാരസംരക്ഷണ സമിതി എന്ന പേരില്‍ നിലയ്ക്കലില്‍ ക്യാംപ് ചെയ്യുന്ന ഒരു വിഭാഗം ഭക്തര്‍ അതു വഴി കടന്നു പോവുന്ന വാഹനങ്ങള്‍ തടയുകയും യാത്രാക്കാരെ ബോധവത്കരിക്കുകയും ചെയ്യുകയാണ്. സംഘത്തിലെ വനിതകളാണ് വാഹനങ്ങള്‍ തടഞ്ഞ് സ്ത്രീകളുണ്ടോ എന്ന് പരിശോധിക്കുന്നത്.

വാര്‍ത്തയ്ക്കായെത്തിയ മാധ്യമ പ്രവര്‍ത്തകയെയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ തടഞ്ഞത്. ടിവി9 ചാനലിലെ വനിതാമാധ്യമപ്രവര്‍ത്തക ദേവിയാണ് പ്രതിഷേധക്കാരുടെ ഇടയില്‍ കുടുങ്ങിയത്. മാധ്യമ പ്രവര്‍ത്തകരാണെന്നും കഴിഞ്ഞ ദിവസും വാര്‍ത്തയ്ക്കായി എത്തിയെന്നും ഇവര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാര്‍ ഇതൊന്നും വകവച്ചില്ല. നേരത്തെ മറ്റൊരു മാധ്യമ പ്രവര്‍ത്തകയും പ്രതിഷേധക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരികെ പോയിരുന്നു.

പമ്പ വരെ പോകാമെന്നിരിക്കെയാണ് പകുതി വഴിയ്ക്ക് വച്ച് തന്നെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ എത്തി ഇവരെ തടഞ്ഞത്. നിലയ്ക്കലിലേക്ക് വരുന്ന സ്ത്രീകളെ കടത്തിവിടുന്ന കാര്യത്തില്‍ കൃത്യമായി തീരുമാനം വരുംവരെ തടയുമെന്നാണ് സമരാനുകൂലികളുടെ നിലപാട്. ഇപ്പോള്‍ ബോധവല്‍ക്കരിച്ച് പിന്തിരിപ്പിക്കുകയാണെന്നും ഇവര്‍ വാദിക്കുന്നുണ്ട്. സ്ത്രീ പ്രവേശനം തടയില്ലന്ന നിലപാടില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും തുടരുമ്പോഴാണ് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്ത്രീകളെ അടക്കം ഉള്‍പ്പെടുത്തി തടയല്‍ നടക്കുന്നത്.

അതേസമയം വിവാദ വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമായി തുടരുമ്പോഴും ഇവിടെ പൊലീസ് സുരക്ഷാ ഒരുക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രതിഷേധക്കാര്‍ എത്തി മാധ്യമപ്രവര്‍ത്തകയുമായി അരമണിക്കൂറോളം വാഗ്വാദം തുടര്‍ന്നപ്പോഴും ഈ പ്രദേശത്തെങ്ങും ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും കണ്ടിരുന്നില്ല. കോടതി വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി അടുത്ത ദിവസം നട തുറക്കാനിരിക്കെയാണ് പൊലീസിന്റെ ഈ അനാസ്ഥ.

Top