കുമ്മനം തീവ്രഹിന്ദുത്വ വാദി..മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

കുമ്മനം തീവ്രഹിന്ദുത്വ വാദി..മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം റിപ്പോർട്ട് . കുമ്മനം തീവ്രവഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് പീപ്പിള്‍സ് റെപ്രസന്റേഷന്‍ ഫോര്‍ ഐഡന്റിറ്റി ആന്റ് സ്റ്റാറ്റസ് ഓഫ് മിസോറാം എന്ന സംഘടനയാണ് പ്രതിഷേധം ശക്തമാക്കിയത്. മിസോറാം പോസ്റ്റ് എന്ന പ്രാദേശിക പത്രത്തിന്‍റെ ഇന്നലെ ഇറങ്ങിയ എഡിഷനില്‍ കുമ്മനത്തിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാര്‍ത്തകള്‍ മുന്‍പേജില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമിലെ 18ാമത് ഗവര്‍ണറായാണ് കുമ്മനത്തെ കഴിഞ്ഞ ആഴ്ച നിമയമിച്ചത്.kummanam post news

കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനാണെന്നും ക്രൈസ്തവര്‍ക്കെതിരേയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയും നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ള ആളാണെന്നും പ്രതിഷേധക്കാര്‍ പറയുന്നുണ്ട്, ഗവര്‍ണര്‍ നിയമനത്തിനെചിരെ സംഘടിക്കാന്‍ ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളേയും എന്‍ജിഒ യൂണിയനുകളേയും പീപ്പിള്‍സ് പാര്‍ട്ടി സമീപിച്ചിട്ടുണ്ട്.
1983ല്‍ നിലയ്ക്കലില്‍ നടന്ന ഹിന്ദു ക്രൈസ്തവ സംഘര്‍ഷത്തില്‍ കുമ്മനത്തിന് നേരിട്ട് പങ്കുണ്ടായിരുന്നു. 2015 ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇരുന്നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സുവിശേഷ പ്രസംഗം നടത്തിയതിന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ നടപടിയെടുക്കാന്‍ കുമ്മനം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായി പീപ്പിള്‍സ് പാര്‍ട്ടി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top